കളിവീട്

കളിയുടെ രസക്കുടുക്കയിൽ അറിവിൻറെ നൂറു നൂറു അമൃത ബിന്ദുക്കൾ നിറച്ച് വീണ്ടും ഒരു കളിവീട് വരവായി

പ്രവാസത്തിന്റെ തുരുത്തിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്ന നേരനുഭവത്തിന്റെ ഉപ്പും പുളിയും മധുരവും പകർന്നാണ് ഓരോ കളിവീടും പിരിയുന്നത്. പുതിയ കൂട്ടുകാരും പുതിയ കളികളും പുതിയ അറിവുകളും അവരെ പങ്കുവെയ്പ്പിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയൊരു ലോകത്തിലേക്ക് നയിക്കട്ടെ …

For Registration, Click Here

ഇന്റെർ യു.എ.ഇ ചിത്രരചനാ മത്സരം

നിറം മങ്ങാത്ത ഓർമ്മതൻ ചായകൂട്ടുകൾ പ്രിയപ്പെട്ടവർക്ക് സമ്മാനിച്ച് നിറങ്ങളുടെ ലോകത്തുനിന്നും കാലയവനികക്കുള്ളിൽ മറഞ്ഞ പ്രിയ കലാകാരന്മാർ പ്രമോദ്, ഹർഷൻ. യുവകലാസാഹിതി ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗിൽഡുമായി സഹകരിച്ച് നമ്മെ വിട്ടു പിരിഞ്ഞ അനുഗ്രഹീത കലാകാരൻമാരുടെ സ്മരണാർത്ഥം 9 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇന്റെർ യു.എ.ഇ ചിത്രരചനാ മത്സരം ഫെബ്രുവരി 11 ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് നടത്തപ്പെടുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ താഴെ കൊടുത്ത ലിങ്കിൽ പേര് രജിസ്ട്രർ ചെയ്യേണ്ടതാണ്
Pencil Drawing (Age Limit : 09 Years to 13 Years)
Water Color (Age Limit 14 Years to 18 Years)
കൂടുതൽ വിവരങ്ങൾക്കായി 0507878685 എന്ന നമ്പറിൽ ബന്ധപ്പെടുക.

റിപ്പബ്ലിക് ദിന ആശംസകൾ

വീണ്ടും ഓർമിപ്പിക്കാൻ സമയമായി ..

We, the people of India,

We, the Hindus of India എന്നല്ല..

We, the Muslims എന്നോ Christians എന്നോ അല്ല

We, the Sikhs, Jains, Budhists, Parsis എന്നോ അല്ല..

We, the atheists and non believers of India എന്നുമല്ല

We, the people of India …

അതെ ഇന്ത്യയെന്ന പരമാധികാര സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക്കിലെ ജനങ്ങൾ അതിൻറെ പൗരന്മാർക്ക്

രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നീതി,

ചിന്തിക്കാനും ആവിഷ്കരിക്കാനും വിശ്വസിക്കാനുംആരാധിക്കാനും പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം

എല്ലാവർക്കും അവസരസമത്വം

വ്യക്തിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന സാഹോദര്യവും രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും ഇതിനാൽ വാഗ്ദാനം ചെയ്യുന്നു.

അതെ, ഇതു ഉറപ്പാക്കേണ്ടവർ നമ്മളാണ്. WE , THE PEOPLE

എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ

യുവകലാസാഹിതി യു എ ഇ സാംസ്കാരിക സംഗമം

യുവകലാസാഹിതി യു എ ഇ

സാംസ്കാരിക സംഗമം

ജനുവരി 28 (ഞായർ)

ഉച്ചക്ക് 12 മണി മുതൽ

പ്രമുഖ സാംസ്കാരിക നായകൻമാർ പങ്കെടുക്കുന്നു.

