പുതുവത്സരാശംസകൾ

December 31, 2022
Uncategorized

കാലപ്രവാഹം ചിതറി തെറിയ്ക്കുന്ന വെള്ളാരം കല്ലുകൾ മാത്രമാണ് പുതുവർഷപിറവികൾ . ഈ കല്ലിനെയും മറവികളുടെ മിനുസപ്പെടുത്തലിന് വിധേയമാക്കി കാലകല്ലോലിനി വീണ്ടും ഒഴുകുന്നു.

  എങ്കിലും കാലത്തിൻറെ വഴികളിലൂടെ ആരെങ്കിലും പിന്നോട്ട് തുഴഞ്ഞാൽ മനുഷ്യരാശിയെ സംബന്ധിച്ച് 2022 പുനർജനിയുടെ വർഷമായിരുന്നു. ലോകം നീലാകാശത്തെ നോക്കി ആശ്വാസത്തോടെ വീണ്ടും ശ്വസിച്ച വർഷം . ഈ വെളിച്ചത്തിനെന്ത് വെളിച്ചം എന്ന് ആമോദം കൂറിയ വർഷം .   സമാശ്വാസങ്ങൾക്കിടയിലും യുദ്ധം പോലെയുള്ള മനുഷ്യനിർമ്മിത ദുരന്തങ്ങൾ നമ്മുടെ ലോകത്തുനിന്നും മായുന്നില്ല. അതിസമ്പന്നരാകുവാൻ ചവിട്ടി അരയ്ക്കപ്പെടുന്ന നിസ്സാരരായ മനുഷ്യരുടെ എവിടെയും പ്രതിദ്ധ്വനിക്കാത്ത ശബ്ദങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു.   പുതിയ ഒരു കലണ്ടർ ചുവരിൽ തൂങ്ങുമ്പോൾ ലോകം മാറിമറിയും എന്ന് കരുതുവാൻ വയ്യ.   എങ്കിലും നാളെ ലോകം ഉണരുമ്പോൾ ലോകത്തെ നല്ല മനുഷ്യരോടൊപ്പം യുവകലാസാഹിതിയും പ്രത്യാശിക്കുന്നു, അറുതിയില്ലാത്ത ചൂഷണങ്ങളും പരിധിയില്ലാത്ത സാമ്രാജ്യമോഹങ്ങളും പിന്നിൽ ഉപേക്ഷിക്കുന്ന ഒരു നല്ല പുലരി കിഴക്കൻ ചക്രവാളത്തിൽ അരുണാഭമായി ഉദിച്ചുയരുമെന്ന് ....

കളിവീട് 2023

December 31, 2022
Uncategorized
അമ്മ മലയാളത്തിന്റെ നന്മവഴികളിൽ കളിചിരിമേളങ്ങളുടെ രസക്കൂട്ടൊരുക്കി കൊച്ചു കൂട്ടുകാർക്കായി യുവകലാസാഹിതി യു.എ.ഇ. അജ്‌മാൻ-ഉം അൽ ഖുവൈൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "കളിവീട് 2023" ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 08 ഞായറാഴ്ച ഉച്ചക് ശേഷം 1.30 മുതൽ അജ്‌മാൻ സോഷ്യൽ സെന്റററിൽ വെച്ച് നടത്തുന്ന ക്യാമ്പിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രമുഖർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. പേരുകൾ രജിസ്റ്റർ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക   https://docs.google.com/…/1WKHmMkDlPTsa9YLmhhuWk8WX37…/edit…  

കൂടുതൽ വിവരങ്ങൾക്ക് 056 728 4199, 052 699 1507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

