യുവകലാസാഹിതി ദുബായ് ഭാരവാഹികൾ

ദുബായ് : യുവകലാസാഹിതി ദുബായ് യൂണിറ്റ് വാർഷിക സംഗമം അഡ്വ: പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു.

 

ഭാരവാഹികളായി ജെറോം തോമസ് (പ്രസിഡന്റ് ) റോയ് നെല്ലിക്കോട് (സെക്ര ട്ടറി), അരുണ അഭിലാഷ് (ട്രഷറർ), ജോൺ ബിനോ കാർലോസ്, മുജീബ് റഹ്മാൻ (വൈസ് പ്രസിഡന്റുമാർ), സനോജ് കരിമ്പിൽ, അക്ഷയ സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), വിനീത് വെളിയങ്കോട് (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

 

സമൂഹത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിലൂ ടെ മതസ്പർദ്ധ വളർത്തുന്നതിനെതി രെയും,വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്പനയ്ക്കെതിരയും, വിമാന യാത്രാക്കൂലി വർദ്ധനയ്ക്കെതിര യും സമ്മേളനത്തിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു.

 

പ്രവാസി ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി കൂട്ടണമെന്ന സ്വകാര്യ പ്രമേയവും അവതരിപ്പിക്കപ്പെട്ടു.

 

തുടർന്ന് ശ്രീമതി.സർഗ്ഗ റോയിയുടെ അധ്യക്ഷതയിൽ നടന്ന പി കെ വി അനുസ്മരണത്തിൽ ശ്രീ.പി സന്തോഷ് കുമാർ എം പി മുഖ്യ പ്രഭാഷണം നടത്തി.പ്രദീപ് തോപ്പിൽ (ഓർമ്മ), മുഹമ്മദ് ജാബിരർ (ഇൻകാസ്), അഷറഫ് തച്ചോരത്ത് (ഐ എം സി സി), പ്രശാന്ത് ആലപ്പുഴ, സുഭാഷ് ദാസ്, ബിജു ശങ്കർ, വിൽസൺ തോമസ്, എന്നിവർ പ്രസംഗിച്ചു.

 

പ്രവാസി ക്ഷേമനിധി ഡയറക്റ്റർ കെ. കുഞ്ഞഹമ്മദ്,വിദ്യാഭ്യാസ മികവിന് ഗോൾഡൺ വിസ കരസ്ഥമാക്കിയ ആദിത്യ റോയി, മികച്ച കവിക്കുള്ള ഭാരത് സേവക് സമാജിന്റെ പുരസ്കാരം നേടിയ ഉഷ ഷിനോജ്, മികച്ച കലാകാരിയായ ദീപ പ്രമോദ് എന്നിവരെ ആദരിച്ചു.

 

ആശംസകൾ..

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ

സിപിഐ – കോൺഗ്രസ് ഐക്യ മുന്നണി സർക്കാർ കേരളത്തിൽ ഭരണം നിർവഹിച്ചിരുന്ന കാലത്ത് കേരള നിയമസഭയിലേക്ക് കടന്നുവന്ന യുവ എംഎൽഎ ആയിരുന്നു ശ്രീ ഉമ്മൻചാണ്ടി. ഇരുപുറത്തും മഹാരഥന്മാർ അണിനിരന്ന ഒരു നിയമസഭയിൽ തൻറെ ഗണപതി കൈ കുറിച്ചത് കൊണ്ടോ, മുന്നണി രാഷ്ട്രീയത്തിൽ പതിവില്ലാത്ത വിധം മുന്നണിയിലെ മറ്റു കക്ഷികളുടെ നേതാക്കന്മാരായ MN ഗോവിന്ദൻ നായരോടും ബാലറാമിനോടും ബേബി ജോണിനോടും ബാഫഖി തങ്ങളോടും ഇടപഴകാനും അവരുടെ സ്നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞത് കൊണ്ടോ, ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവ് കേരള രാഷ്ട്രീയത്തിൽ ഇതപര്യന്തം കണ്ട് ശീലിച്ചിട്ടില്ലാത്ത പ്രവർത്തനശൈലിയുടെ ഒരു പുതിയ പന്ഥാവ് വെട്ടി തെളിക്കുകയായിരുന്നു.

കുളിമുറിയിൽ പോലും ഏകനാകാൻ കഴിയാത്ത നേതാവ് എന്ന് ആദരവ് കലർന്ന ഒരു തമാശ അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ പലരും പറയാറുണ്ട്. ഒരുകാലത്തും ഒറ്റയ്ക്കിരിക്കാൻ ഉമ്മൻചാണ്ടി ഇഷ്ടപ്പെട്ടിരുന്നില്ല. തൻറെ ചുറ്റുമുള്ള ജനസഞ്ചയത്തിൽ നിന്നാണ് അദ്ദേഹം തൻറെ വറ്റാത്ത ഊർജ്ജം സംഭരിച്ചിരുന്നത്.

