യുവകലാസന്ധ്യ 2024

ദുബൈയിലെയും പരിസര പ്രദേശങ്ങളിലെയും ആസ്വാദകവൃന്ദത്തിനു അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ദുബായ് യുവകലാസാഹിതിയുടെ ഓരോ യുവകലാസന്ധ്യയും പരിസമാപ്തി കുറിക്കാറുള്ളത്.
ഇക്കുറിയും മികച്ചൊരു സംഗീതോപഹാരമാണ് യുവകലാസാഹിതി ദുബായ് യൂണിറ്റ് സഹൃദയസമക്ഷം കാഴ്ചവെക്കുന്നത്.
എക്കാലത്തെയും മികച്ച കവിതകളും ഗാനങ്ങളും മലയാളത്തിന് സമ്മാനിച്ച യശ:ശരീരനായ വയലാറിൻ്റെയും മനോഹരഗാനങ്ങളാൽ മലയാളിയുടെ മനസ്സിൽ മായാതെ നില്ക്കുന്ന ഗിരീഷ് പുത്തഞ്ചേരിയുടെയും ഓർമ്മകൾക്കു മുന്നിൽ
യുവകലാസന്ധ്യ 2024 “വയലാർ മുതൽ പുത്തഞ്ചേരി വരെ – പാട്ടൊഴുകും വഴികൾ” സമർപ്പിക്കുകയാണ്.
Date : 5th മെയ്‌ 2024
Venue :അൽ നാസർ ലേഷര്ലാൻഡ് ദുബായ്
” യുവകലാസന്ധ്യ 2024 ” ന്റെ പോസ്റ്റർ പ്രകാശനം, ബഹുമാനപ്പെട്ട ക്ഷീര വികസനവകുപ്പ് മന്ത്രി ചിഞ്ചു റാണി സോഷ്യൽ മീഡിയയിലൂടെ നിർവ്വഹിച്ചു

Happy New Year

സമയരഥം ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ മുന്നോട്ടു ഉരുളുമ്പോൾ നമ്മുടെ ചുമരുകളിൽ നിന്നും മറ്റൊരു കലണ്ടർ കൂടി വിസ്മൃതിയിലേക്ക് മറയുകയാണ്. അതോടൊപ്പം കഴിഞ്ഞകാലത്ത് കൊഴിഞ്ഞുപോയ ചില ജീവിതങ്ങളും . പക്ഷേ അവരുടെ ഭൗതികമായ ജീവിതങ്ങൾ അസ്തമിച്ച ശേഷവും അവർ അവശേഷിപ്പിച്ച പ്രകാശങ്ങൾ ജീവിച്ചിരിക്കുന്ന മനുഷ്യരെ അവരുടെ മുന്നോട്ടുള്ള യാത്രയെ കൂടുതൽ  സുഗമമാക്കാൻ സഹായിക്കുന്നു.

പുതിയ ഒരു കലണ്ടർ പുതിയ പ്രതീക്ഷകളുടെ കൂടിയാണ്.  മനുഷ്യത്വം പുലരുന്ന, മതം വ്യക്തികളുടെ സ്വകാര്യത മാത്രം ആവുന്ന, രാഷ്ട്രീയം ഏറ്റവും ദരിദ്രനായ മനുഷ്യൻറെ കണ്ണീരൊപ്പുന്ന, ശാസ്ത്രം മനുഷ്യന്റെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന, യുക്തിബോധം നമ്മെ വഴി നടത്തുന്ന ഒരു കാലത്തെ കുറിച്ചുള്ള പ്രതീക്ഷകൾ .

അതോടൊപ്പം തന്നെ നിരപരാധികളെ കുരുതി കൊടുക്കുന്ന യുദ്ധങ്ങൾ, വിടരും മുൻപേ പൂവുകളെ തല്ലി കൊഴിക്കുന്ന അധിനിവേശങ്ങൾ, പ്രാണൻ ഒരു ഭാണ്ഡക്കെട്ടിലെടുത്ത് പായുന്ന പാലായനങ്ങൾ – ഒക്കെയും ഇല്ലാതാകുന്ന ഒരു കാലം.

ഭൂമിയിൽ സൻമനസ്സുള്ളവർക്ക് സമാധാനം കിട്ടുന്ന ആ കാലം 2024 ൽ പുലരട്ടെ…

#യുവകലാസാഹിതിയുഎഇ

ഓർമ്മ പൂക്കൾ

“കൈയ്യിലൊരു പിടി ദര്‍ഭയുമായ്, ബലി-

ക്കല്ലു നനയ്ക്കുവാന്‍ ബാഷ്പോദകവുമായ്

നോവും മുടന്തുകാല്‍ വച്ചു നടന്നല-

ഞ്ഞീ വഴിയമ്പലപ്പൂമുഖത്തിണ്ണയില്‍

വന്നു കയറി ഞാന്‍, കാലം കെടുത്തിയ

മണ്‍‍വിളക്കും താങ്ങി നില്‍ക്കുന്നു തൂണുകള്‍ ,

ഒറ്റയ്ക്കൊരിടത്തിരുന്ന് മനസ്സിന്‍റെ

കുത്തും ഞെറിയുമഴിച്ചു കെട്ടീടണം. ”

