Sharjah international Bookfair

യുഎഇ യിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും യുവകലാസാഹിതി ദുബായ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അന്തരിച്ച ശ്രീ. നനീഷ് ഗുരുവായൂരിന്റെ സ്മരണാർത്ഥം യുവകലാസാഹിതി ദുബായ് യൂണിറ്റ് നടത്തിയ ചെറുകഥാ രചന മത്സരത്തിലേക്ക് ലോകമെമ്പാടുമുള്ള മലയാള എഴുത്തുകാരിൽ നിന്നും അയച്ചുകിട്ടിയ 642 രചനകളിൽ നിന്ന് തിരഞ്ഞെടുത്ത 16 മികച്ച രചനകൾ അടങ്ങുന്ന ചെറുകഥാ സമാഹാരം, “മായാത്ത കാൽപ്പാടുകൾ” (പ്രസാധകർ: പ്രഭാത് ബുക്ക് ഹൗസ്) ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവനഗരിയിലെ പ്രഭാത് ബുക്സിന്റെ സ്റ്റാളിൽ ലഭ്യമാണ്.
മുഴുവൻ അക്ഷരസ്നേഹികളുടെയും പുസ്തക ശേഖരത്തിലേക്ക് മലയാളചെറുകഥയുടെ നവീന ഭാവുകത്വം അടയാളപ്പെടുത്തുന്ന ഈ കഥാസമാഹാരം ഒരു മുതൽക്കൂട്ടാകുമെന്നു ഞങ്ങൾ ഉറപ്പുതരുന്നു.
ഹാൾ നമ്പർ.7, സ്റ്റാൻഡ് നമ്പർ 14ZD

ഷാർജ അന്താരാഷ്ട്ര പുസ്തകമേള

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇത്തവണയും പ്രഭാത് ബുക്ക് ഹൗസ് ഭാഗമാകുന്നു. നിരവധി പുതിയ പുസ്തകങ്ങളുമായാണ് ഇത്തവണ പ്രഭാതിന്റെ വരവ്. എല്ലാവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഹാൾ നമ്പർ 7 ,14ZD

മധുരംജീവാമൃതം

ഈ രാവിൽ സമ്മോഹനമായ ഈണങ്ങളുടെ അരിമുല്ലകൾ പൂവിടും. പാതിരാപ്പുള്ളുകൾ മൂകമായി കാതോർക്കവേ കനവിന്റെ പാഴ്മുളം തണ്ടിൽ കാറ്റായി ജോൺസൺ തഴുകിയുണരും…. മധുരം ജീവാമൃതം…

രക്തദാനക്യാമ്പ് ഒക്ടോബര് 23 , 2022

“ജീവൻ രക്ഷിക്കാൻ നിങ്ങളൊരു ഡോക്ടർ ആകണമെന്നില്ല; രക്തദാതാവ് ആയാൽ മതി” എന്ന ലോകാരോഗ്യസംഘടനയുടെ ആഹ്വാനത്തിന്റെ അന്ത:സത്ത അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട് യുവകലാസാഹിതി ദുബായ് യൂണിറ്റ് പോയ വര്ഷങ്ങളിലെന്നപോലെ ഇക്കുറിയും രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു.
യുവകലാസാഹിതി ദുബായ് യൂണിറ്റ് UFK യുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന രക്തദാനക്യാമ്പ് ഒക്ടോബര് 23 , 2022 ( ഞായർ ) രാവിലെ 7 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ കുവൈറ്റ് ഹോസ്പിറ്റൽ, അൽ ബറാഹ, ദേര ദുബായിയിൽ വെച്ച് നടത്തപ്പെടുന്നു.
ഈ ജീവകാരുണ്യ പ്രവർത്തിയുടെ ഭാഗമാകാൻ താൽപര്യം ഉളളവർ ചുവടെ ഉള്ള ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

” ഉറവ” കൈപ്പുസ്തകത്തിന്റെ പ്രകാശന കർമ്മം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ അനിൽ യുവകലാസാഹിതി യു.എ. ഇ സെക്രട്ടറി ബിജു ശങ്കറിന് നൽകി നിർവ്വഹിച്ചു.

