ഗൾഫ് മേഖലയിലേക്കുള്ള അമിതമായ വിമാന യാത്ര നിരക്ക് നിയന്ത്രിക്കുക യുവകലാസാഹിതി യു എ ഇ

ഗൾഫ് പ്രവാസം തുടങ്ങിയിട്ട് ഏതാണ്ട് അമ്പത് വർഷം പൂർത്തിയാകുന്ന ഘട്ടത്തിലും പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . ഗൾഫ് പ്രവാസികൾ ഏറ്റവും കൂടുതലുള്ള കേരള സെക്ടറിലേക്ക്അവധിക്കാലങ്ങങ്ങളിലും ഉത്സവ സീസണുകളിലും വിമാന കമ്പിനികൾ നടത്തുന്നതുന്നത് പകൽ കൊള്ളയാണ് . നനഞ്ഞ മണ്ണ് കുഴിക്കുന്ന ഏർപ്പാടാണ് വിമാനക്കമ്പനികൾ നടത്തുന്നത്. ഇത് ബാധിക്കുന്നത് ചെറിയ വരുമാനത്തിൽ കുടുംബ സമേതം ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവരെയാണ് .

 

യാതൊരു നിയത്രണവും ഇല്ലാതെ വിമാന കമ്പനികൾ യാത്ര നിരക്ക് സാധാരണ നിരക്കിനേക്കാളും പത്തിരട്ടിയാണ് ഈ സീസണുകളിലും നാട്ടിൽ പോകുക എന്നത് പ്രവാസികൾക്ക് ഒരു സ്വപ്നമായി മാറുന്ന സ്ഥിതിയാണ് നിലവിലുള്ളത് . പല സെക്ടറുകളിലേക്കും സർവീസുകൾ വെട്ടികുറച്ചതും പ്രവാസികളെ സംബന്ധിച്ചു ഇരുട്ടടിയാണ് .

ഇതിനു പരിഹാരം കാണാൻ കേന്ദ്രസർക്കാർ ഇടപെടലുകൾ ഉണ്ടാകണം . യാതൊരു നിയന്ത്രണവും ഇല്ലാത്ത വിമാന കമ്പിനികളുടെ ഈ ചൂഷണം തടയുന്നതിന് ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കാനും അതിനായി റെഗുലേറ്ററി അതോറിറ്റികൾ രൂപീകരിക്കുന്നതിനും സർക്കാർ മുൻകൈ  എടുക്കണം. അവധിക്കാലത്തു കൂടുതൽ സർവീസുകൾ നടത്തുന്നതുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്താൻ കേരള -കേന്ദ്ര സർക്കാരുകൾ മുൻകൈ എടുക്കണം. താൽക്കാലിക നടപടി എന്ന നിലയിൽ ചാർട്ടർ ചെയ്ത വിമാനങ്ങൾ ഏർപ്പെടുത്താൻ നോർക്കയെ ചുമതലപ്പെടുത്താൻ കേരള സർക്കാർ തയ്യാറാകണമെന്നും യുവകലാസാഹിതി യു എ ഇ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

ജൂൺ 5: ലോക പരിസ്ഥിതി ദിനം

മാറുന്ന ജീവിതശൈലികൾക്കും സാമൂഹികക്രമങ്ങൾക്കും ഒപ്പിച്ച് നമ്മുടെ പാരിസ്ഥിതിക അവബോധങ്ങൾക്കും പൊളിച്ചെഴുത്തുകൾ ആവശ്യമാണ്. ശാസ്ത്രീയവും യുക്തിബോധത്തിൽ അധിഷ്ഠിതവും വസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കപ്പെടുന്നതുമായ ഒരു പരിസ്ഥിതി നയം ലോകത്തിന് അത്യാവശ്യമാണ്.

