സി കെ ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം – മാർച്ച് 9 ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ

സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിൽ അസാന്നിധ്യം കൊണ്ട് ഏറ്റവും ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് സി കെ ചന്ദ്രപ്പൻ. നമ്മുടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ഓരോ പുതിയ വെല്ലുവിളികളും ഉയർന്നു വരുമ്പോൾ ഇതിനോട് ചന്ദ്രപ്പൻ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് രാഷ്ട്രീയ ബുദ്ധിയുള്ള പല മനുഷ്യരും ചിന്തിക്കാറുണ്ട്.
സ്വാതന്ത്ര്യ സമരത്തിന് ശേഷമുള്ള തലമുറയിൽധാരാളം നല്ല രാഷ്ട്രീയപ്രവർത്തകർ ഉണ്ടായിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ പ്രോജ്ജ്വലമായ പോരാട്ടങ്ങളുടെ സമരവീര്യം തന്നിലേക്ക് സന്നിവേശിപ്പിക്കുകയും ഒരു യഥാർത്ഥ വിപ്ലവകാരിയായി പ്രവർത്തിക്കുവാനും കഴിഞ്ഞ അധികം പേർ നമുക്ക് ചുറ്റും ഉണ്ടാവില്ല. അത്തരത്തിൽ true revolutionary എന്ന് വിളിക്കുവാൻ കഴിയുന്നഅപൂർവങ്ങളിൽ അപൂർവ്വമായ ഒരു രാഷ്ട്രീയ വ്യക്തിത്വം ആയിരുന്നു അദ്ദേഹം.
2017 മുതലാണ് യുവകലാസാഹിതി യുഎഇയുടെ ഷാർജ ഘടകം ജാജ്വല്യമാനമായ ചന്ദ്രപ്പൻ ഓർമ്മകളെ കൂടുതൽ മനുഷ്യരിൽ പ്രകാശം നിറയ്ക്കുവാൻ സി കെ ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം ' ഏർപ്പെടുത്തിയത്.
മാർച്ച് 9 ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന പത്രസമ്മേളനത്തിൽ വച്ച് ജേതാവിനെ പ്രഖ്യാപിക്കും. കവിയും സാംസ്കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ നയിക്കുന്ന അഞ്ചംഗ പുരസ്കാര നിർണയ സമിതിയാണ് ജേതാവിനെ നിർണയിക്കുക .

വനിതാകലാസാഹിതി – വിരാമത്തിൽ! അറിയാം… ഒപ്പമുണ്ടാവാം

വനിതാകലാസാഹിതി, ദുബായ് വനിതാദിനത്തോട് അനുബന്ധിച്ച് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. *"വിരാമത്തിൽ " - അറിയാം... ഒപ്പമുണ്ടാവാം..* *Dr. ഫെബിൻ ഗഫൂർ* സംശയങ്ങൾക്കുള്ള മറുപടി പറയുന്നു. പൊതുസമൂഹവും അതിനെക്കാളേറെ പുരുഷൻമാരും ഇതുവരെ അഡ്രസ് ചെയ്യാത്ത ആർത്തവവിരാമവും മറ്റു ഗൈനക് സംബന്ധമായ സംശയങ്ങൾ ആശങ്കകൾ എന്നിവ നിങ്ങൾക്കും പങ്കുവയ്ക്കാം. തീർച്ചയായും ഒപ്പമുണ്ടാവണം ❤️ ആൺ പെൺ ഭേദമന്യേ ! Vanithakala Sahithy Dubai is inviting you to a scheduled Zoom meeting. Topic: വിരാമത്തിൽ! അറിയാം... ഒപ്പമുണ്ടാവാം Time: Mar 8, 2023 08:00 PM Dubai Join Zoom Meeting https://us02web.zoom.us/j/81554199033... Meeting ID: 815 5419 9033 Passcode: 2233

ജ്വാല Womens’ Day 2023

February 23, 2023
Uncategorized
ഗായിക, നാടകനടി, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കാലഘട്ടത്തിന്റെ സാമൂഹിക മാറ്റങ്ങളിൽ പ്രധാന പങ്കുവഹിച്ച ധീര വനിത...നമ്മുടെ സ്വന്തം മേദിനിയമ്മ.
സജിത മഠത്തിൽ കേരള പബ്ലിക് റിലേഷൻസ് വകുപ്പിന് വേണ്ടി മേദിനിയമ്മയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ഏറെ അഭിമാനത്തോടും സന്തോഷത്തോടും കൂടി ഈ വരുന്ന ഫെബ്രുവരി 26ന് ഇന്ത്യൻ അസോസിയേഷനിൽ വച്ച് "ജ്വാല Womens' Day 2023" ൽ പ്രദർശിപ്പിക്കുന്നു.
കൂടാതെ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച യുഎഇയിലെ വനിതകളെ ആദരിക്കുന്നു.
തുടർന്ന് വനിതാ കലാസാഹിതി പ്രവർത്തകർ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും ഗാനസന്ധ്യയും അരങ്ങേറും
ഏവരെയും പരിപാടിയിലേക്ക് സ്നേഹാദരപൂർവ്വം സ്വാഗതം ചെയ്യുന്നു.

പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവും അംഗത്വം ചേർക്കലും

February 17, 2023
Uncategorized
യുവകലാസാഹിതി അൽ-ഐൻ യൂണിറ്റിന്റെ അഭിമുഖ്യത്തിൽ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവും അംഗത്വം ചേർക്കലും ഫെബ്രവരി 19 ന് അൽ-ഐൻ അൽ ഫല പ്ലാസയിൽ വെച്ച് സംഘടിപ്പിക്കുന്നു. എല്ലാവർക്കും സ്വാഗതം.

ആദരാഞ്ജലികൾ

February 16, 2023
Uncategorized
ലോക കേരള സഭാംഗവും യുവകലാസാഹിതി യു.എ. ഇ മുൻ പ്രസിഡണ്ടുമായ ശ്രീ. ബാബു വടകരയുടെ മാതാവ് കുഞ്ഞി പാർവതിയുടെ നിര്യാണത്തിൽ യുവകലാസാഹിതി യു.എ. ഇ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു.

യുവകലാ സന്ധ്യ 2023

February 5, 2023
Uncategorized
യുവകലാസാഹിതി അബുദാബി
യുവകലാ സന്ധ്യ '2023
സ്വാഗതസംഘം രൂപീകരണവും കുടുംബയോഗവും
ഫെബ്രുവരി 5 ഞായറാഴ്ച വൈകീട്ട് 07:00 ന്
കേരള സോഷ്യൽ സെന്റർ അബൂദാബി.
ഏവർക്കും സ്വാഗതം.
#യുവകലാസാഹിതിയുഎഇ
#യുവകലാസാഹിതിഅബുദാബി

സംവാദം

January 25, 2023
Uncategorized
നവകേരള ശിൽപ്പികളിൽ പ്രമുഖനായ മുൻമുഖ്യമന്ത്രി ശ്രീ സി അച്ചുതമേനോന്റെ നൂറ്റിപ്പത്താമത് ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ യുവകലാസാഹിതി ഷാർജ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഇതോടനുബന്ധിച്ച് മുന്നണി രാഷ്ട്രീയത്തിന്റെ കേരളപാഠങ്ങളും ദേശീയ മതേതര ബദലും എന്ന വിഷയത്തിൽ ഒരു ജനാധിപത്യസംവാദം നടത്തപ്പെടുന്നു.
ഇന്ത്യയെ സംബന്ധിച്ച് കേരളം എല്ലാകാലത്തും ഒരു രാഷ്ട്രീയ ബദലാണ്. എല്ലാ ജനങ്ങളെയും കൂട്ടി യോജിപ്പിക്കുന്ന എല്ലാ മനുഷ്യർക്കും പുരോഗതിയുടെ ഫലങ്ങൾ അനുഭവിക്കാൻ അവകാശമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു ജനാധിപത്യക്രമം കേരളത്തിൽ നിലവിലുണ്ട്. അതിൻറെ ഫലമായി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗണ്യമായ പുരോഗതി നമ്മുടെ ജീവിത സാഹചര്യങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. ഇത് സൃഷ്ടിക്കുന്നതിൽ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് അതിന്റേതായ പങ്കുണ്ട്. മുന്നണി രാഷ്ട്രീയത്തിന്റെ ബഹുസ്വര സങ്കല്പങ്ങൾ ഏറ്റവും വിജയകരമായി ആദ്യം നടപ്പാക്കിയെടുത്ത വ്യക്തിയാണ് ശ്രീ അച്ചുതമേനോൻ. എല്ലാ മനുഷ്യർക്കും പ്രയോജനകരമാകുന്ന ധാരാളം സ്ഥാപനങ്ങൾ കേരളത്തിൽ തുടങ്ങുന്നതും അദ്ദേഹത്തിൻറെ കാലത്താണ്. കേരളത്തിൽ നിന്നും ഇന്ത്യയ്ക്ക് എന്തൊക്കെ പഠിക്കാനുണ്ട് എന്ന് പരിശോധിക്കുക ഈ കാലഘട്ടത്തിൽ പ്രസക്തിയുള്ള ഒരു കാര്യമാണ്.
യുഎഇയിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളും മാധ്യമ പ്രവർത്തകരും ഈ സംവാദത്തിൽ പങ്കെടുക്കുന്നു.
2023 ജനുവരി 28 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസിൽ ഹാളിൽ നിങ്ങളുടെ എവരുടെയും മഹത്തായ സാന്നിധ്യം കൊണ്ട് ഈ പരിപാടി വൻ വിജയമാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.