ലോകം പ്രത്യാശയുടെ പിറവിയിലേക്ക് കൺതുറന്ന ആ നാളിലാണ് ഞങ്ങൾക്ക് നനീഷിനെ നഷ്ടപ്പെട്ടത്. നിത്യസ്മൃതിയുടെ പുസ്തകത്തിലേക്ക് ആ പേര് എഴുതി ചേർത്തിട്ട് മൂന്ന് വർഷം തികയുന്നു.

യുവകലാസാഹിതിയുടെ വേദികളിൽ അസാന്നിധ്യം ഒരു സാന്നിധ്യമാക്കി മാറ്റി നനീഷ് ഇന്നും നിറഞ്ഞു നിൽക്കുന്നു. ഒരു വറ്റാത്ത മന്ദഹാസവുമായി

..

 

ക്രിസ്തുമസ് ആശംസകൾ

അവന്റെ സമാധാനത്തിന്റെ ആലയങ്ങൾ നമ്മൾ പോർക്കളങ്ങളാക്കി ..

ക്ഷമയുടെയും സഹനത്തിന്റെയും മൃദു മന്ത്രണങ്ങൾ ഉതിരേണ്ടിടത്ത് ആക്രോശവും അസഭ്യവർഷങ്ങളും നിറയുന്നു..

മാനവകുലത്തിനെ പാപങ്ങളിൽ നിന്ന് സ്വന്തം രക്തവും മാംസവും കൊണ്ട് ഉത്ഥാനം ചെയ്യുവാൻ വീണ്ടും ഒരു തിരുപ്പിറവിയുടെ നക്ഷത്രങ്ങൾ അടയാളങ്ങളാകുമ്പോൾ മനുഷ്യർ ഭൂമിയിൽ നല്ല മനസ് കൊണ്ട് പുൽക്കൂടൊരുക്കട്ടെ … നിസീമമായ സമാധാനത്തിന്റെ അവകാശികളാവട്ടെ …

യുവകലാസാഹിതി യുഎഇയുടെ ക്രിസ്തുമസ് ആശംസകൾ

അനുശോചനയോഗം

പ്രിയപ്പെട്ടവരെ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന സ. കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗം  കേരള സമൂഹത്തിന് വലിയ ഒരു ആഘാതമാണ്.

പ്രവാസി ലോകത്തെ പലരുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു സഖാവ് .

സമുചിതമായ രീതിയിൽ അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിക്കുവാനാണ് യുവകലാസാഹിതി റാസൽഖൈമ യൂണിറ്റ്  തീരുമാനിച്ചിട്ടുള്ളത്. ഡിസംബർ 24 ന് കേരള സമാജം ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ താങ്കളുടെ മഹനീയമായ സാന്നിധ്യം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

യുവകലാസാഹിതി – റാസ് അൽ ഖൈമ

അനുശോചനയോഗം

പ്രിയപ്പെട്ടവരെ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന സ. കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗം കേരള സമൂഹത്തിന് വലിയ ഒരു ആഘാതമാണ്.

പ്രവാസി ലോകത്തെ പലരുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു സഖാവ് .

സമുചിതമായ രീതിയിൽ അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിക്കുവാനാണ് യുവകലാസാഹിതി അൽ-ഐൻ യൂണിറ്റ് തീരുമാനിച്ചിട്ടുള്ളത്. ഡിസംബർ 24 അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ താങ്കളുടെ മഹനീയമായ സാന്നിധ്യം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

യുവകലകലാസാഹിതി അൽ ഐൻ

യുവകലാസാഹിതിയുഎഇ

അഭിവാദ്യങ്ങൾ

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ

ഡോ: അംബേദ്‌കർ എക്‌സലൻസി നാഷണൽ അവാർഡ് 2023  നേടിയ

യുവകലാസാഹിതി യു.എ.ഇ. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സുഭാഷ് ദാസിന് അഭിവാദ്യങ്ങൾ

സഖാവ് കാനത്തിന് വിട

ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള ഒരാളാണ് ശരിയായ കമ്മ്യൂണിസ്റ്റ് . അതിനെ കുറിച്ചുണ്ടാകുന്ന വിമർശനങ്ങൾ കേൾക്കുമ്പോൾ തന്നെ ഉത്തമബോധ്യത്തിന്റെ ഉരകല്ലിൽ പരിശോധിച്ച് വേണ്ടത് മാത്രം സ്വീകരിക്കുകയാണ് അവർ ചെയ്യുക.

