ചർച്ച സായാഹ്നം

യുവകലാസാഹിതി അബുദാബി
കെ. ദാമോദരൻ റീഡേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന

“ചർച്ച സായാഹ്നം”

വിഷയം: “ഓർമ്മകളിലെ ഓണം”

2022 സെപ്റ്റംബർ 10 ശനിയാഴ്ച വൈകീട്ട് 8:00pm

കേരളാ സോഷ്യൽ സെന്റർ അബുദാബി

യുവകലാസാഹിതി യുഎഇ സ്വാതന്ത്ര്യ ദിനത്തിൻറെ അമൃതതുല്യമായ സ്നേഹാശംസകൾ നേരുന്നു.

ഇന്ത്യ എന്ന ഭരണഘടനാബന്ധിതമായ രാഷ്ട്രസ്വരൂപത്തിന് സ്വാതന്ത്ര്യ പ്രാപ്തി കൈവരിച്ച് 75 വർഷങ്ങൾ പിന്നിടുകയാണ്.
എത്രയെത്ര പോരാട്ടങ്ങൾ, എത്രയെത്ര ത്യാഗങ്ങൾ, വിപ്ലവം ജയിക്കട്ടെ എന്ന അമൃതധ്വനി പകർന്ന് തൂക്കുമരത്തിൽ ഊഞ്ഞാലാടിയ ഭഗത് സിംഗിനെ പോലെയുള്ളവർ, സ്വതന്ത്രനായി മരിക്കുക എന്ന് ഉദ്ഘോഷിച്ച് വെടിയുണ്ടകളെ വരിച്ച ചന്ദ്രശേഖർ ആസാദിനെ പോലെയുള്ളവർ, സ്വാതന്ത്ര്യം പുലരാൻ അരനാഴിക മാത്രം ബാക്കിയുള്ളപ്പോൾ അമേരിക്കൻ മോഡൽ എന്ന ഇരുളിനെ സ്വന്തം ജീവിതങ്ങൾ തീപന്തമാക്കിയെരിച്ച് നമ്മെ സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ച പുന്നപ്രയിലെയും വയലാറിലെയും അനശ്വര രക്തസാക്ഷികൾ…
ത്യാഗികളുടെയും പോരാളികളുടെയും ഓർമ്മകളിരമ്പുമ്പോൾ അന്ന് വഞ്ചനയുടെ ഇരുമ്പ് വിഴുങ്ങിയിട്ട് ഇന്ന് കാപട്യത്തിന്റെ പൊളിസ്റ്റർ തുണിക്ക് പിന്നിൽ ചതിയുടെ ചുക്കു വെള്ളം കുടിക്കുന്നവരെയും മറക്കാൻ പാടില്ല.. ഓർമ്മകൾ ഉണ്ടായിരിക്കുക എന്നതും അചഞ്ചലമായ രാഷ്ട്രബോധമാണ്.
കേവലമായ ഏകതയല്ല നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യ എന്ന ഭരണഘടനാരാഷ്ട്രത്തിൻറെ ശക്തിയും ഭംഗിയും. രാഷ്ട്രപിതൃഘാതകർ തരുന്ന മധുരത്തിൽ പൊതിഞ്ഞ ഏകാത്മകതയുടെ വിഷം കഴിക്കാതിരിക്കുക എന്നതാണ് നമ്മുടെ കാലത്തിൻറെ സ്വാതന്ത്ര്യ പ്രവർത്തനം .
നമ്മൾ , ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയവിഷ്കാരം, വിശ്വാസം, ഭക്തി , ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം , സ്ഥാനമാനങ്ങൾ അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പാക്കുന്നതിനും വ്യക്തിയുടെ അന്തസ്സും രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിനുള്ള സാഹോദര്യവും എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് …. ഇന്ത്യയെയും ഇന്ത്യക്കാരെയും ഒരുപോലെ സ്നേഹിക്കുന്ന ദേശാഭിമാനികളായ എല്ലാ ഭാരതീയർക്കും യുവകലാസാഹിതി യുഎഇ സ്വാതന്ത്ര്യ ദിനത്തിൻറെ അമൃതതുല്യമായ സ്നേഹാശംസകൾ നേരുന്നു.

ഓണപ്പൂവിളി 2022

പ്രിയമുള്ളവരെ
വീണ്ടുമൊരു പൊന്നോണത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങുകയാണ്. തുമ്പയും തുളസിയും ഇല്ലെങ്കിലും പ്രവാസലോകത്തെ ഓണാഘോഷങ്ങൾക്ക് ഒട്ടും മാറ്റ് കുറയാറില്ല. കോവിഡ് കൈയടക്കിയ കഴിഞ്ഞ കാലത്തെ അതിജീവിച് എല്ലാവരും ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
അബുദാബിയിലെ ഓണാഘോഷങ്ങൾക്ക് യുവകലാസാഹിതി അബുദാബി തുടക്കം കുറിക്കുകയാണ് , ഓഗസ്റ്റ് 27 നു അബുദാബി മലയാളീ സമാജം അങ്കണത്തിൽ “ഓണപ്പൂവിളി 2022 ” ലൂടെ. ഈ കലാവിരുന്ന് ആസ്വദിക്കാൻ ഏവരെയും ക്ഷണിക്കുകയാണ് .