December 25, 2022
Uncategorized
"കൈയ്യിലൊരു പിടി ദര്ഭയുമായ്, ബലി-
ക്കല്ലു നനയ്ക്കുവാന് ബാഷ്പോദകവുമായ്
നോവും മുടന്തുകാല് വച്ചു നടന്നല-
ഞ്ഞീ വഴിയമ്പലപ്പൂമുഖത്തിണ്ണയില്
വന്നു കയറി ഞാന്, കാലം കെടുത്തിയ
മണ്‍‍വിളക്കും താങ്ങി നില്ക്കുന്നു തൂണുകള് ,
ഒറ്റയ്ക്കൊരിടത്തിരുന്ന് മനസ്സിന്റെ
കുത്തും ഞെറിയുമഴിച്ചു കെട്ടീടണം. "
ലോകം പ്രത്യാശയുടെ പിറവിയിലേക്ക് കൺതുറന്ന ആ നാളിലാണ് ഞങ്ങൾക്ക് നനീഷിനെ നഷ്ടപ്പെട്ടത്. നിത്യസ്മൃതിയുടെ പുസ്തകത്തിലേക്ക് ആ പേര് എഴുതി ചേർത്തിട്ട് രണ്ട് വർഷം തികയുന്നു.
യുവകലാസാഹിതിയുടെ വേദികളിൽ അസാന്നിധ്യം ഒരു സാന്നിധ്യമാക്കി മാറ്റി നനീഷ് ഇന്നും നിറഞ്ഞു നിൽക്കുന്നു. ഒരു വറ്റാത്ത മന്ദഹാസവുമായി ..

ക്രിസ്തുമസ് ആശംസകൾ

December 24, 2022
Uncategorized
അവന്റെ സമാധാനത്തിന്റെ ആലയങ്ങൾ നമ്മൾ പോർക്കളങ്ങളാക്കി .. ക്ഷമയുടെയും സഹനത്തിന്റെയും മൃദു മന്ത്രണങ്ങൾ ഉതിരേണ്ടിടത്ത് ആക്രോശവും അസഭ്യവർഷങ്ങളും നിറയുന്നു.. മാനവകുലത്തിനെ പാപങ്ങളിൽ നിന്ന് സ്വന്തം രക്തവും മാംസവും കൊണ്ട് ഉത്ഥാനം ചെയ്യുവാൻ വീണ്ടും ഒരു തിരുപ്പിറവിയുടെ നക്ഷത്രങ്ങൾ അടയാളങ്ങളാകുമ്പോൾ മനുഷ്യർ ഭൂമിയിൽ നല്ല മനസ് കൊണ്ട് പുൽക്കൂടൊരുക്കട്ടെ ... നിസീമമായ സമാധാനത്തിന്റെ അവകാശികളാവട്ടെ ... യുവകലാസാഹിതി യുഎഇയുടെ ക്രിസ്തുമസ് ആശംസകൾ

കാളിയൂഞ്ഞാൽ

December 13, 2022
Uncategorized
കൂട്ടുകാരേ, ബാലകലാസാഹിതി എന്ന കൽക്കണ്ടമാവിൽ കെട്ടിയ കളിയൂഞ്ഞാലിൽ നമ്മുക്ക് തെല്ലിട ഇരിക്കാം. ആടിയും പാടിയും പാടിക്കൊണ്ടാടിയും നമുക്ക് ഈ അവധിക്കാലം മറക്കാനാവാത്ത ഒരു അനുഭവമാക്കാം. ഡിസംബർ 17ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നമുക്ക് ഒത്തു കൂടാം #ബാലകലാസാഹിതിഷാർജ #യുവകലാസാഹിതിഷാർജ #യുവകലാസാഹിതിUAE

യുവകലാസാഹിതി യു.എ. ഇ ക്രിക്കറ്റ് ടൂർണമെന്റ്

December 7, 2022
Uncategorized
യുവകലാസാഹിതി യു.എ. ഇ
അൽ-ഐൻ യൂണിറ്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ്
ഡിസമ്പർ 18 ന് രാവിലെ മുതൽ ..
ഏവരേയും സ്വാഗതം ചെയ്യുന്നു.
ടീം രജിസ്റ്റർ ചെയ്യുന്നതിന്ന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
0562370673
0526955267

Happy National Day

December 2, 2022
Uncategorized
എല്ലാ യുഎഇ നിവാസികൾക്കും സന്തോഷകരമായ ഒരു ദേശീയദിനം ആശംസിക്കുന്നു. കഴിഞ്ഞ 51 വർഷങ്ങളിൽ ലോകത്തെ ഏറ്റവും സന്തുഷ്ടമായ ജനതയായി മാറിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തിന്റെ സാർവത്രിക പുരോഗതിയിൽ യുവകലാസാഹിതി യുഎഇയും അഭിമാനിക്കുന്നു.