1970 മുതൽ 2021 വരെ ഒരേ നിയോജകമണ്ഡലത്തിൽ നിന്നും പരാജയമറിയാതെ വിജയിക്കുക എന്നത് കേവലം കൗതുകത്തിനപ്പുറം സാധാരണ മനുഷ്യർക്ക് അസാധ്യമായ ഒരു ഔന്നത്യമാണ്. കേരളമാണ് തന്റെ തട്ടകം എന്നത് തിരിച്ചറിയുമ്പോഴും കോട്ടയത്തെയും പുതുപ്പള്ളിയെയും ഹൃദയത്തിൻറെ ന്യൂക്ലിയസിൽ അദ്ദേഹം സൂക്ഷിച്ചിരുന്നു.

അക്ഷരാർത്ഥത്തിൽ വളരെ കുറച്ച് മാത്രം ഉറങ്ങിയിരുന്ന ഒരു ജന നേതാവായിരുന്നു അദ്ദേഹം. ആ പൂച്ചയുറക്കത്തിന് പോലും ജനാവലിയുടെ ആരവം അദ്ദേഹത്തിന് താരാട്ടായി വേണമായിരുന്നു.

നമ്മുടെ കാലത്തെ ഏറ്റവും വലിയ ജനനായകരിൽ ഒരാൾക്ക് യുവകലാസാഹിതിയുടെ അന്ത്യാഭിവാദ്യങ്ങൾ

യുവകലാസാഹിതി യുഎഇ ദുബായ് യൂണിറ്റ് വാർഷിക സംഗമവും മുൻമുഖ്യമന്ത്രി PKV അനുസ്മരണവും

യുവകലാസാഹിതി യുഎഇ ദുബായ് യൂണിറ്റ് വാർഷിക സംഗമവും മുൻമുഖ്യമന്ത്രി പി.കെ.വാസുദേവൻ നായർ അനുസ്മരണവും ജൂലൈ 16 ന് ദുബായ് – ഖിസൈസിൽ വെച്ച് നടക്കുന്നു.. ഏവർക്കും സ്വാഗതം . …

ഗൾഫ് മേഖലയിലേക്കുള്ള അമിതമായ വിമാന യാത്ര നിരക്ക് നിയന്ത്രിക്കുക യുവകലാസാഹിതി യു എ ഇ

ഗൾഫ് പ്രവാസം തുടങ്ങിയിട്ട് ഏതാണ്ട് അമ്പത് വർഷം പൂർത്തിയാകുന്ന ഘട്ടത്തിലും പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . ഗൾഫ് പ്രവാസികൾ ഏറ്റവും കൂടുതലുള്ള കേരള സെക്ടറിലേക്ക്അവധിക്കാലങ്ങങ്ങളിലും ഉത്സവ സീസണുകളിലും വിമാന കമ്പിനികൾ നടത്തുന്നതുന്നത് പകൽ കൊള്ളയാണ് . നനഞ്ഞ മണ്ണ് കുഴിക്കുന്ന ഏർപ്പാടാണ് വിമാനക്കമ്പനികൾ നടത്തുന്നത്. ഇത് ബാധിക്കുന്നത് ചെറിയ വരുമാനത്തിൽ കുടുംബ സമേതം ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവരെയാണ് .

 

യാതൊരു നിയത്രണവും ഇല്ലാതെ വിമാന കമ്പനികൾ യാത്ര നിരക്ക് സാധാരണ നിരക്കിനേക്കാളും പത്തിരട്ടിയാണ് ഈ സീസണുകളിലും നാട്ടിൽ പോകുക എന്നത് പ്രവാസികൾക്ക് ഒരു സ്വപ്നമായി മാറുന്ന സ്ഥിതിയാണ് നിലവിലുള്ളത് . പല സെക്ടറുകളിലേക്കും സർവീസുകൾ വെട്ടികുറച്ചതും പ്രവാസികളെ സംബന്ധിച്ചു ഇരുട്ടടിയാണ് .

ഇതിനു പരിഹാരം കാണാൻ കേന്ദ്രസർക്കാർ ഇടപെടലുകൾ ഉണ്ടാകണം . യാതൊരു നിയന്ത്രണവും ഇല്ലാത്ത വിമാന കമ്പിനികളുടെ ഈ ചൂഷണം തടയുന്നതിന് ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കാനും അതിനായി റെഗുലേറ്ററി അതോറിറ്റികൾ രൂപീകരിക്കുന്നതിനും സർക്കാർ മുൻകൈ  എടുക്കണം. അവധിക്കാലത്തു കൂടുതൽ സർവീസുകൾ നടത്തുന്നതുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്താൻ കേരള -കേന്ദ്ര സർക്കാരുകൾ മുൻകൈ എടുക്കണം. താൽക്കാലിക നടപടി എന്ന നിലയിൽ ചാർട്ടർ ചെയ്ത വിമാനങ്ങൾ ഏർപ്പെടുത്താൻ നോർക്കയെ ചുമതലപ്പെടുത്താൻ കേരള സർക്കാർ തയ്യാറാകണമെന്നും യുവകലാസാഹിതി യു എ ഇ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

ജൂൺ 5: ലോക പരിസ്ഥിതി ദിനം

മാറുന്ന ജീവിതശൈലികൾക്കും സാമൂഹികക്രമങ്ങൾക്കും ഒപ്പിച്ച് നമ്മുടെ പാരിസ്ഥിതിക അവബോധങ്ങൾക്കും പൊളിച്ചെഴുത്തുകൾ ആവശ്യമാണ്. ശാസ്ത്രീയവും യുക്തിബോധത്തിൽ അധിഷ്ഠിതവും വസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കപ്പെടുന്നതുമായ ഒരു പരിസ്ഥിതി നയം ലോകത്തിന് അത്യാവശ്യമാണ്.

