യുവകലാ സന്ധ്യ 2023

യുവകലാസാഹിതി അബുദാബി
യുവകലാ സന്ധ്യ ‘2023
സ്വാഗതസംഘം രൂപീകരണവും കുടുംബയോഗവും
ഫെബ്രുവരി 5 ഞായറാഴ്ച വൈകീട്ട് 07:00 ന്
കേരള സോഷ്യൽ സെന്റർ അബൂദാബി.
ഏവർക്കും സ്വാഗതം.
#യുവകലാസാഹിതിയുഎഇ
#യുവകലാസാഹിതിഅബുദാബി

സംവാദം

നവകേരള ശിൽപ്പികളിൽ പ്രമുഖനായ മുൻമുഖ്യമന്ത്രി ശ്രീ സി അച്ചുതമേനോന്റെ നൂറ്റിപ്പത്താമത് ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ യുവകലാസാഹിതി ഷാർജ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഇതോടനുബന്ധിച്ച് മുന്നണി രാഷ്ട്രീയത്തിന്റെ കേരളപാഠങ്ങളും ദേശീയ മതേതര ബദലും എന്ന വിഷയത്തിൽ ഒരു ജനാധിപത്യസംവാദം നടത്തപ്പെടുന്നു.
ഇന്ത്യയെ സംബന്ധിച്ച് കേരളം എല്ലാകാലത്തും ഒരു രാഷ്ട്രീയ ബദലാണ്. എല്ലാ ജനങ്ങളെയും കൂട്ടി യോജിപ്പിക്കുന്ന എല്ലാ മനുഷ്യർക്കും പുരോഗതിയുടെ ഫലങ്ങൾ അനുഭവിക്കാൻ അവകാശമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു ജനാധിപത്യക്രമം കേരളത്തിൽ നിലവിലുണ്ട്. അതിൻറെ ഫലമായി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗണ്യമായ പുരോഗതി നമ്മുടെ ജീവിത സാഹചര്യങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. ഇത് സൃഷ്ടിക്കുന്നതിൽ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് അതിന്റേതായ പങ്കുണ്ട്. മുന്നണി രാഷ്ട്രീയത്തിന്റെ ബഹുസ്വര സങ്കല്പങ്ങൾ ഏറ്റവും വിജയകരമായി ആദ്യം നടപ്പാക്കിയെടുത്ത വ്യക്തിയാണ് ശ്രീ അച്ചുതമേനോൻ. എല്ലാ മനുഷ്യർക്കും പ്രയോജനകരമാകുന്ന ധാരാളം സ്ഥാപനങ്ങൾ കേരളത്തിൽ തുടങ്ങുന്നതും അദ്ദേഹത്തിൻറെ കാലത്താണ്. കേരളത്തിൽ നിന്നും ഇന്ത്യയ്ക്ക് എന്തൊക്കെ പഠിക്കാനുണ്ട് എന്ന് പരിശോധിക്കുക ഈ കാലഘട്ടത്തിൽ പ്രസക്തിയുള്ള ഒരു കാര്യമാണ്.
യുഎഇയിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളും മാധ്യമ പ്രവർത്തകരും ഈ സംവാദത്തിൽ പങ്കെടുക്കുന്നു.
2023 ജനുവരി 28 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസിൽ ഹാളിൽ നിങ്ങളുടെ എവരുടെയും മഹത്തായ സാന്നിധ്യം കൊണ്ട് ഈ പരിപാടി വൻ വിജയമാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