പ്രവാസി ക്ഷേമ പദ്ധികളെ കുറിച്ച് പ്രവാസികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിന്ന് നോർക്കയുമായി സഹകരിച്ച് യുവകലാസാഹിതി യു.എ. ഇ യുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന ” ഉറവ” കൈപ്പുസ്തകത്തിന്റെ പ്രകാശന കർമ്മം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ അനിൽ യുവകലാസാഹിതി യു.എ. ഇ സെക്രട്ടറി ബിജു ശങ്കറിന് നൽകി നിർവ്വഹിച്ചു.
പ്രവാസികളിൽ ഭൂരിപക്ഷം വരുന്ന സാധാരണ വരുമാനക്കാരായവർക്ക് നോർക്ക പദ്ധതികളെ കുറിച്ചോ , ക്ഷേമനിധി ഉൾപ്പെടെയുള്ള ക്ഷേമ സേവന പദ്ധകളെകുറിച്ചോ കൃത്യമായ ധാരണയോ ഇത്തരം പദ്ധതികളുടെ ഭാഗമാകുവാനോ കഴിഞ്ഞിട്ടില്ല. ആ കുറവ് പരിഹരിക്കാനും അത്തരം പദ്ധതികളിൽ പങ്കാളികളാക്കാനും യുവകലാസാഹിതി ഏഴ് എമിറേറ്റുകളിലും ഏറ്റെടുക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ കൈപ്പുസ്തകം തയ്യാറാക്കി വിതരണം ചെയ്യുന്നത്.
പ്രസ്തുത ചടങ്ങിൽ ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പി. സുനീർ , യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, കേരള സോഷ്യൽ സെൻറർ അബുദാബി വൈസ് പ്രസിഡണ്ടും യുവകലാസാഹിതി കേന്ദ്രകമ്മറ്റി അംഗവുമായ റോയ് ഐ. വർഗ്ഗീസ്, അനീഷ് നിലമേൽ എന്നിവർ സംബന്ധിച്ചു.

മധുരം ജീവാമൃതം

വീണ്ടും നമ്മുടെ സന്ധ്യകൾ മഞ്ഞണിയുന്നു. സുഖശീതത്തിന്റെ ഒരു ഇളംകാറ്റ് നമ്മെ തൊട്ട് തഴുകി പോവുന്നു. വിരൽ തുമ്പൂർന്ന് പോയ ആ നഷ്ടപ്രണയത്തിനെ തൊട്ടറിയുന്ന നനുത്ത ഈണത്തിന്റെ പേര് ജോൺസൺ എന്നല്ലാതെ മറ്റെന്താണ് ? പാടി മുഴുമിക്കാതെ പോയ ആ ഗാനം നമ്മോട് എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ എന്നാണോ ചൊല്ലുന്നത്.
ജോൺസണെ വീണ്ടും അറിയാൻ
ജോൺസണിൽ വീണ്ടുമലിയാൻ
സുദീപ് , ചിത്ര അരുൺ , Dr.ഹിതേഷ്, സുമി അരവിന്ദ് എന്നിവർക്കൊപ്പം
ഷാർജയിലെയും പരിസര എമറേറ്റുകളിലെയും സംഗീതാസ്വാദകർ
യുവകലാസന്ധ്യ 2022
മധുരം ജീവാമൃതം

മാനുഷർ ചേർന്നിരിക്കുന്ന ഐശ്വര്യപൂർണമായ ഒരു ഓണം എല്ലാവർക്കും ആശംസിക്കുന്നു.

മലയാളികളെ സംബന്ധിച്ച് സമത്വമെന്ന ആശയത്തിന് ഓണത്തപ്പനോളം പഴക്കമുണ്ട്. മാനുഷർ ചേർന്നിരിക്കുന്ന ഐശ്വര്യപൂർണമായ ഒരു ഓണം എല്ലാവർക്കും ആശംസിക്കുന്നു.

#യുവകലാസാഹിതിയുഏഇ

1 22 23 24 25 26 27