യുവകലാസന്ധ്യ 2023
പുതുവത്സരാശംസകൾ
കാലപ്രവാഹം ചിതറി തെറിയ്ക്കുന്ന വെള്ളാരം കല്ലുകൾ മാത്രമാണ് പുതുവർഷപിറവികൾ . ഈ കല്ലിനെയും മറവികളുടെ മിനുസപ്പെടുത്തലിന് വിധേയമാക്കി കാലകല്ലോലിനി വീണ്ടും ഒഴുകുന്നു.
എങ്കിലും കാലത്തിൻറെ വഴികളിലൂടെ ആരെങ്കിലും പിന്നോട്ട് തുഴഞ്ഞാൽ മനുഷ്യരാശിയെ സംബന്ധിച്ച് 2022 പുനർജനിയുടെ വർഷമായിരുന്നു. ലോകം നീലാകാശത്തെ നോക്കി ആശ്വാസത്തോടെ വീണ്ടും ശ്വസിച്ച വർഷം . ഈ വെളിച്ചത്തിനെന്ത് വെളിച്ചം എന്ന് ആമോദം കൂറിയ വർഷം .
സമാശ്വാസങ്ങൾക്കിടയിലും യുദ്ധം പോലെയുള്ള മനുഷ്യനിർമ്മിത ദുരന്തങ്ങൾ നമ്മുടെ ലോകത്തുനിന്നും മായുന്നില്ല. അതിസമ്പന്നരാകുവാൻ ചവിട്ടി അരയ്ക്കപ്പെടുന്ന നിസ്സാരരായ മനുഷ്യരുടെ എവിടെയും പ്രതിദ്ധ്വനിക്കാത്ത ശബ്ദങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു.
പുതിയ ഒരു കലണ്ടർ ചുവരിൽ തൂങ്ങുമ്പോൾ ലോകം മാറിമറിയും എന്ന് കരുതുവാൻ വയ്യ.
എങ്കിലും നാളെ ലോകം ഉണരുമ്പോൾ ലോകത്തെ നല്ല മനുഷ്യരോടൊപ്പം യുവകലാസാഹിതിയും പ്രത്യാശിക്കുന്നു, അറുതിയില്ലാത്ത ചൂഷണങ്ങളും പരിധിയില്ലാത്ത സാമ്രാജ്യമോഹങ്ങളും പിന്നിൽ ഉപേക്ഷിക്കുന്ന ഒരു നല്ല പുലരി കിഴക്കൻ ചക്രവാളത്തിൽ അരുണാഭമായി ഉദിച്ചുയരുമെന്ന് ….
കളിവീട് 2023
അമ്മ മലയാളത്തിന്റെ നന്മവഴികളിൽ കളിചിരിമേളങ്ങളുടെ രസക്കൂട്ടൊരുക്കി കൊച്ചു കൂട്ടുകാർക്കായി യുവകലാസാഹിതി യു.എ.ഇ. അജ്‌മാൻ-ഉം അൽ ഖുവൈൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “കളിവീട് 2023” ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 08 ഞായറാഴ്ച ഉച്ചക് ശേഷം 1.30 മുതൽ അജ്‌മാൻ സോഷ്യൽ സെന്റററിൽ വെച്ച് നടത്തുന്ന ക്യാമ്പിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രമുഖർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. പേരുകൾ രജിസ്റ്റർ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
https://docs.google.com/…/1WKHmMkDlPTsa9YLmhhuWk8WX37…/edit…
കൂടുതൽ വിവരങ്ങൾക്ക് 056 728 4199, 052 699 1507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
[No Title]
ക്രിസ്തുമസ് ആശംസകൾ
അവന്റെ സമാധാനത്തിന്റെ ആലയങ്ങൾ നമ്മൾ പോർക്കളങ്ങളാക്കി ..
ക്ഷമയുടെയും സഹനത്തിന്റെയും മൃദു മന്ത്രണങ്ങൾ ഉതിരേണ്ടിടത്ത് ആക്രോശവും അസഭ്യവർഷങ്ങളും നിറയുന്നു..
മാനവകുലത്തിനെ പാപങ്ങളിൽ നിന്ന് സ്വന്തം രക്തവും മാംസവും കൊണ്ട് ഉത്ഥാനം ചെയ്യുവാൻ വീണ്ടും ഒരു തിരുപ്പിറവിയുടെ നക്ഷത്രങ്ങൾ അടയാളങ്ങളാകുമ്പോൾ മനുഷ്യർ ഭൂമിയിൽ നല്ല മനസ് കൊണ്ട് പുൽക്കൂടൊരുക്കട്ടെ … നിസീമമായ സമാധാനത്തിന്റെ അവകാശികളാവട്ടെ …
യുവകലാസാഹിതി യുഎഇയുടെ ക്രിസ്തുമസ് ആശംസകൾ
യുവകലാസാഹിതി യു.എ. ഇ ക്രിക്കറ്റ് ടൂർണമെന്റ്
Happy National Day
എല്ലാ യുഎഇ നിവാസികൾക്കും സന്തോഷകരമായ ഒരു ദേശീയദിനം ആശംസിക്കുന്നു. കഴിഞ്ഞ 51 വർഷങ്ങളിൽ ലോകത്തെ ഏറ്റവും സന്തുഷ്ടമായ ജനതയായി മാറിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തിന്റെ സാർവത്രിക പുരോഗതിയിൽ യുവകലാസാഹിതി യുഎഇയും അഭിമാനിക്കുന്നു.