2022 June 28 ന് വൈകിട്ട് 7.30 pm ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

വർത്തമാനകാലത്തിൽ നമ്മൾ നേരിടുന്ന വിവിധങ്ങളായ മാനസിക പ്രയാസങ്ങളെ ശക്തമായി നേരിടുന്നതിനെ കുറിച്ചും എങ്ങനെ അതിനെ മറികടക്കാം എന്നതിനെ കുറിച്ചും വിശദമായി സംസാരിക്കാൻ അറിയപ്പെടുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റും സൈക്കാട്രിസ്റ്റുമായ ഡോ: സൈലേഷ്യ ഷാർജയിൽ എത്തുന്നു. വിവിധ വിഷയങ്ങളിൽ ക്ലാസ്സും ഒപ്പം സദസ്സിൻ്റെ ചോദ്യങ്ങൾക്ക് മറുപടിയും നൽകുന്നതാണ്.
2022 June 28 ന് വൈകിട്ട് 7.30 pm ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

നനീഷ് സ്മാരക ചെറുകഥ രചനാ മത്സര ഫലം പ്രഖ്യാപിച്ചു

ദുബായ് യുവകലാസാഹിതിയുടെ സാരഥിയായിരുന്ന നനീഷ് ഗുരുവായൂരിന്റെ സ്മരണാർത്ഥം ദുബായ് യുവകലാസാഹിതി സംഘടിപ്പിച്ച നനീഷ് സ്മാരക ചെറുകഥ രചനാ മത്സര ഫലം പ്രഖ്യാപിച്ചു.

പ്രശസ്ത എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ ജൂറി ചെയർമാൻ ആയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. സമ്മാനവിതരണം യുവകലാസാഹിതി ദുബായ്‌യുടെ വാർഷിക സാംസ്കാരിക പരിപാടിയായ ‘യുവകലാസന്ധ്യയിൽ’ വച്ച് നല്കുന്നതായിരിക്കും.

യുവകലാസാഹിതി യു.എ. ഇ കേന്ദ്ര കമ്മറ്റി അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ..

മൂന്നാമത് ലോക കേരള സഭയിൽ പങ്കെടുക്കാൻ കേരള സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ച യുവകലാസാഹിതി യു.എ. ഇ കേന്ദ്ര കമ്മറ്റി അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ..

#യുവകലാസാഹിതി യു.എ.ഇ

ആലങ്കോട് ലീലാകൃഷ്ണൻ തൻറെ സാഹിത്യ സപര്യയുടെ സുവർണ്ണ ജൂബിലിയിലേക്ക്

വാരിധിതന്നിൽ തിരമാലകളെന്ന പോൽ
ഭാരതിപദാവലി തോന്നേണം കാലേ കാലേ
പൊന്നാനി കളരിയിലെ ഒന്നാം പേരുകാരൻ ആദിമഹാകാവ്യം ചൊല്ലി തുടങ്ങുന്നത് ഇങ്ങനെയാണ്. ഭാഷാ പിതാവിൻറെ പ്രാർത്ഥന വ്യർത്ഥമായില്ല , വാഗ്ദേവത ആ പരിസരങ്ങളിൽ എന്നും വിലാസവതിയായി നിലക്കൊണ്ടു .
പേനത്തുമ്പിൽ ആവട്ടെ മൈക്കിന് മുന്നിൽ ആവട്ടെ ശ്രീ ആലങ്കോട് ലീലാകൃഷ്ണന് വാക്കുകളുടെ പഞ്ഞ കർക്കിടകം ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഉൾക്കനമുള്ള ആശയങ്ങളുടെ നിറപുത്തരിയുമായി പദങ്ങൾ പൊലിച്ചു വന്ന ശ്രാവണങ്ങളാൽ അദ്ദേഹം വായനക്കാരെയും കേൾവിക്കാരെ യും ഒരു പോലെ ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
യുവകലാസാഹിതി കേരള ഘടകത്തിന്റെ അധ്യക്ഷൻ കൂടിയായ ആലങ്കോട് ലീലാകൃഷ്ണൻ തൻറെ സാഹിത്യ സപര്യയുടെ സുവർണ്ണ ജൂബിലിയിലേക്ക് കടക്കുകയാണ്. മലയാളം ഉള്ള ലോകത്തിൻറെ പല ഭാഗങ്ങളിൽ അദ്ദേഹത്തിൻറെ വായനക്കാരും കേൾവിക്കാരും ഈ നാഴികക്കല്ല് ആഘോഷിക്കുന്നു. യുവകലാസാഹിതി ദുബായ് നടത്തുന്ന കാവ്യനിളയുടെ 50 വർഷങ്ങൾ എന്ന പരിപാടിയിലാണ് ഈ ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിയുക. കേരളത്തിൻറെ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പ്രസംഗകലയുടെ മറ്റൊരു മാന്ത്രികൻ ശ്രീ അജിത് കൊളാടി യുഎഇയിലെ മറ്റ് സാംസ്കാരിക പ്രമുഖർ , യുവകലാസാഹിതി യു എ ഇ നേതാക്കൾ തുടങ്ങിയവർ ഈ പ്രൗഢോജ്വലമായ പരിപാടിയിൽ പങ്കെടുക്കുന്നു.
ഈ മനോഹര നിമിഷത്തിനു സാക്ഷി ആകുവാൻ നിങ്ങളെ ഓരോരുത്തരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
1 23 24 25 26 27