Congratulations
Happy to announce that, through YKS Jobcell platform, *Mrs.Faseela Nasar* got selected as Accountant @ August 75 Group of Companies. Congratulations and all the very best from Team Yuvakalasahithy UAE❤️
RLV രാമകൃഷ്ണന് ഐക്യദാർഢ്യം
വർണ്ണവിവേചനത്തിൻ്റെയും ജാതി ദുരഭിമാനത്തിൻ്റെയും പുഴു കുത്തിയ വ്യവസ്ഥയെ തകർത്തെറിഞ്ഞ് കാലവും മനുഷ്യരാശിയും മുന്നോട്ടു പോവുകയാണ്. നമ്മുടെ ഭരണഘടനയിൽ അയിത്താചരണം കുറ്റകരമായ ഒരു ശിക്ഷയാക്കിയ അനുച്ഛേദം 17 അവതരിപ്പിക്കപ്പെട്ടപ്പോൾ നമ്മുടെ ഭരണഘടന അസംബ്ലിയിലെ എല്ലാ അംഗങ്ങളും എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. ഇന്ത്യയെ സഹസ്രാബ്ദങ്ങളായി ബാധിച്ച ഒരു ക്യാൻസറിനെ നീക്കം ചെയ്യുവാൻ നടത്തിയ ഏറ്റവും ധീരമായ ശസ്ത്രക്രിയ ആയിരുന്നു അത്.
നമ്മുടെ സമൂഹത്തിലും നിയമത്തിലും വർണ്ണവിവേചനം ഇല്ലാതായെങ്കിലും രോഗഗ്രസ്തമായ ചില മനസ്സുകളിൽ ഇപ്പോഴും ദുഷിച്ച ജാതിബോധവും വർണ്ണവെറിയും അവശേഷിക്കുന്നു എന്നത് ദുഃഖവും പ്രതിഷേധവും അമർഷവും ഒരുപോലെ നിറയ്ക്കുന്ന സംഗതിയാണ്. സുപ്രസിദ്ധ നർത്തകനായ ശ്രീ RLV രാമകൃഷ്ണന് നേരെ സത്യഭാമ നടത്തിയ പരാമർശങ്ങൾ അത്യന്തം നിന്ദ്യവും പ്രതിഷേധാർഹമാണ്. ജാതിവെറിയുടെ ഉഷ്ണപ്പുണ്ണ് ചികിൽസിക്കാൻ ശക്തമായ നിയമനടപടികളാണ് ആവശ്യം. തൻറെ വാക്കുകൾ ആവർത്തിക്കുക വഴി അത് കേവലം യാദൃശ്ചികം അല്ല എന്നുകൂടി അവർ നമ്മുടെ സമൂഹത്തോട് പറയുന്നുണ്ട്. ഈ ഔദ്ധത്യം വകവച്ചു കൊടുക്കേണ്ട ആവശ്യം കേരള സമൂഹത്തിന് ഇല്ല.
ഈ അവസരത്തിൽ യുവകലാസാഹിതി യു എ ഇ ശ്രീ രാമകൃഷ്ണനോടൊപ്പം ഉറച്ചുനിൽക്കുകയും സത്യഭാമയ്ക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം അടക്കം ചുമത്തി അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. കലാമണ്ഡലം പോലെ സർക്കാർ ഗ്രാൻ്റിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധമായ ഒരു സ്ഥാപനത്തിൻറെ പേര് ഇത്തരത്തിൽ അധമമായ രീതിയിൽ ദുരുപയോഗം ചെയ്യുന്നത് തടയുവാൻ പര്യാപ്തമാംവിധം ഒരു നിയമനിർമാണം സർക്കാർ ആലോചിക്കണമെന്നും യുവകലാസാഹിതി യുഎഇ ആവശ്യപ്പെടുന്നു.
വനിതാ ദിനാചരണം
പ്രതിഷേധം
ആലംകോടിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ യുവകലാസാഹിതി യുഎഇ പ്രതിഷേധിച്ചു
കവിയും എഴുത്തുകാരനും യുവകലാസാഹിതിയുടെ കേരള സംസ്ഥാന പ്രസിഡന്റുമായ ശ്രീ ആലങ്കോട് ലീലാകൃഷ്ണന് എതിരെ നടക്കുന്ന നീചമായ സൈബർ ആക്രമണത്തെ യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി അപലപിച്ചു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യരെ ഒന്നിപ്പിക്കാൻ ആലങ്കോട് നടത്തുന്ന ശ്രമങ്ങളിൽ വിറളി പൂണ്ട വ്യാജ നാമങ്ങളിൽ ഉള്ള ഐഡികളിൽ നിന്നുമാണ് ഈ ആക്രമണം ഉണ്ടാവുന്നത്. ഇതുകൊണ്ടൊന്നും ആലങ്കോടും യുവകലാസാഹിതിയും നടത്തുന്ന സാംസ്കാരിക സമരങ്ങളെ തോൽപ്പിക്കാം എന്ന് വർഗ്ഗീയ ശക്തികൾ കരുതേണ്ട എന്നും യുവകലാസാഹിതി യുഎഇ അഭിപ്രായപ്പെട്ടു.
വനിത സംഗമം
വനിതാ കലാസാഹിതി – ഷാർജ വാർഷിക സംഗമം ഫെബ്രുവരി 17ന് വൈകിട്ട് 5 മണിക്ക് ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടക്കുന്നു. പ്രശസ്ത സോഷ്യൽ ആക്ടിവിസ്റ്റും സീനിയർ ജേണലിസ്റ്റുമായ നിഷ രത്നമ സംഗമം ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ നിഷ രത്നമ്മ സംവിധാനം ചെയ്ത ഹാപ്പിലി ഡിവോഴ്സ്ഡ് എന്ന ഷോർട്ട് ഫിലിം പ്രദർശനവും ചർച്ചയും നടക്കും.
വനിതാകലാസാഹിതി,ഷാർജ
ആദരാഞ്ജലികൾ
യുവകലാസാഹിതി യു എ ഇ വൈസ് : പ്രസിഡണ്ട് ശ്രീ. പ്രേംകുമാറിൻ്റെ പിതാവ് സുരേന്ദ്രൻ നായർ അന്തരിച്ചു.
കുടുംബത്തിൻ്റെ ദുഃഖത്തിൽ യുവകലാസാഹിതിയും പങ്ക് ചേരുന്നു. . ആദരാഞ്ജലികൾ അർപ്പിക്കുന്നു…
12-മാത് വാർഷിക ദിനം
യുവകലാസാഹിതിയുടെ സ്ഥാപകനേതാവും പ്രവാസലോകത്തെ പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ശ്രീ. മുഗൾ ഗഫൂർ കാലത്തിൻറെ യവനികയിലേക്കു മാഞ്ഞു പോയിട്ട് പന്ത്രണ്ടു വർഷം പിന്നിടുന്നു. പ്രിയ നേതാവിൻ്റെ ഓർമകൾക്ക് മുൻപിൽ യുവകലാസാഹിതി ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവും അംഗത്വം ചേർക്കലും
പ്രവേശനോത്സവം
യുവകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ നടന്നുവരുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിന്റെ പുതിയ ക്ലാസ്സുകളിലേക്കുള്ള പ്രവേശനോത്സവം
ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് 2.30 മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടക്കുകയാണ്.
പുതിയ ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികൾ 055 362 4033 എന്ന നമ്പറിൽ ബന്ധപ്പെടുക