സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിൽ അസാന്നിധ്യം കൊണ്ട് ഏറ്റവും ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് സി കെ ചന്ദ്രപ്പൻ. നമ്മുടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ഓരോ പുതിയ വെല്ലുവിളികളും ഉയർന്നു വരുമ്പോൾ ഇതിനോട് ചന്ദ്രപ്പൻ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് രാഷ്ട്രീയ ബുദ്ധിയുള്ള പല മനുഷ്യരും ചിന്തിക്കാറുണ്ട്.
സ്വാതന്ത്ര്യ സമരത്തിന് ശേഷമുള്ള തലമുറയിൽധാരാളം നല്ല രാഷ്ട്രീയപ്രവർത്തകർ ഉണ്ടായിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ പ്രോജ്ജ്വലമായ പോരാട്ടങ്ങളുടെ സമരവീര്യം തന്നിലേക്ക് സന്നിവേശിപ്പിക്കുകയും ഒരു യഥാർത്ഥ വിപ്ലവകാരിയായി പ്രവർത്തിക്കുവാനും കഴിഞ്ഞ അധികം പേർ നമുക്ക് ചുറ്റും ഉണ്ടാവില്ല. അത്തരത്തിൽ true revolutionary എന്ന് വിളിക്കുവാൻ കഴിയുന്നഅപൂർവങ്ങളിൽ അപൂർവ്വമായ ഒരു രാഷ്ട്രീയ വ്യക്തിത്വം ആയിരുന്നു അദ്ദേഹം.
2017 മുതലാണ് യുവകലാസാഹിതി യുഎഇയുടെ ഷാർജ ഘടകം ജാജ്വല്യമാനമായ ചന്ദ്രപ്പൻ ഓർമ്മകളെ കൂടുതൽ മനുഷ്യരിൽ പ്രകാശം നിറയ്ക്കുവാൻ സി കെ ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം ‘ ഏർപ്പെടുത്തിയത്.
മാർച്ച് 9 ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന പത്രസമ്മേളനത്തിൽ വച്ച് ജേതാവിനെ പ്രഖ്യാപിക്കും. കവിയും സാംസ്കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ നയിക്കുന്ന അഞ്ചംഗ പുരസ്കാര നിർണയ സമിതിയാണ് ജേതാവിനെ നിർണയിക്കുക .

Leave a Reply

Your email address will not be published. Required fields are marked *