യുവകലാസാഹിതി.യു എ ഇ

യുവകലാസാഹിതി,ഷാർജ

യുവകലാ സാഹിതി അജ്മാൻ

യുവകലാസാഹിതി.യു എ ഇ

യുവകലാസാഹിതി അബുദാബി

യുവകലാസാഹിതി ദുബായ്

യുവകലാസാഹിതി – റാസ് അൽ ഖൈമ

യുവകലാസാഹിതി അൽ ഐൻ

12ാംമത് ഭരത് മുരളി നാടകോത്സവം,അബുദാബി 2024

12ാംമത് ഭരത് മുരളി നാടകോത്സവം,അബുദാബി 2024

“യുവകലാസാഹിതി അബുദാബി- തോപ്പിൽഭാസി നാടക സമിതി” അവതരിപ്പിക്കുന്ന നാടകം ” ആറാം ദിവസം ”

2024 ജനുവരി 19 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് – കേരള സോഷ്യൽ സെൻ്റർ.

അബുദാബിയുടെ നാടക സദസ്സിലേക്ക് ഏവർക്കും സ്വാഗതം.

Design,Light & Play Direction:

VAISAKH ANTHIKAD

Script: A SANTHAKUMAR

Music: MIDHUN MALAYALAM

Presentation: YUVAKALASAHITHY ABUDHABI

Blood Donation Camp

ശ്രീ കാനം രാജേന്ദ്രന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിച്ചു കൊണ്ട് യുവകലാസാഹിതി ഷാർജ രക്തദാനക്യാമ്പും അവയവ ദാന സമ്മതപ്രത്ര സമർപ്പണവും നടത്തുന്നു. ജനുവരി 26 വെള്ളി റിപ്പബ്ലിക്ഡേ ദിനത്തിൽ 4.00 PM to 10.00 PM ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടക്കുന്ന ക്യാമ്പിലേക്ക് എല്ലാ സഹൃദയരേയും സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിലൂടെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ദയവായി 0507878685, 0555081844 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

To fill out the form, Click here

നനീഷ് സ്മാരക ആഗോള ചെറുകഥ മത്സരം

രണ്ടാമത് നനീഷ് സ്‌മാരക ആഗോള ചെറുകഥാമത്സരം

ലോകം പ്രത്യാശയുടെ പിറവിയിലേക്ക് കൺതുറന്ന ക്രിസ്‌മസ്സ് നാളിലാണ് ഞങ്ങൾക്ക് നനീഷിനെ നഷ്‌ടപ്പെട്ടത്. നിത്യസ്മൃതിയുടെ പുസ്ത‌കത്തിലേക്ക് ആ പേര് എഴുതി ചേർത്തിട്ട് മൂന്ന് വർഷം കഴിയുന്നു. യുവകലാസാഹിതിയുടെ വേദികളിൽ അസാന്നിധ്യം ഒരു സാന്നിധ്യമാക്കി മാറ്റി നനീഷ് ഇന്നും നിറഞ്ഞു നിൽക്കുന്നു, വറ്റാത്ത മന്ദഹാസവുമായി. കാലപ്രവാഹത്തിന് എത്ര കുത്തൊഴുക്ക് ഉണ്ടായാലും യുവകലാസാഹിതി നിലനിൽക്കുന്ന കാലം നനീഷിൻ്റെ പേര് ഞങ്ങളുടെ ഓർമ്മയിൽ നിന്ന് മായാതെ നിലനിൽക്കുകതന്നെ ചെയ്യും. രണ്ടാമത് ‘നനീഷ് സ്‌മാരക ആഗോള ചെറുകഥ രചനാമത്സരവുമായി’ ദുബായ് യുവകലാസാഹിതി എത്തുന്നു. 2024 ജനുവരി 31 നു മുൻപ് ലഭിക്കുന്ന കഥകൾ വിദഗ്ദ്ധ പാനൽ വിലയിരുത്തി, മെയ് 5ന് ദുബായ് അൽ നാസർ ലെഷർലാൻ്റിൽ നടക്കുന്ന യുവകലാസന്ധ്യ 2024 യിൽ വച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന കഥകൾ ഉൾപ്പെടുത്തി ചെറുകഥസമാഹാരം പ്രസിദ്ധീകരിക്കുന്നതായിരിക്കും.

നിയമാവലി:

1. കഥയ്ക്ക് വിഷയനിബന്ധനകളില്ല (യുഎഇ നിയമങ്ങൾക്ക് വിരുദ്ധമായതൊന്നും കഥകളിൽ ഉണ്ടാകില്ല എന്നുറപ്പു വരുത്തണം).

