മലയാളിയുടെ കരളുറപ്പ് യുഎഇയോടൊപ്പം

വിവിധ ലോകരാജ്യങ്ങളിലെ പൗരന്മാർ സ്നേഹസൗഹാർദങ്ങളോട് ഒരുമിച്ചു താമസിക്കുന്ന മണ്ണാണ് യുഎഇ . യുഎഇയിലെ റസിഡൻ്റാകുമ്പോൾ ഒരാൾ വിശ്വപൗരനായി മാറുന്നു. ഈ രാജ്യത്തിൻ്റെ കവാടം ആർക്ക് മുന്നിലും അടയുന്നില്ല. എന്ന് മാത്രമല്ല എല്ലാ സംസ്കാരങ്ങളുടെയും യാഗഭൂമിയായി മഹത്തായ ഈ രാജ്യം മാറുന്നു.
വെല്ലുവിളികളുടെ ഈ നാളുകളിൽ സ്വദേശിയെന്നോ റസിഡൻ്റെന്നോ വ്യത്യാസമില്ലാതെ ഈ നാട് ഒരുമിച്ച് നിൽക്കുന്നു. ഏതു വെല്ലുവിളികളെയും ഐക്യബോധത്തോടുകൂടി നേരിട്ട് പരാജയപ്പെടുത്തുന്ന മലയാളിയുടെ കരളുറപ്പ് യുഎഇയോടൊപ്പം എപ്പോഴും

നന്ദി ഡോ: ദിവ്യ എസ്. അയ്യർ, IAS

നന്ദി ഡോ: ദിവ്യ എസ്. അയ്യർ, IAS
അർത്ഥപൂർണ്ണവും പ്രചോദനക്ഷമവുമായ വാക്കുകൾക്ക്
കേവലം ഔപചാരികതയുടെ ശബ്ദഘോഷങ്ങളാകാതെ ഹൃദയത്തിൻ്റെ ഭാഷയിൽ സംസാരിച്ചതിന്.
സ്ത്രീ എന്ന സ്വത്വത്തിൽ നിന്നു കൊണ്ട് തന്നെ ആത്മാഭിമാനം അതിരുകളില്ലാതെ ഉയർത്താമെന്ന ആത്മവിശ്വാസത്തിന്
പുരുഷനും സ്ത്രീയും പരസ്പര പൂരകമായി നിന്ന് സമൂഹത്തെ കെട്ടിപ്പടുക്കണമെന്ന ശരിയായ ഫെമിനിസത്തിൻ്റെ ദിശ കാട്ടിയതിന്.
പകരമായി തരാൻ സ്നേഹാഭിവാദ്യങ്ങൾക്കൊപ്പം സഹജീവികൾക്ക് പ്രയോജനപ്രദമാകുന്ന കൂടുതൽ ജീവിതപ്പടികൾ കയറട്ടെ എന്ന ആശംസയും മാത്രം
വനിതകലാസാഹിതി യുഎഇ
1 2 3 28