യുവകലാസന്ധ്യ 2023

യുവകലാസാഹിതി ദുബായ് യൂണിറ്റ് സംഘടിപ്പിക്കുന്ന യുവകലാസന്ധ്യ 2023 , ജനുവരി 22 ഞായർ വൈകുന്നേരം 5 മണി മുതൽ ദുബായ് അൽ നാസർ ലിഷർ ലാൻഡിൽ വെച്ച് സംഘടിപ്പിക്കുന്നു.കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രെട്ടറിയും കേരള ഹൗസിങ്‌ ബോർഡ് ചെയർമാനുമായ ശ്രീ. പി.പി.സുനീർ “യുവകലാസന്ധ്യ 2023 ” ഉദ്‌ഘാടനം നിർവഹിക്കും. പ്രശസ്ത സിനിമാതാരവും തെന്നിന്ത്യയിലെ അറിയപ്പെടുന്ന നർത്തകിയുമായ ശ്രീമതി ഷംന കാസ്സിം യുവകലാസന്ധ്യ മുഖ്യാതിഥി ആയി പങ്കെടുക്കും.
വിഖ്യാത സംഗീതസംവിധായകൻ ശ്രീ. വിദ്യാധരൻ മാസ്റ്ററോടുള്ള ബഹുമാനാർത്ഥം ” കല്പാന്ത കാലത്തോളം” എന്ന ശീര്ഷകത്തിൽ ഒരുക്കുന്ന യുവകലാസന്ധ്യയിൽ ശ്രീ. വിദ്യാധരൻ മാസ്റ്റർക്കൊപ്പം, ഒരു കാലത്തു പ്രവാസഭൂമികയിലെ റേഡിയോ പ്രക്ഷേപണ രംഗത്ത് മാസ്മര ശബ്ദസാന്നിധ്യമായിരുന്ന, ഗായികയും അഭിനേത്രിയുമായ ശ്രീമതി മനീഷ, റിയാലിറ്റി ഷോകളിലൂടെ കടന്ന് വന്ന കഴിവ് തെളിയിച്ച കൊല്ലം രാജ്‌കുമാർ, പ്രവാസലോകത്തെ പ്രശസ്ത ഗായിക ഹർഷ ചന്ദ്രൻ , സംഗീതലോകത്തെ നാളെയുടെ പ്രതീക്ഷകളായ ഫർഹാൻ, അനിരുദ്ധ് തുടങ്ങിയവരും വേദിയിലെത്തുന്നു.

യുവകലാസന്ധ്യ 2023

യുവകലാസാഹിതി ദുബായ് യൂണിറ്റ് ഒരുക്കുന്ന” യുവകലാസന്ധ്യ 2023 ” ഇക്കുറി സംഗീതലോകത്തെ തലമുറകളുടെ സംഗമ വേദികൂടിയാകുകയാണ്. വിഖ്യാത സംഗീതസംവിധായകൻ ശ്രീ. വിദ്യാധരൻ മാസ്റ്ററോടുള്ള ബഹുമാനാർത്ഥം ” കല്പാന്ത കാലത്തോളം” എന്ന ശീര്ഷകത്തിൽ ഒരുക്കുന്ന യുവകലാസന്ധ്യയിൽ ശ്രീ. വിദ്യാധരൻ മാസ്റ്റർക്കൊപ്പം, ഒരു കാലത്തു പ്രവാസഭൂമികയിലെ റേഡിയോ പ്രക്ഷേപണ രംഗത്ത് മാസ്മര ശബ്ദസാന്നിധ്യമായിരുന്ന, ഗായികയും അഭിനേത്രിയുമായ ശ്രീമതി മനീഷ, നിരവധി മത്സരവേദികളിൽ വിജയിയായ യുവഗായകൻ ശ്രീ.കൊല്ലം രാജ്‌കുമാർ, പ്രവാസലോകത്തെ പ്രശസ്ത ഗായിക ശ്രീമതി ഹർഷ ചന്ദ്രൻ, ഗാനാലാപന രംഗത്തെ ഇളം തലമുറക്കാരായ ശ്രീ.ഫർഹാൻ, ശ്രീ അനിരുദ്ധ് എന്നിവരും പങ്കുചേരുന്നു.
ചലച്ചിത്രഗാനശാഖയിലെ വിഭിന്ന തലമുറയിലെ പ്രതിഭകളുടെ ഈ സംഗമവേദി സംഗീതആസ്വാദകസമൂഹത്തിലെ എല്ലാ വിധ അഭിരുചിക്കാരെയും തൃപ്തിപെടുത്തുന്നതായിരിക്കുന്നുമെന്നു ഞങ്ങൾ ഉറപ്പു തെരുന്നു.
പ്രശസ്ത സിനിമാതാരവും തെന്നിന്ത്യയിലെ അറിയപ്പെടുന്ന നർത്തകിയുമായ ശ്രീമതി ഷംന കാസ്സിമാണ് യുവകലാസന്ധ്യ 2023 ന്റെ ഉദ്‌ഘാടന വേദിയിയിലെ മുഖ്യാതിഥി.

