ക്രിസ്തുമസ് ആശംസകൾ
അവന്റെ സമാധാനത്തിന്റെ ആലയങ്ങൾ നമ്മൾ പോർക്കളങ്ങളാക്കി ..
ക്ഷമയുടെയും സഹനത്തിന്റെയും മൃദു മന്ത്രണങ്ങൾ ഉതിരേണ്ടിടത്ത് ആക്രോശവും അസഭ്യവർഷങ്ങളും നിറയുന്നു..
മാനവകുലത്തിനെ പാപങ്ങളിൽ നിന്ന് സ്വന്തം രക്തവും മാംസവും കൊണ്ട് ഉത്ഥാനം ചെയ്യുവാൻ വീണ്ടും ഒരു തിരുപ്പിറവിയുടെ നക്ഷത്രങ്ങൾ അടയാളങ്ങളാകുമ്പോൾ മനുഷ്യർ ഭൂമിയിൽ നല്ല മനസ് കൊണ്ട് പുൽക്കൂടൊരുക്കട്ടെ … നിസീമമായ സമാധാനത്തിന്റെ അവകാശികളാവട്ടെ …
യുവകലാസാഹിതി യുഎഇയുടെ ക്രിസ്തുമസ് ആശംസകൾ
യുവകലാസാഹിതി യു.എ. ഇ ക്രിക്കറ്റ് ടൂർണമെന്റ്
Happy National Day
എല്ലാ യുഎഇ നിവാസികൾക്കും സന്തോഷകരമായ ഒരു ദേശീയദിനം ആശംസിക്കുന്നു. കഴിഞ്ഞ 51 വർഷങ്ങളിൽ ലോകത്തെ ഏറ്റവും സന്തുഷ്ടമായ ജനതയായി മാറിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തിന്റെ സാർവത്രിക പുരോഗതിയിൽ യുവകലാസാഹിതി യുഎഇയും അഭിമാനിക്കുന്നു.
Blood Donation Drive
യുവകലാസാഹിതി യു.എ. ഇ. വാർഷിക സംഗമം
രക്തദാനക്യാമ്പ് 2022
യുവകലാസാഹിതി വാർഷിക സംഗമം
യുവകലാസാഹിതി വാർഷിക സംഗമം നവംബർ 20 ഞായറാഴ്ച ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാനിൽ വെച്ച് നടക്കും. വാർഷിക സംഗമം ജനയുഗം എഡിറ്ററും മുൻ എം.എൽ.എയുമായ ശ്രീ : രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രതിനിധി സമ്മേളനം, ആദ്യകാല പ്രവർത്തകരെ ആദരിക്കൽ, സാംസ്കാരിക സംഗമം എന്നിവ നടക്കും. എല്ലാവരേയും സ്വാഗതം ചെയ്യുന്നു.