ബ്ലഡ് ഡൊണേഷൻ ഡ്രൈവ്

യുവകലാസാഹിതി ദുബായ് വാർഷികാടിസ്ഥാനത്തിൽ നടത്തിവരുന്ന ബ്ലഡ് ഡൊണേഷൻ ഡ്രൈവ് ജൂൺ 2, ഞായറാഴ്ച രാവിലെ 10 മുതൽ 1 മണി വരെ ബ്ലഡ് ഡൊണേഷൻ സെൻ്റർ, ജെദാഫ്, ദുബായിൽ (Blood Donation Centre, Jeddaf, Dubai) വച്ച് നടക്കുന്നു.

For Registration link CLICK HERE

ജ്വാല 2024

വനിതാകലാസാഹിതി ഷാർജ സംഘടിപ്പിക്കുന്ന ജ്വാല 2024 ജൂൺ 2 ന് ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ വെച്ച് നടക്കുന്നു. പരിപാടിയുടെ ഭാഗമായി സാംസ്കാരിക സമ്മേളനം, പ്രമുഖരെ ആദരിക്കൽ, നൃത്ത ശിൽപ്പം , വനിതാ കലാ സാഹിതി പ്രവർത്തകർ അവതരിപ്പിക്കുന്ന നാടകം എന്നിവ അരങ്ങേറുന്നു .

ഏവർക്കും സ്വാഗതം..

വനിതാകലാസാഹിതി,ഷാർജ

#ജ്വാല

#indiansocialcentreajman

#yuvakalasahithysharjah

#yuvakalasahithyuae

അനിൽ പനച്ചൂരാൻ – ആദരാഞ്ജലികൾ

സമഷ്ടിവാദത്തിന്റെ കാല്പനിക സൗന്ദര്യം ആവോളം ഉപയോഗിച്ചാണ് കേരളത്തിലെ ഇടതുപക്ഷം വളർച്ച പ്രാപിച്ചത്. അത്തരം കാല്പനികതയിലേക്ക് വിളക്കിച്ചേർക്കപ്പെട്ട ഒരു കവി ആയിരുന്നു ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ ശ്രീ അനിൽ പനച്ചൂരാൻ .

ഒരു ഗാനം കൊണ്ട് മലയാളക്കരയാകെ അദ്ദേഹം സമത്വത്തെയും സഖാത്വത്തെയും വിളംബരം ചെയ്തു.പ്രവാസികളെ സംബന്ധിച്ച്, പ്രത്യേകിച്ച് ഗൾഫ് പ്രവാസികളെ സംബന്ധിച്ച് അവരുടെ ഗൃഹാതുര സ്വപ്നങ്ങളെ ,

Read More

പുതുവത്സരാശംസകൾ

2020 ഡിസംബറിൽ നിന്നും 2021 ജനുവരി ഒന്നിലേക്ക് അർക്കരശ്മികൾ കൺ തുറക്കുമ്പോൾ വലിയ മാറ്റങ്ങളൊന്നും നമ്മുടെ ജീവിതങ്ങളിൽ ഉണ്ടാവുന്നു എന്ന് നാം കരുതേണ്ടതില്ല. മാറ്റിയിടുന്ന പഴയ കലണ്ടർ പോലെ മായ്ച്ചു കളയാവുന്നതല്ല 2020 തന്ന വ്യഥകൾ . എസ് പി ബി , സ :സത്യനാരായൺ സിങ്ങ്, സുഗതകുമാരി, ഞങ്ങളുടെ കൂട്ടുകാരൻ നനീഷ്, പേരറിയുന്നതും അറിയാത്തതുമായ എത്രയോ മനുഷ്യമോഹങ്ങൾ . സങ്കടക്കടലിന്റെ അലകൾ നിലയ്ക്കുന്നില്ല.

ജീവിതയാത്ര മുന്നോട്ട് മാത്രം പോകുവാൻ കഴിയുന്ന ഒറ്റയടിപ്പാതയിലൂടെയാണ്. അതിജീവനത്തിന് പോരാടിയ മനുഷ്യരുടെ ചരിത്രമാണ് ഈ ലോകത്തിന്റെ കഥ.

Read More