 

വർധിച്ചു വരുന്ന മനുഷ്യ വന്യമൃഗ സംഘർഷങ്ങൾ, മെച്ചപ്പെട്ട ജീവിതത്തിനുള്ള മനുഷ്യരുടെ ന്യായമായ ആവശ്യങ്ങൾ, വരും തലമുറയെ കരുതിയുള്ള നാടിൻറെ പൊതുവായ വികസനത്തിനു വേണ്ടിയുള്ള വിഭവങ്ങളുടെ ആവശ്യം , വൻകിട കുത്തകകളുടെയും മാഫിയകളുടെയും അത്യാർത്തിയും അതിന് ക്രോണി ക്യാപ്പിറ്റൽ ഭരണ സംവിധാനങ്ങൾ ചെയ്തുകൊടുക്കുന്ന ഒത്താശ , ഇവയുടെ ഒക്കെ ഇടയിൽ നിന്നും അരിച്ചെടുത്ത് വേണം പ്രകൃതിയുടെ താളം തെറ്റിക്കാതെ മനുഷ്യരുടെ സുസ്ഥിരമായ പുരോഗതിയെ നാം ആർജിക്കേണ്ടത് എന്ന ഓർമ്മപ്പെടുത്തലാണ് ഈ കാലഘട്ടത്തിലെ പരിസ്ഥിതി ദിനങ്ങൾ . ഫോസിൽ ഇന്ധനങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും കാർബൺ ബഹിർഗമനത്തിൽ കാര്യമായ കുറവുകൾ വരുത്തുവാൻ നമുക്ക് കഴിയാത്തതും നമ്മളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്. മരം വെക്കുക മാത്രമല്ല ഇതിനുള്ള പോംവഴി. ഒരു മരത്തിന് ആഗിരണം ചെയ്യാവുന്ന കാർബണിന് ഉള്ള അളവിന്റെ പരിമിതികളെ കുറിച്ച് പഠിക്കുയും കുറച്ചു കൂടി ക്ലീനായ, ഗ്രീനായ ഊർജ്ജസ്രോതസ്സുകളെ നാം പരിഗണിക്കേണ്ടതും ഉണ്ട് .

 

അതുകൊണ്ടുതന്നെ കേവലമായ വാദങ്ങൾ കൊണ്ട് വിലയിരുത്തപ്പെടേണ്ടതല്ല ഓരോ പദ്ധതികളുടെയും പാരിസ്ഥിതിക മൂല്യം. ഉദാഹരണത്തിന് ക്ലീനായ, ഗ്രീനായ ഊർജ്ജം ഉപയോഗിച്ച് കൂടുതൽ ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു പൊതു ഗതാഗത മാർഗം ഉണ്ടാകുമ്പോൾ അതിനായി സംഭവിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെ റോഡിൽ നിന്നും ഒഴിവാക്കപ്പെടുന്ന വാഹനങ്ങളിൽ നിന്നും ബഹിർഗമിക്കുന്ന കാർബൺ ലാഭവുമായി കൂടി ചേർത്ത് വായിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സമഗ്രതയാണ് പാരിസ്ഥിതിക നയത്തിന്റെ കാതലാവേണ്ടത്.

 

നമ്മുടെ പ്രകൃതിയെന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഒരു കൂട്ടം വ്യക്തികളുടെയോ സർക്കാരുകളുടെയോ ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യരുടെയോ മാത്രം സ്വത്തല്ല. വരുംതലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണ് അത്. ഏറെ പരിക്കുകൾ ഇല്ലാതെ അത് കൈമാറേണ്ട ഉത്തരവാദിത്വം ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യർക്കുണ്ട്.

 

ആ ഉത്തരവാദിത്വം നിർവഹിക്കുവാൻ മനുഷ്യകുലത്തിലുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ലോക പരിസ്ഥിതി ദിനം.

 

ബാഡ്മിൻറൺ ടൂർണമെൻറ്

യുവകലാസാഹിതി യുഎഇ ഷാർജ ഘടകത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബാഡ്മിൻറൺ ടൂർണമെൻറ് മെയ് മാസം 28ന് വൈകുന്നേരം 3 മണി മുതൽ ഷാർജ ഇൻഡസ്ട്രിയൽ ഏരിയ, അൽ അദാ അൽ ആലി സ്പോർട്സ് സെൻററിൽ. നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക

കുടുംബ സംഗമം 2023

യുവകലാസാഹിതി യുഎഇ റാസൽഖൈമ ഒരുക്കുന്ന കുടുംബ സംഗമം 2023, കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ വോയ് ഓഫ് സാഹിതി അവതരിപ്പിക്കുന്ന ഗാനമേള എന്നിവ പരിപാടിയുടെ മുഖ്യ ആകർഷണമാണ്. എല്ലാവർക്കും പരിപാടിയിലേക്ക് സ്നേഹ സ്വാഗതം