2. മൌലികമായ രചനകൾ മറ്റൊരിടത്തും പ്രസിദ്ധപ്പെടുത്താത്തത് ആയിരിക്കണം.

3. കൃത്യവും വ്യക്തവുമായ രചനകൾ A4 സൈസ് പേപ്പറിൽ PDF ഫോർമാറ്റിൽ ആയിരിക്കണം, കഥ പ്രിൻ്റ് ചെയ്യുന്ന പേപ്പറിൽ കഥാകൃത്തിനെ

കുറിച്ചുള്ള യാതൊരു സൂചനകളും ഉണ്ടാകാൻ പാടില്ല. 4. കഥ അഞ്ച് പേജിൽ കൂടാൻ പാടില്ല (10-12 ഫോണ്ട് സൈസിൽ ആയിരിക്കണം)

5. പൂർണ്ണമായ മേൽവിലാസം (ഇൻഡ്യയിലും പുറത്തും), ഇമെയിൽ, വാട്‌സപ്പ് നമ്പർ, മൊബൈൽ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ പ്രത്യേകമായി) yks.dubai2023@gmail.com എന്ന ഇമെയിൽ ഐഡിയിൽ 2024 ജനുവരി 31നകം ലഭിച്ചിരിക്കണം.

6. ലിംഗ, ദേശ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം.

7. വിജയികൾക്ക് ദുബായിൽ എത്തുന്നതിനുള്ള വിസയും താമസ സൗകര്യവും നൽകുന്നതാണ് (ടിക്കറ്റ് സ്വന്തമായി എടുക്കേണ്ടതുണ്ട്).

8. ഏതെങ്കിലും കാരണവശാൽ വിജയികൾക്ക് പങ്കെടുക്കാൻ കഴിയാതെ വന്നാൽ സമ്മാനം സ്വീകരിക്കുന്നതിന് മറ്റൊരാളിനെ ചുമതലപ്പെടുത്തേണ്ടതാണ്, അദ്ദേഹം നമ്മുടെ പ്രോഗ്രാമിൽ എത്തി സമ്മാനം സ്വീകരിക്കണം. 9. മത്സരത്തിന് അയക്കുന്ന കഥകളിൽ നിന്നും തിരഞ്ഞെടുത്തവ ഉൾപ്പെടുത്തി പുസ്‌തകം പ്രസിദ്ധീകരിക്കുന്നതായിരിക്കും, വിധിനിർണയം

പരസ്യപ്പെടുത്തി ഒരുമാസത്തിനകം നിങ്ങളുടെ കഥ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അറിയിക്കുന്നതായിരിക്കും, അതിനുശേഷം തിരഞ്ഞെടുക്കപ്പെടാത്ത കഥകൾ മറ്റ് പ്രസിദ്ധീകരണങ്ങൾക്ക് നാൽകാവുന്നതാണ്.

10. തിരഞ്ഞെടുക്കപ്പെടുന്ന കഥകൾക്ക് യാതൊരുവിധ പ്രതിഫലവും ം നല്‌കുന്നതായിരിക്കില്ല, കഥാപുസ്‌തകത്തിന്റെ ഒരു കോപ്പി കഥാകൃത്തിന് നല്കുന്നതായിരിക്കും.

11. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

12. കൂടുതൽ വിവരങ്ങൾക്ക് 0507693005 (ജെറോം) 0523790572 (ലെനിൻ രാജ് ), 0505158186 (വിനോദൻ) എന്നിവരെ വിളിക്കുകയോ വാട്‌സപ്പിൽ മെസ്സേജ് ചെയ്യുകയോ ആകാം.

ആദരാഞ്ജലികൾ

യുവകലാസാഹിതി യുഎഇ സ്ഥാപക നേതാവ് കെ.വി. പ്രേംലാലിന്റെ ഭാര്യാ മാതാവും വനിതാ കലാസാഹിതി യുഎഇ കൺവീനർ ശ്രീമതി ഷൽമ സുരേഷിന്റെ മുത്തശ്ശിയുമായ സുമതിയുടെ നിര്യാണത്തിൽ യുവകലാസാഹിതി യുഎഇയുടെ ആദരാഞ്ജലികൾ.. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

