ശ്രീ: പ്രശാന്ത് ആലപ്പുഴ
പ്രവാസി മിത്രം പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് ലോക കേരള സഭാംഗവും യുവകലാസാഹിതി യുഎഇ രക്ഷാധികാരിയുമായ ശ്രീ: പ്രശാന്ത് ആലപ്പുഴ
പ്രവാസി മിത്രം പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് ലോക കേരള സഭാംഗവും യുവകലാസാഹിതി യുഎഇ രക്ഷാധികാരിയുമായ ശ്രീ: പ്രശാന്ത് ആലപ്പുഴ
പ്രവാസികളുടെ ഭൂമി സംബന്ധിച്ച പരാതികളും റവന്യൂ വകുപ്പിൽ നടത്തിയെടുക്കേണ്ട ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുവാൻ റവന്യൂ വകുപ്പ് മുൻകൈ എടുത്ത് പ്രവാസിമിത്രം വെബ് പോർട്ടൽ സ്ഥാപിക്കാനുളള തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ്.
കാലങ്ങളായി പ്രവാസികൾ നേരിടുത്ത കടുത്ത പ്രയാസത്തിന് ഇതുമൂലം പരിഹാരം ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.
യുവകലാസാഹിതി പരിപാടിയുമായി ബന്ധപ്പെട്ട് യു.എ. ഇ ൽ എത്തിയ ബഹു: റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ പ്രവാസികൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടുന്നതിൽ യുവകലാസാഹിതിയും അഭിമാനിക്കുന്നു.
മെയ് 17 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ആശംസകൾ നേരുന്നു. കേരള സർക്കാറിന് യുവകലാസാഹിതിയുടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു
പ്രവാസികളുടെ ഭൂമി സംബന്ധിച്ച പരാതികളും റവന്യൂ വകുപ്പിൽ നടത്തിയെടുക്കേണ്ട ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുവാൻ റവന്യൂ വകുപ്പ് മുൻകൈ എടുത്ത് പ്രവാസിമിത്രം വെബ് പോർട്ടൽ സ്ഥാപിക്കാനുളള തീരുമാനത്തെ യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് റവന്യൂ മന്ത്രിയുടെ മുന്നിൽ യുവകലാസാഹിതി യുഎഇ വിദേശങ്ങളിൽ പ്രത്യേക റവന്യൂ അദാലത്ത് നടത്തുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. അവയെല്ലാം പരിഗണിച്ചാണ് കേരള സർക്കാർ ഇപ്പോൾ പ്രായോഗികമായ നടപടി എന്ന രീതിയിൽ പ്രവാസി മിത്രം പോർട്ടൽ അവതരിപ്പിക്കുന്നത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ ബിജു ശങ്കർ ,സുഭാഷ് ദാസ് ,പ്രശാന്ത് ആലപ്പുഴ വിൽസൺ തോമസ്, നമിത, അജി കണ്ണൂർ,സർഗ്ഗ റോയ് എന്നിവർ സംസാരിച്ചു.
പ്രേംകുമാർ നന്ദി രേഖപ്പെടുത്തി.
മെയ് 17ന് കേരള നിയമസഭാ അനുബന്ധ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഈ പോർട്ടൽ പ്രവർത്തനക്ഷമമാകും. ചടങ്ങ് വിപുലമായ തോതിൽ പ്രവാസികളുടെ വൻ പ്രാതിനിധ്യത്തിൽ സംഘടിപ്പിക്കുവാൻ റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ കൂടിയ സ്വാഗതസംഘം യോഗം തീരുമാനിച്ചു. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ യുവകലാസാഹിതി യുഎഇയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് നസീർ ചന്ത്രാപ്പിന്നി, ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിങ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ എന്നിവർ പങ്കെടുത്തു.
മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയിൽ നിറഞ്ഞു നിന്ന മാമുക്കോയക്ക് യുവകലാസാഹിതി യുഎഇ യുടെ ആദരാഞ്ജലികൾ
യുവകലാസാഹിതി യുഎഇ യുടെ മുതിർന്ന അംഗവും, യുവകലാസാഹിതി അബുദാബി യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും അബുദാബി കേരള സോഷ്യൽ സെൻറർ വൈസ് പ്രസിഡണ്ടും ആയ ശ്രീ : റോയ് ഐ വർഗ്ഗിസിന്റെ മാതാവ് കുഞ്ഞുഞ്ഞമ്മ വർഗ്ഗിസ് നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.
കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതോടൊപ്പം യുവകലാസാഹിതി യുഎഇ യുടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.