പുതുവത്സരാശംസകൾ

കാലപ്രവാഹം ചിതറി തെറിയ്ക്കുന്ന വെള്ളാരം കല്ലുകൾ മാത്രമാണ് പുതുവർഷപിറവികൾ . ഈ കല്ലിനെയും മറവികളുടെ മിനുസപ്പെടുത്തലിന് വിധേയമാക്കി കാലകല്ലോലിനി വീണ്ടും ഒഴുകുന്നു.

 

എങ്കിലും കാലത്തിൻറെ വഴികളിലൂടെ ആരെങ്കിലും പിന്നോട്ട് തുഴഞ്ഞാൽ മനുഷ്യരാശിയെ സംബന്ധിച്ച് 2022 പുനർജനിയുടെ വർഷമായിരുന്നു. ലോകം നീലാകാശത്തെ നോക്കി ആശ്വാസത്തോടെ വീണ്ടും ശ്വസിച്ച വർഷം . ഈ വെളിച്ചത്തിനെന്ത് വെളിച്ചം എന്ന് ആമോദം കൂറിയ വർഷം .

 

സമാശ്വാസങ്ങൾക്കിടയിലും യുദ്ധം പോലെയുള്ള മനുഷ്യനിർമ്മിത ദുരന്തങ്ങൾ നമ്മുടെ ലോകത്തുനിന്നും മായുന്നില്ല. അതിസമ്പന്നരാകുവാൻ ചവിട്ടി അരയ്ക്കപ്പെടുന്ന നിസ്സാരരായ മനുഷ്യരുടെ എവിടെയും പ്രതിദ്ധ്വനിക്കാത്ത ശബ്ദങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു.

 

പുതിയ ഒരു കലണ്ടർ ചുവരിൽ തൂങ്ങുമ്പോൾ ലോകം മാറിമറിയും എന്ന് കരുതുവാൻ വയ്യ.

 

എങ്കിലും നാളെ ലോകം ഉണരുമ്പോൾ ലോകത്തെ നല്ല മനുഷ്യരോടൊപ്പം യുവകലാസാഹിതിയും പ്രത്യാശിക്കുന്നു, അറുതിയില്ലാത്ത ചൂഷണങ്ങളും പരിധിയില്ലാത്ത സാമ്രാജ്യമോഹങ്ങളും പിന്നിൽ ഉപേക്ഷിക്കുന്ന ഒരു നല്ല പുലരി കിഴക്കൻ ചക്രവാളത്തിൽ അരുണാഭമായി ഉദിച്ചുയരുമെന്ന് ….

കളിവീട് 2023

അമ്മ മലയാളത്തിന്റെ നന്മവഴികളിൽ കളിചിരിമേളങ്ങളുടെ രസക്കൂട്ടൊരുക്കി കൊച്ചു കൂട്ടുകാർക്കായി യുവകലാസാഹിതി യു.എ.ഇ. അജ്‌മാൻ-ഉം അൽ ഖുവൈൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “കളിവീട് 2023” ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 08 ഞായറാഴ്ച ഉച്ചക് ശേഷം 1.30 മുതൽ അജ്‌മാൻ സോഷ്യൽ സെന്റററിൽ വെച്ച് നടത്തുന്ന ക്യാമ്പിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രമുഖർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. പേരുകൾ രജിസ്റ്റർ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

