Blood Donation Drive

November 23, 2022
Uncategorized
"രക്ത ദാനം... ജീവ ദാനം...!!"
"ഓരോ ജീവനും വിലപ്പെട്ടതാണ്,
ഒഴുകുന്ന ജീവൻ എന്നാണ് രക്തത്തെ ആരോഗ്യ പ്രവർത്തകർ പറയുന്നത്!!
അതെ,
നിങ്ങളുടെ ഇന്നത്തെ അൽപ സമയം നാളെ ഒരു ജീവൻ രക്ഷിക്കാൻ കഴിയും,"
യുവകലാസാഹിതി അബുദാബി സംഘടിപ്പിക്കുന്ന
"Blood Donation Drive" ൽ പങ്കാളികൾ ആകാൻ എല്ലാ സന്നദ്ധ രക്ത ദാതാക്കളെയും ക്ഷണിച്ചു കൊള്ളുന്നു.
Time and Venue:-
Blood Bank Khalidiya | Abu Dhabi
2022 November 27nth
9:30 AM to 4:00 PM
For More Details:-
0566918002 | 0551342778 | 0507909243 | 0527408737
യുവകലാസാഹിതി അബുദാബി

യുവകലാസാഹിതി യു.എ. ഇ. വാർഷിക സംഗമം

November 22, 2022
Uncategorized
യുവകലാസാഹിതി യു.എ. ഇ.
വാർഷിക സംഗമം
യുവകലാസാഹിതി യു.എ. ഇ വാർഷിക സംഗമം അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വച്ച് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ എംഎൽഎ ശ്രീ.വി. ആർ.സുനിൽകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഗമത്തിൽ പി കെ മേദിനി ഗായകസംഘം ഷാർജ സ്വാഗത ഗാനം ആലപിച്ചു. ചടങ്ങിൽ യുവകലാസാഹിതി യുഎഇയിൽ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മുതിർന്ന നേതാക്കളായ യു.വിശ്വനാഥൻ,കെ.പി. അനിൽ,കെ.വി. പ്രേംലാൽ,അബ്ദുൽ മനാഫ്,എം.കെ.ബാബു എന്നിവരെ ആദരിച്ചു.
വിൽസൺ തോമസ്, പ്രദീഷ് ചിതറ,സുഭാഷ് ദാസ്, സർഗ റോയ്,നമിത സുബീർ എന്നിവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി. സ്വാഗതസംഘം കൺവീനർ പ്രേംകുമാർ ചിറയൻകീഴ് സ്വാഗതവും അൻസാർ അഞ്ചൽ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സുഭാഷ് ദാസ് ( പ്രസിഡന്റ് ), ബിജു ശങ്കർ ( സെക്രട്ടറി),സുനിൽ ബാഹുലേയൻ(ട്രഷറർ ) നസീർ ചെന്ത്രാപ്പിന്നി, പ്രേംകുമാർ ചിറയിൻകീഴ് ( വൈസ് പ്രസിഡന്റുമാർ ), അജി കണ്ണൂർ, നമിത സുബീർ ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

രക്തദാനക്യാമ്പ് 2022

November 18, 2022
Uncategorized
യുവകലാസാഹിതി അജ്‌മാൻ -ഉം അൽ ഖുവൈൻ യൂണിറ്റ് ബ്ലഡ് ഡോണെർസ് കേരള-യുഎ ഇ യുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന രക്തദാനക്യാമ്പ് 2022 നവംബർ 14 ( തിങ്കൾ ) വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെ അജ്‌മാൻ ലുലു ഹൈപ്പെർമാർക്കറ്റ് പരിസരത്തിവെച്ച് നടത്തപ്പെടുന്നു.
ഈ ജീവകാരുണ്യ പ്രവർത്തിയുടെ ഭാഗമാകാൻ താൽപര്യം ഉളളവർ ചുവടെ ഉള്ള ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

യുവകലാസാഹിതി വാർഷിക സംഗമം

November 18, 2022
Uncategorized
യുവകലാസാഹിതി വാർഷിക സംഗമം നവംബർ 20 ഞായറാഴ്ച ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാനിൽ വെച്ച് നടക്കും. വാർഷിക സംഗമം ജനയുഗം എഡിറ്ററും മുൻ എം.എൽ.എയുമായ ശ്രീ : രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രതിനിധി സമ്മേളനം, ആദ്യകാല പ്രവർത്തകരെ ആദരിക്കൽ, സാംസ്കാരിക സംഗമം എന്നിവ നടക്കും. എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

കുടുംബ സംഗമം

November 11, 2022
Uncategorized
യുവകലാസാഹിതി അൽ-ഐൻ
കുടുംബ സംഗമം.
നവമ്പർ 13, അൽഫല പ്ലാസ
അൽ-ഐൻ
ഏവർക്കും സ്വാഗതം🙏🙏
ഫോൺ : +971506634858 , +971 50 396 8423

Sharjah international Bookfair

November 7, 2022
Uncategorized
യുഎഇ യിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും യുവകലാസാഹിതി ദുബായ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അന്തരിച്ച ശ്രീ. നനീഷ് ഗുരുവായൂരിന്റെ സ്മരണാർത്ഥം യുവകലാസാഹിതി ദുബായ് യൂണിറ്റ് നടത്തിയ ചെറുകഥാ രചന മത്സരത്തിലേക്ക് ലോകമെമ്പാടുമുള്ള മലയാള എഴുത്തുകാരിൽ നിന്നും അയച്ചുകിട്ടിയ 642 രചനകളിൽ നിന്ന് തിരഞ്ഞെടുത്ത 16 മികച്ച രചനകൾ അടങ്ങുന്ന ചെറുകഥാ സമാഹാരം, "മായാത്ത കാൽപ്പാടുകൾ" (പ്രസാധകർ: പ്രഭാത് ബുക്ക് ഹൗസ്) ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവനഗരിയിലെ പ്രഭാത് ബുക്സിന്റെ സ്റ്റാളിൽ ലഭ്യമാണ്.
മുഴുവൻ അക്ഷരസ്നേഹികളുടെയും പുസ്തക ശേഖരത്തിലേക്ക് മലയാളചെറുകഥയുടെ നവീന ഭാവുകത്വം അടയാളപ്പെടുത്തുന്ന ഈ കഥാസമാഹാരം ഒരു മുതൽക്കൂട്ടാകുമെന്നു ഞങ്ങൾ ഉറപ്പുതരുന്നു.
ഹാൾ നമ്പർ.7, സ്റ്റാൻഡ് നമ്പർ 14ZD

ഷാർജ അന്താരാഷ്ട്ര പുസ്തകമേള

November 4, 2022
Uncategorized
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇത്തവണയും പ്രഭാത് ബുക്ക് ഹൗസ് ഭാഗമാകുന്നു. നിരവധി പുതിയ പുസ്തകങ്ങളുമായാണ് ഇത്തവണ പ്രഭാതിന്റെ വരവ്. എല്ലാവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഹാൾ നമ്പർ 7 ,14ZD