യുവകലാസാഹിതി കേരള ഘടകം മുൻ സെക്രട്ടറിയും പ്രമുഖ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എൻ.സി. മമ്മൂട്ടി മാസ്റ്ററുടെ ഓർമക്കായ് യുവകലാസാഹിതി യുഎഇ – ദുബായ് യൂണിറ്റ് ഏർപ്പെടുത്തിയ പുരസ്കാരം പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.കെ.ഗോപിക്ക് ബഹു: കേരള റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ തലശ്ശേരിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് സമർപ്പിക്കുന്നു. സാംസ്കാരിക – സാഹിത്യ രംഗത്തെ പ്രമുഖർ ചടങ്ങിന്റെ ഭാഗമായി പങ്കെടുക്കുന്നു.
കേരള സാംസ്ക്കാരിക ലോകത്തെ സകലകലാവല്ലഭനായിരുന്നു ശ്രീ വൈക്കം ചന്ദ്രശേഖരൻ നായർ. കൃതഹസ്തനായ നോവലിസ്റ്റ്, പുരോഗാമിയായ പത്രാധിപർ, തിരക്കഥാകൃത്ത് തുടങ്ങി കൈ വെച്ച മേഖലകളിൽ എല്ലാം തന്നെ അദ്ദേഹം തന്റെ അന്യാദൃശ്യമായ മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻറെ ഓർമ്മകൾ നമ്മുടെ സാംസ്കാരിക മണ്ഡലത്തിൽ ജ്വലിപ്പിച്ച് നിർത്തുവാൻ ആണ് യുവകലാസാഹിതി യുഎഇയുടെ ഷാർജ ഘടകം എല്ലാ കൊല്ലവും വൈക്കം ചന്ദ്രശേഖരൻ നായർ അവാർഡ് നൽകിവരുന്നത്. യുവകലാസാഹിതി കേരള ഘടകമാണ് എല്ലാ കൊല്ലവും അദ്ദേഹത്തിൻറെ ജന്മദേശമായ ചരിത്രമുറങ്ങുന്ന വൈക്കത്ത് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ വർഷത്തെ വൈക്കം അവാർഡ് മലയാള പുസ്തക പ്രേമികൾക്ക് ഒരു കാലഘട്ടത്തിൽ ആവേശകരമായ ഒരു നവോൻമേഷം പകർന്ന ശ്രീ സി രാധാകൃഷ്ണനാണ് നൽകപ്പെടുന്നത്.
പുള്ളിപ്പുലികളും വെള്ളിനക്ഷത്രവും , മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, തീക്കടൽ കടഞ്ഞ് തിരുമധുരം, ഒറ്റയടിപാതകൾ തുടങ്ങിയ പുസ്തകങ്ങൾ ആ പേരുകൾ പോലെ തന്നെ കാവ്യാത്മകമായി ചമയ്ക്കപ്പെട്ട മലയാള നോവൽ സാഹിത്യത്തിലെ ഉജ്ജ്വല കൃതികളാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, ജ്ഞാനപീഠ സമിതിയുടെ മൂർത്തി ദേവിപുരസ്കാരം തുടങ്ങിയ അദ്ദേഹത്തെ തേടിയെത്താത്ത ബഹുമതികൾ ചുരുക്കമാണ്. യുവകലാസാഹിതി കേരളഘടകം മുൻ അധ്യക്ഷൻ കൂടിയായ ശ്രീ സി രാധാകൃഷ്ണന് വൈക്കം അവാർഡ് സമർപ്പിക്കുമ്പോൾ ഞങ്ങളും ഈ അവാർഡും പുതിയ ഔന്നത്യങ്ങളുടെ ഗിരിശൃംഗങ്ങളിൽ സ്പർശിക്കുകയാണ്.
ഏപ്രിൽ 13ന് വൈക്കം ചന്ദ്രശേഖരൻ നായരുടെ ഓർമ്മദിനത്തിൽ വൈക്കം സത്യാഗ്രഹ ഹാളിൽ വെച്ചാണ് പുരസ്കാര സമർപ്പണം. യുവകലാസാഹിതി കേരള ഘടകം അധ്യക്ഷൻ ആലങ്കോട് ലീലാകൃഷ്ണനാണ് സി രാധാകൃഷ്ണന് പുരസ്കാരം സമർപ്പിക്കുക. വൈക്കം പോരാട്ടങ്ങളുടെ ഊർജ്ജസ്വലയായ പതാകവാഹക സ സി കെ ആശ MLA. അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യുവകലാസാഹിതി കേരള ഘടകം സെക്രട്ടറി ഇ എം സതീശൻ വൈക്കം അനുസ്മരണ പ്രഭാഷണം നടത്തും. സിപിഐ ജില്ലാ സെക്രട്ടറി സ. വിബി ബിനു, യുവകലാസാഹിതി യുഎഇ സംഘടനാ കമ്മിറ്റികളുടെ കോർഡിനേഷൻ സെക്രട്ടറി സ. പ്രശാന്ത് ആലപ്പുഴ, ശാരദാ മോഹൻ , ഗൗരിദാസൻ നായർ തുടങ്ങി ഒട്ടേറെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.