ശ്രീ: സുഭാഷ് ദാസ്

പ്രവാസി മിത്രം വെബ് പോർട്ടലിന് ആശംസകൾ നേർന്നുകൊണ്ട് യുവകലാസാഹിതി യുഎഇ പ്രസിഡണ്ട് ശ്രീ: സുഭാഷ് ദാസ്

ശ്രീ.ബാബു വടകര

പ്രവാസി മിത്രം വെബ് പോർട്ടലിന് ആശംസകൾ നേർന്നുകൊണ്ട് ലോക കേരള സഭാംഗവും യുവകലാസാഹിതി യുഎഇ മുതിർന്ന നേതാവുമായ ശ്രീ.ബാബു വടകര

ശ്രീ: പ്രശാന്ത് ആലപ്പുഴ

പ്രവാസി മിത്രം പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് ലോക കേരള സഭാംഗവും യുവകലാസാഹിതി യുഎഇ രക്ഷാധികാരിയുമായ ശ്രീ: പ്രശാന്ത് ആലപ്പുഴ

പ്രവാസിമിത്രം വെബ് പോർട്ടൽ ഉദ്ഘാടനo

പ്രവാസികളുടെ ഭൂമി സംബന്ധിച്ച പരാതികളും റവന്യൂ വകുപ്പിൽ നടത്തിയെടുക്കേണ്ട ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുവാൻ റവന്യൂ വകുപ്പ് മുൻകൈ എടുത്ത് പ്രവാസിമിത്രം വെബ് പോർട്ടൽ സ്ഥാപിക്കാനുളള തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ്.
കാലങ്ങളായി പ്രവാസികൾ നേരിടുത്ത കടുത്ത പ്രയാസത്തിന് ഇതുമൂലം പരിഹാരം ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.

യുവകലാസാഹിതി പരിപാടിയുമായി ബന്ധപ്പെട്ട് യു.എ. ഇ ൽ എത്തിയ ബഹു: റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ പ്രവാസികൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടുന്നതിൽ യുവകലാസാഹിതിയും അഭിമാനിക്കുന്നു.

മെയ് 17 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ആശംസകൾ നേരുന്നു. കേരള സർക്കാറിന് യുവകലാസാഹിതിയുടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

പ്രവാസി മിത്രം – പ്രവാസികളുടെ ഭൂമി പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകും – യുവകലാസാഹിതി UAE

പ്രവാസികളുടെ ഭൂമി സംബന്ധിച്ച പരാതികളും റവന്യൂ വകുപ്പിൽ നടത്തിയെടുക്കേണ്ട ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുവാൻ റവന്യൂ വകുപ്പ് മുൻകൈ എടുത്ത് പ്രവാസിമിത്രം വെബ് പോർട്ടൽ സ്ഥാപിക്കാനുളള തീരുമാനത്തെ യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് റവന്യൂ മന്ത്രിയുടെ മുന്നിൽ യുവകലാസാഹിതി യുഎഇ വിദേശങ്ങളിൽ പ്രത്യേക റവന്യൂ അദാലത്ത് നടത്തുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. അവയെല്ലാം പരിഗണിച്ചാണ് കേരള സർക്കാർ ഇപ്പോൾ പ്രായോഗികമായ നടപടി എന്ന രീതിയിൽ പ്രവാസി മിത്രം പോർട്ടൽ അവതരിപ്പിക്കുന്നത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ ബിജു ശങ്കർ ,സുഭാഷ് ദാസ് ,പ്രശാന്ത് ആലപ്പുഴ വിൽസൺ തോമസ്, നമിത, അജി കണ്ണൂർ,സർഗ്ഗ റോയ് എന്നിവർ സംസാരിച്ചു.

പ്രേംകുമാർ നന്ദി രേഖപ്പെടുത്തി.

 

മെയ് 17ന് കേരള നിയമസഭാ അനുബന്ധ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഈ പോർട്ടൽ പ്രവർത്തനക്ഷമമാകും. ചടങ്ങ് വിപുലമായ തോതിൽ പ്രവാസികളുടെ വൻ പ്രാതിനിധ്യത്തിൽ സംഘടിപ്പിക്കുവാൻ റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ കൂടിയ സ്വാഗതസംഘം യോഗം തീരുമാനിച്ചു. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ യുവകലാസാഹിതി യുഎഇയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് നസീർ ചന്ത്രാപ്പിന്നി, ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിങ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ എന്നിവർ പങ്കെടുത്തു.

1 18 19 20 21 22 28