“ഗാന്ധിജിയെ അറിയാം”
അക്രമത്തിൻ്റെ. ….
വംശീയതയുടെ, … .
അസഹിഷ്ണുതയുടെ. ……
പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണങ്ങളുടെ . …..
എന്നിങ്ങനെ സമകാലിക ലോകം ഒട്ടനവധി പ്രതിസന്ധികളിലൂടെ
കടന്നു പോകുമ്പോൾ ഗാന്ധിജിയുടെയും ഗാന്ധിയൻ ദർശനങ്ങളുടെയും പ്രസക്തിയേറി വരികയാണ്.
ഗാന്ധിജിയെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടെടുക്കേണ്ടത് സമാധാനപൂർണ്ണമായലോകക്രമത്തിലേക്കുള്ള യാത്രയ്ക്ക് അനിവാര്യമാണ്.
നമ്മുടെ രാഷ്ട്രപിതാവിന്റെ ഇച്ഛാശക്തിയും ആശയധാരകളും പുതുതലമുറയെ, പ്രത്യേകിച്ച് നമ്മുടെ കുട്ടികളെ പരിചയപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.
ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടു കൊണ്ട് ദുബായ് ബാലകലാസാഹിതി കുട്ടികൾക്കായി “ഗാന്ധിജിയെ അറിയാം” എന്ന പേരിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
മത്സരങ്ങൾ:
1. കിന്റർഗാർട്ടൻ വിഭാഗം:ട്രെയ്സിങ് ആൻഡ് കളറിംഗ് മത്സരം (ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ) (16/10/2026-Friday)
2. ഗ്രേഡ് 1 മുതൽ 4 വരെ: story telling ഗാന്ധിജിയെക്കുറിച്ചുള്ള കഥ പറച്ചിൽ(16/10/2026 Friday)
3. ഗ്രേഡ് 5 മുതൽ 8 വരെ:
Topic:
*”My Life Is My Message” – Gandhi as a Role Model
എന്റെ ജീവിതമാണ് എന്റെ സന്ദേശം -ഗാന്ധിജി (17/10/2026 Saturday)
1. ഗ്രേഡ് 9 മുതൽ 12 വരെ:
Debate- Motion:-(17/10/2026 Saturday)
​”In an increasingly rigid, non negotiable and violent world, is Gandhian non-violence a practical philosophy or an outdated ideal?
For the participation pls fill the following link