 

വർധിച്ചു വരുന്ന മനുഷ്യ വന്യമൃഗ സംഘർഷങ്ങൾ, മെച്ചപ്പെട്ട ജീവിതത്തിനുള്ള മനുഷ്യരുടെ ന്യായമായ ആവശ്യങ്ങൾ, വരും തലമുറയെ കരുതിയുള്ള നാടിൻറെ പൊതുവായ വികസനത്തിനു വേണ്ടിയുള്ള വിഭവങ്ങളുടെ ആവശ്യം , വൻകിട കുത്തകകളുടെയും മാഫിയകളുടെയും അത്യാർത്തിയും അതിന് ക്രോണി ക്യാപ്പിറ്റൽ ഭരണ സംവിധാനങ്ങൾ ചെയ്തുകൊടുക്കുന്ന ഒത്താശ , ഇവയുടെ ഒക്കെ ഇടയിൽ നിന്നും അരിച്ചെടുത്ത് വേണം പ്രകൃതിയുടെ താളം തെറ്റിക്കാതെ മനുഷ്യരുടെ സുസ്ഥിരമായ പുരോഗതിയെ നാം ആർജിക്കേണ്ടത് എന്ന ഓർമ്മപ്പെടുത്തലാണ് ഈ കാലഘട്ടത്തിലെ പരിസ്ഥിതി ദിനങ്ങൾ . ഫോസിൽ ഇന്ധനങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും കാർബൺ ബഹിർഗമനത്തിൽ കാര്യമായ കുറവുകൾ വരുത്തുവാൻ നമുക്ക് കഴിയാത്തതും നമ്മളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്. മരം വെക്കുക മാത്രമല്ല ഇതിനുള്ള പോംവഴി. ഒരു മരത്തിന് ആഗിരണം ചെയ്യാവുന്ന കാർബണിന് ഉള്ള അളവിന്റെ പരിമിതികളെ കുറിച്ച് പഠിക്കുയും കുറച്ചു കൂടി ക്ലീനായ, ഗ്രീനായ ഊർജ്ജസ്രോതസ്സുകളെ നാം പരിഗണിക്കേണ്ടതും ഉണ്ട് .

 

അതുകൊണ്ടുതന്നെ കേവലമായ വാദങ്ങൾ കൊണ്ട് വിലയിരുത്തപ്പെടേണ്ടതല്ല ഓരോ പദ്ധതികളുടെയും പാരിസ്ഥിതിക മൂല്യം. ഉദാഹരണത്തിന് ക്ലീനായ, ഗ്രീനായ ഊർജ്ജം ഉപയോഗിച്ച് കൂടുതൽ ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു പൊതു ഗതാഗത മാർഗം ഉണ്ടാകുമ്പോൾ അതിനായി സംഭവിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെ റോഡിൽ നിന്നും ഒഴിവാക്കപ്പെടുന്ന വാഹനങ്ങളിൽ നിന്നും ബഹിർഗമിക്കുന്ന കാർബൺ ലാഭവുമായി കൂടി ചേർത്ത് വായിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സമഗ്രതയാണ് പാരിസ്ഥിതിക നയത്തിന്റെ കാതലാവേണ്ടത്.

 

നമ്മുടെ പ്രകൃതിയെന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഒരു കൂട്ടം വ്യക്തികളുടെയോ സർക്കാരുകളുടെയോ ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യരുടെയോ മാത്രം സ്വത്തല്ല. വരുംതലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണ് അത്. ഏറെ പരിക്കുകൾ ഇല്ലാതെ അത് കൈമാറേണ്ട ഉത്തരവാദിത്വം ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യർക്കുണ്ട്.

 

ആ ഉത്തരവാദിത്വം നിർവഹിക്കുവാൻ മനുഷ്യകുലത്തിലുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ലോക പരിസ്ഥിതി ദിനം.

 

ബാഡ്മിൻറൺ ടൂർണമെൻറ്

യുവകലാസാഹിതി യുഎഇ ഷാർജ ഘടകത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബാഡ്മിൻറൺ ടൂർണമെൻറ് മെയ് മാസം 28ന് വൈകുന്നേരം 3 മണി മുതൽ ഷാർജ ഇൻഡസ്ട്രിയൽ ഏരിയ, അൽ അദാ അൽ ആലി സ്പോർട്സ് സെൻററിൽ. നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക

1 17 18 19 20 21 28