ആ മാനദണ്ഡങ്ങളിൽ ഈ കാലം കണ്ട ശ്രേഷ്ഠനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു സ.കാനം രാജേന്ദ്രൻ .

വളരെ ചെറിയ പ്രായത്തിൽ എം എൻ , ടി വി , അച്ചുതമേനോൻ , S കുമാരൻ , NE ബാലറാം അടക്കമുള്ള മഹാരഥർക്ക് കീഴിൽ കിട്ടിയ പരിശീലനം കാനത്തിന് നൽകിയത് അദ്വിതീയമായ ആശയവ്യക്തതയാണ്. യുവജന ഫെഡറേഷൻ നേതാവെന്ന നിലയിലും ട്രേഡ് യൂണിയൻ നേതാവെന്ന നിലയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി എന്ന നിലയിലും കാനത്തെ സ്ഫുടം ചെയ്തത് ഈ അനുഭവങ്ങളാണ്.

ശബരിമല സമര കാലത്ത് കേരളം ഈ ആശയ വ്യക്തത തൊട്ടറിഞ്ഞു. സർക്കാരിനെ വളഞ്ഞിട്ടാക്രമിക്കാൻ ഒരു ശക്തിയെയും കാനം അനുവദിച്ചില്ല. പല കുപ്രചരണങ്ങളുടെയും കാറ്റ് വജ്രസൂചിസമാനമായ ഒറ്റവാക്കിൽ കാനം കുത്തി വിട്ടു. തുടർഭരണത്തിന് ഈ സർക്കാരിനെ പ്രാപ്തമാക്കുന്നതിൽ മുഖ്യമന്ത്രിക്കും സ. കോടിയേരിക്കും ഒപ്പം തന്നെയാണ് സ.കാനം രാജേന്ദ്രന്റെ സാന്നിധ്യം.

പറയാനുള്ളത് പറയാൻ കാനം മടിച്ചിട്ടില്ല. പക്ഷെ അത് തന്റെ പ്രസ്ഥാനത്തിനും മുന്നണിക്കും ആത്യന്തികമായി ഉണ്ടാക്കുന്ന ഫലത്തെ കുറിച്ച് കാനത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു.

ഉഭയകക്ഷി ചർച്ചയിലൂടെ ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനത്തെ കാനം മാനിച്ചു , ശക്തിപ്പെടുത്തി. പരസ്യ വിമർശനം തനിക്കും പാർട്ടിക്കും പൊതു സമൂഹത്തിൽ നേടി തരുന്ന ഖ്യാതി വോട്ടായി മാറില്ല എന്ന് സത്യസന്ധമായി തുറന്ന് പറയാൻ അദ്ദേഹം മടിച്ചില്ല. ഇതിന്റെ പേരിൽ അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടിയ മഞ്ഞപ്പത്രങ്ങളെ തൃണവൽഗണിച്ചു.

അതേസമയം തന്നെ മാവോയിസ്റ്റ് കൊലയിലും യു എ പി എ ദുരുപയോഗത്തിലും പാർട്ടി ദേശീയ നയത്തിൽ ഉറച്ച് നിന്ന് കാനം ഉയർത്തിയ വിമർശനങ്ങൾ കേരള സമൂഹം സർവ്വാത്മനാ സ്വീകരിച്ചു.

ഒരു പോരാളിയുടെ അഭാവം കേരളത്തെ വേദനിപ്പിക്കുന്ന ദിനങ്ങളാണ് ഇനി മുന്നിൽ. കർമ്മധീരനായ സ. കാനം രാജേന്ദ്രന്റെ ഓർമ്മകൾ നമ്മെ നയിക്കട്ടെ .

മുഷ്ടികൾ വാനോളമുയർത്തി യുവകലാസാഹിതി യുഎഇ അന്ത്യാഭിവാദനങ്ങൾ അർപ്പിക്കുന്നു

നൂറ് ചുവന്ന പൂക്കൾ

മധുനിലാമഴയിൽ

യുവകലാസന്ധ്യ 2023

നവമ്പർ 25, ശനി

ഇന്ത്യൻ അസോസിയേഷൻ, ഷാർജ

സാംസ്കാരിക സമ്മേളനം മുൻ മന്ത്രി ശ്രീ. വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പ്രശസ്ത പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ , Dr. ബിനീത ,ഷീല ജോസഫ് എന്നിവരെ കൂടാതെ യു എ ഇ ലെ പ്രമുഖ ഗായകരും അണിനിരക്കുന്ന ഗാനസന്ധ്യ, യുവകലാസാഹിതി കുടുംബാംഗങ്ങളുടെ കലാസൃഷ്ടികളുടെ പ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഏവരേയും സ്വാഗതം ചെയ്യുന്നു.

പരിപാടിക്ക് യുവകലാസാഹിതി യുഎഇ യുടെ ആശംസകൾ ..

1 14 15 16 17 18 28