യുവകലാസന്ധ്യ 2024

ദുബൈയിലെയും പരിസര പ്രദേശങ്ങളിലെയും ആസ്വാദകവൃന്ദത്തിനു അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ദുബായ് യുവകലാസാഹിതിയുടെ ഓരോ യുവകലാസന്ധ്യയും പരിസമാപ്തി കുറിക്കാറുള്ളത്.
ഇക്കുറിയും മികച്ചൊരു സംഗീതോപഹാരമാണ് യുവകലാസാഹിതി ദുബായ് യൂണിറ്റ് സഹൃദയസമക്ഷം കാഴ്ചവെക്കുന്നത്.
എക്കാലത്തെയും മികച്ച കവിതകളും ഗാനങ്ങളും മലയാളത്തിന് സമ്മാനിച്ച യശ:ശരീരനായ വയലാറിൻ്റെയും മനോഹരഗാനങ്ങളാൽ മലയാളിയുടെ മനസ്സിൽ മായാതെ നില്ക്കുന്ന ഗിരീഷ് പുത്തഞ്ചേരിയുടെയും ഓർമ്മകൾക്കു മുന്നിൽ
യുവകലാസന്ധ്യ 2024 “വയലാർ മുതൽ പുത്തഞ്ചേരി വരെ – പാട്ടൊഴുകും വഴികൾ” സമർപ്പിക്കുകയാണ്.
Date : 5th മെയ്‌ 2024
Venue :അൽ നാസർ ലേഷര്ലാൻഡ് ദുബായ്
” യുവകലാസന്ധ്യ 2024 ” ന്റെ പോസ്റ്റർ പ്രകാശനം, ബഹുമാനപ്പെട്ട ക്ഷീര വികസനവകുപ്പ് മന്ത്രി ചിഞ്ചു റാണി സോഷ്യൽ മീഡിയയിലൂടെ നിർവ്വഹിച്ചു

Happy New Year

സമയരഥം ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ മുന്നോട്ടു ഉരുളുമ്പോൾ നമ്മുടെ ചുമരുകളിൽ നിന്നും മറ്റൊരു കലണ്ടർ കൂടി വിസ്മൃതിയിലേക്ക് മറയുകയാണ്. അതോടൊപ്പം കഴിഞ്ഞകാലത്ത് കൊഴിഞ്ഞുപോയ ചില ജീവിതങ്ങളും . പക്ഷേ അവരുടെ ഭൗതികമായ ജീവിതങ്ങൾ അസ്തമിച്ച ശേഷവും അവർ അവശേഷിപ്പിച്ച പ്രകാശങ്ങൾ ജീവിച്ചിരിക്കുന്ന മനുഷ്യരെ അവരുടെ മുന്നോട്ടുള്ള യാത്രയെ കൂടുതൽ  സുഗമമാക്കാൻ സഹായിക്കുന്നു.

പുതിയ ഒരു കലണ്ടർ പുതിയ പ്രതീക്ഷകളുടെ കൂടിയാണ്.  മനുഷ്യത്വം പുലരുന്ന, മതം വ്യക്തികളുടെ സ്വകാര്യത മാത്രം ആവുന്ന, രാഷ്ട്രീയം ഏറ്റവും ദരിദ്രനായ മനുഷ്യൻറെ കണ്ണീരൊപ്പുന്ന, ശാസ്ത്രം മനുഷ്യന്റെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന, യുക്തിബോധം നമ്മെ വഴി നടത്തുന്ന ഒരു കാലത്തെ കുറിച്ചുള്ള പ്രതീക്ഷകൾ .

അതോടൊപ്പം തന്നെ നിരപരാധികളെ കുരുതി കൊടുക്കുന്ന യുദ്ധങ്ങൾ, വിടരും മുൻപേ പൂവുകളെ തല്ലി കൊഴിക്കുന്ന അധിനിവേശങ്ങൾ, പ്രാണൻ ഒരു ഭാണ്ഡക്കെട്ടിലെടുത്ത് പായുന്ന പാലായനങ്ങൾ – ഒക്കെയും ഇല്ലാതാകുന്ന ഒരു കാലം.

ഭൂമിയിൽ സൻമനസ്സുള്ളവർക്ക് സമാധാനം കിട്ടുന്ന ആ കാലം 2024 ൽ പുലരട്ടെ…

#യുവകലാസാഹിതിയുഎഇ

1 13 14 15 16 17 27