വനിതാ ദിനാചരണം

ദുബായ് വനിതകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ വനിതാദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിക്കുന്നു. കുട്ടികളോടൊപ്പം രക്ഷിതാക്കളും പരീക്ഷാപ്പേടിയെ അഭിമുഖീകരിക്കുന്നുണ്ട്. അത്തരത്തിലൊരു സമ്മർദ്ദം ആവശ്യമുണ്ടോ?
“പരീക്ഷാസമ്മർദ്ദം – തിരിച്ചറിയേണ്ട വസ്തുതകൾ” എന്ന വിഷയത്തെക്കുറിച്ച് ഡോ. സിജി രവീന്ദ്രൻ ( ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ) സംസാരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നല്കുന്നു.
“സ്ത്രീ” – ജീവിതത്തിൻ്റെ അകവും പുറവും വ്യത്യസ്തമായ വീക്ഷണങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നു. നിങ്ങൾക്കും പങ്കെടുക്കാം. ചർച്ച നയിക്കുന്നവർ ഡോ. ഷീജ കോരൻ (DST Scientist, RCC TVM) , പ്രവാസലോകത്തെ എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ. ഇ.കെ. ദിനേശൻ, മാധ്യമരംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ശ്രീ. സ്മിത നമ്പ്യാർ.
ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
March 8 വെള്ളി 8 PM
Meeting ID: 815 2982 3041
Passcode: 1234

പ്രതിഷേധം

ആലംകോടിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ യുവകലാസാഹിതി യുഎഇ പ്രതിഷേധിച്ചു

കവിയും എഴുത്തുകാരനും യുവകലാസാഹിതിയുടെ കേരള സംസ്ഥാന പ്രസിഡന്റുമായ ശ്രീ ആലങ്കോട് ലീലാകൃഷ്ണന് എതിരെ നടക്കുന്ന നീചമായ സൈബർ ആക്രമണത്തെ യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി അപലപിച്ചു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യരെ ഒന്നിപ്പിക്കാൻ ആലങ്കോട് നടത്തുന്ന ശ്രമങ്ങളിൽ വിറളി പൂണ്ട വ്യാജ നാമങ്ങളിൽ ഉള്ള ഐഡികളിൽ നിന്നുമാണ് ഈ ആക്രമണം ഉണ്ടാവുന്നത്. ഇതുകൊണ്ടൊന്നും ആലങ്കോടും യുവകലാസാഹിതിയും നടത്തുന്ന സാംസ്കാരിക സമരങ്ങളെ തോൽപ്പിക്കാം എന്ന് വർഗ്ഗീയ ശക്തികൾ കരുതേണ്ട എന്നും യുവകലാസാഹിതി യുഎഇ അഭിപ്രായപ്പെട്ടു.

വനിത സംഗമം

വനിതാ കലാസാഹിതി – ഷാർജ വാർഷിക സംഗമം ഫെബ്രുവരി 17ന് വൈകിട്ട് 5 മണിക്ക് ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടക്കുന്നു. പ്രശസ്ത സോഷ്യൽ ആക്ടിവിസ്റ്റും സീനിയർ ജേണലിസ്റ്റുമായ നിഷ രത്നമ സംഗമം ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ നിഷ രത്നമ്മ സംവിധാനം ചെയ്ത ഹാപ്പിലി ഡിവോഴ്സ്ഡ് എന്ന ഷോർട്ട് ഫിലിം പ്രദർശനവും ചർച്ചയും നടക്കും.

വനിതാകലാസാഹിതി,ഷാർജ

ആദരാഞ്ജലികൾ

യുവകലാസാഹിതി യു എ ഇ വൈസ് : പ്രസിഡണ്ട് ശ്രീ. പ്രേംകുമാറിൻ്റെ പിതാവ് സുരേന്ദ്രൻ നായർ അന്തരിച്ചു.

കുടുംബത്തിൻ്റെ ദുഃഖത്തിൽ യുവകലാസാഹിതിയും പങ്ക് ചേരുന്നു. . ആദരാഞ്ജലികൾ അർപ്പിക്കുന്നു…

12-മാത് വാർഷിക ദിനം

യുവകലാസാഹിതിയുടെ സ്ഥാപകനേതാവും പ്രവാസലോകത്തെ പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ശ്രീ. മുഗൾ ഗഫൂർ കാലത്തിൻറെ യവനികയിലേക്കു മാഞ്ഞു പോയിട്ട് പന്ത്രണ്ടു വർഷം പിന്നിടുന്നു. പ്രിയ നേതാവിൻ്റെ ഓർമകൾക്ക് മുൻപിൽ യുവകലാസാഹിതി ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവും അംഗത്വം ചേർക്കലും

പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവും അംഗത്വം ചേർക്കലും
യുവകലാസാഹിതി യു എ ഇ യിൽ എല്ലാ എമിറേറ്റുകളിലും നടത്തിവരുന്ന കാമ്പയിനിൻ്റെ ഭാഗമായി പ്രവാസി ക്ഷേമ പദ്ധികളെക്കുറിച്ച് ബോധവൽക്കരണവും, ക്ഷേമനിധി, നോർക്ക പ്രവാസി ഐഡി എന്നിവയിൽ അംഗത്വം ചേർക്കൽ കേമ്പയിനും യുവകലാസാഹിതി -റാസ് അൽ ഖൈമയുടെ അഭിമുഖ്യത്തിൽ ഫെബ്രുവരി 11 ന് 4:30 ന് ഇന്ത്യൻ അസോസിയേഷനിൽ വെച്ച് സംഘടിപ്പിക്കുന്നു. എല്ലാവരേയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

പ്രവേശനോത്സവം

യുവകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ നടന്നുവരുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിന്റെ പുതിയ ക്ലാസ്സുകളിലേക്കുള്ള പ്രവേശനോത്സവം

ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് 2.30 മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടക്കുകയാണ്.

പുതിയ ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികൾ 055 362 4033 എന്ന നമ്പറിൽ ബന്ധപ്പെടുക

കളിവീട്

കളിയുടെ രസക്കുടുക്കയിൽ അറിവിൻറെ നൂറു നൂറു അമൃത ബിന്ദുക്കൾ നിറച്ച് വീണ്ടും ഒരു കളിവീട് വരവായി

പ്രവാസത്തിന്റെ തുരുത്തിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്ന നേരനുഭവത്തിന്റെ ഉപ്പും പുളിയും മധുരവും പകർന്നാണ് ഓരോ കളിവീടും പിരിയുന്നത്. പുതിയ കൂട്ടുകാരും പുതിയ കളികളും പുതിയ അറിവുകളും അവരെ പങ്കുവെയ്പ്പിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയൊരു ലോകത്തിലേക്ക് നയിക്കട്ടെ …

For Registration, Click Here

ഇന്റെർ യു.എ.ഇ ചിത്രരചനാ മത്സരം

നിറം മങ്ങാത്ത ഓർമ്മതൻ ചായകൂട്ടുകൾ പ്രിയപ്പെട്ടവർക്ക് സമ്മാനിച്ച് നിറങ്ങളുടെ ലോകത്തുനിന്നും കാലയവനികക്കുള്ളിൽ മറഞ്ഞ പ്രിയ കലാകാരന്മാർ പ്രമോദ്, ഹർഷൻ. യുവകലാസാഹിതി ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗിൽഡുമായി സഹകരിച്ച് നമ്മെ വിട്ടു പിരിഞ്ഞ അനുഗ്രഹീത കലാകാരൻമാരുടെ സ്മരണാർത്ഥം 9 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇന്റെർ യു.എ.ഇ ചിത്രരചനാ മത്സരം ഫെബ്രുവരി 11 ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് നടത്തപ്പെടുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ താഴെ കൊടുത്ത ലിങ്കിൽ പേര് രജിസ്ട്രർ ചെയ്യേണ്ടതാണ്
Pencil Drawing (Age Limit : 09 Years to 13 Years)
Water Color (Age Limit 14 Years to 18 Years)
കൂടുതൽ വിവരങ്ങൾക്കായി 0507878685 എന്ന നമ്പറിൽ ബന്ധപ്പെടുക.

റിപ്പബ്ലിക് ദിന ആശംസകൾ

വീണ്ടും ഓർമിപ്പിക്കാൻ സമയമായി ..

We, the people of India,

We, the Hindus of India എന്നല്ല..

We, the Muslims എന്നോ Christians എന്നോ അല്ല

We, the Sikhs, Jains, Budhists, Parsis എന്നോ അല്ല..

We, the atheists and non believers of India എന്നുമല്ല

We, the people of India …

അതെ ഇന്ത്യയെന്ന പരമാധികാര സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക്കിലെ ജനങ്ങൾ അതിൻറെ പൗരന്മാർക്ക്

രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നീതി,

ചിന്തിക്കാനും ആവിഷ്കരിക്കാനും വിശ്വസിക്കാനുംആരാധിക്കാനും പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം

എല്ലാവർക്കും അവസരസമത്വം

വ്യക്തിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന സാഹോദര്യവും രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും ഇതിനാൽ വാഗ്ദാനം ചെയ്യുന്നു.

അതെ, ഇതു ഉറപ്പാക്കേണ്ടവർ നമ്മളാണ്. WE , THE PEOPLE

എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ

1 13 14 15 16 17 28