 

https://docs.google.com/…/1WKHmMkDlPTsa9YLmhhuWk8WX37…/edit…

 

കൂടുതൽ വിവരങ്ങൾക്ക് 056 728 4199, 052 699 1507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

[No Title]

“കൈയ്യിലൊരു പിടി ദര്ഭയുമായ്, ബലി-
ക്കല്ലു നനയ്ക്കുവാന് ബാഷ്പോദകവുമായ്
നോവും മുടന്തുകാല് വച്ചു നടന്നല-
ഞ്ഞീ വഴിയമ്പലപ്പൂമുഖത്തിണ്ണയില്
വന്നു കയറി ഞാന്, കാലം കെടുത്തിയ
മണ്‍‍വിളക്കും താങ്ങി നില്ക്കുന്നു തൂണുകള് ,
ഒറ്റയ്ക്കൊരിടത്തിരുന്ന് മനസ്സിന്റെ
കുത്തും ഞെറിയുമഴിച്ചു കെട്ടീടണം. “
ലോകം പ്രത്യാശയുടെ പിറവിയിലേക്ക് കൺതുറന്ന ആ നാളിലാണ് ഞങ്ങൾക്ക് നനീഷിനെ നഷ്ടപ്പെട്ടത്. നിത്യസ്മൃതിയുടെ പുസ്തകത്തിലേക്ക് ആ പേര് എഴുതി ചേർത്തിട്ട് രണ്ട് വർഷം തികയുന്നു.
യുവകലാസാഹിതിയുടെ വേദികളിൽ അസാന്നിധ്യം ഒരു സാന്നിധ്യമാക്കി മാറ്റി നനീഷ് ഇന്നും നിറഞ്ഞു നിൽക്കുന്നു. ഒരു വറ്റാത്ത മന്ദഹാസവുമായി ..

ക്രിസ്തുമസ് ആശംസകൾ

അവന്റെ സമാധാനത്തിന്റെ ആലയങ്ങൾ നമ്മൾ പോർക്കളങ്ങളാക്കി ..

ക്ഷമയുടെയും സഹനത്തിന്റെയും മൃദു മന്ത്രണങ്ങൾ ഉതിരേണ്ടിടത്ത് ആക്രോശവും അസഭ്യവർഷങ്ങളും നിറയുന്നു..

മാനവകുലത്തിനെ പാപങ്ങളിൽ നിന്ന് സ്വന്തം രക്തവും മാംസവും കൊണ്ട് ഉത്ഥാനം ചെയ്യുവാൻ വീണ്ടും ഒരു തിരുപ്പിറവിയുടെ നക്ഷത്രങ്ങൾ അടയാളങ്ങളാകുമ്പോൾ മനുഷ്യർ ഭൂമിയിൽ നല്ല മനസ് കൊണ്ട് പുൽക്കൂടൊരുക്കട്ടെ … നിസീമമായ സമാധാനത്തിന്റെ അവകാശികളാവട്ടെ …

യുവകലാസാഹിതി യുഎഇയുടെ ക്രിസ്തുമസ് ആശംസകൾ

കാളിയൂഞ്ഞാൽ

കൂട്ടുകാരേ,
ബാലകലാസാഹിതി എന്ന കൽക്കണ്ടമാവിൽ കെട്ടിയ കളിയൂഞ്ഞാലിൽ നമ്മുക്ക് തെല്ലിട ഇരിക്കാം. ആടിയും പാടിയും പാടിക്കൊണ്ടാടിയും നമുക്ക് ഈ അവധിക്കാലം മറക്കാനാവാത്ത ഒരു അനുഭവമാക്കാം.
ഡിസംബർ 17ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നമുക്ക് ഒത്തു കൂടാം

#ബാലകലാസാഹിതിഷാർജ
#യുവകലാസാഹിതിഷാർജ
#യുവകലാസാഹിതിUAE

1 21 22 23 24 25 28