ഓണ പൂവിളി 2025

“ഓണ പൂവിളി 2025” ആഗസ്ത് 30 ശനിയാഴ്ച വൈകുന്നേരം 6:30 മണിക്ക് അബുദാബി സോഷ്യൽ സെന്റർ അങ്കണത്തിൽ
ഉത്സവനിറവിൽ ഈ കലാവിരുന്ന് ആസ്വദിക്കാനും ഒരുമിച്ച് ഓണം ആഘോഷിക്കാനും ,കുടുംബസമേതം ഏവരെയും ഹാർദ്ധവമായി ക്ഷണിക്കുകയാണ്.”

ദൃശ്യ ശ്രാവ്യ കലകളുടെ ചാരുതകൾക്ക് പുതിയ വിജയശൃംഗങ്ങൾ തേടി യു.എ.ഇയിലെ ബാലപ്രതിഭകൾ

ദൃശ്യ ശ്രാവ്യ കലകളുടെ ചാരുതകൾക്ക് പുതിയ വിജയശൃംഗങ്ങൾ തേടി യു.എ.ഇയിലെ ബാലപ്രതിഭകൾ അണിനിരക്കുന്ന യുവകലാസാഹിതി യു.എ.ഇ കലോത്സവത്തിൻ്റെ രണ്ടാം സീസൺ തുയിലുണരാൻ ഇനി കുറച്ച് നാളുകൾ കൂടി…

സ്വാതന്ത്ര്യദിനാശംസകൾ

നമ്മുടെ മഹത്തായ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലമാണ്. ജനാധിപത്യ സംവിധാനമാണ് നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ ഏറ്റവും പ്രാധാന്യമുള്ള നേട്ടം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ അടിത്തറ. അതിൻ്റെ വിശ്വാസ്യത സംരക്ഷിക്കുക എന്നത് പൗരൻമാരുടെ കടമയാണ്.
കടമകൾ നിർവഹിക്കുന്ന ഒരു ജനതയ്ക്ക് മാത്രമേ സ്വാതന്ത്ര്യത്തിൻ്റെ മധുരം നുകരാനാവൂ. എല്ലാവർക്കും ദേശാഭിമാന പ്രോജ്ജ്വലമായ സ്വാതന്ത്ര്യദിനാശംസകൾ

വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും

പ്രിയരേ,
അജ്‌മാൻ ഉമ്മൽ ഖൈൻ യുവകലാസാഹിതി
” *വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും* ” എന്ന വിഷയത്തിൽ സെമിനാർ ജൂലായ് 26 ശനി വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു.
പ്രശസ്ത എഡ്യൂക്കേഷണലിസ്റ്റ് *പ്രൊഫസർ അജിത് കൊളാടി* വിഷയം അവതരിപ്പിക്കുന്നു.
ഒപ്പം വിഷയ സംബന്ധിയായ നിങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുകയും ചെയ്യും.
നമുക്കൊരുമിച്ച് മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹ നന്മക്കായി ഒരു നല്ല നാളേക്ക് തുടക്കം കുറിക്കാം.
യുവകലാസാഹിതി അജ്‌മാൻ ഉമ്മൽ ഖൈൻ ഏവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
Zoom link താഴെ കൊടുത്തിരിക്കുന്നു
Meeting ID: 826 2034 1645
Passcode: 1234

ലോഗോ ക്ഷണിക്കുന്നു

ലോഗോ ക്ഷണിക്കുന്നു
യുവകലാസാഹിതി യു എ ഇ തലത്തിൽ കുട്ടികൾക്കായി 2025 നവംബർ മാസത്തിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. ലോകത്തെവിടെയുള്ളവർക്കും പ്രായഭേദമന്യേ ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് . തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കുന്ന കലാകാരന് കാഷ് അവാർഡും പ്രത്യേക പുരസ്കാരവും നൽകുന്നതാണ് .
ലോഗോ 2025 ജൂലൈ 30 ന് മുമ്പ് kalolsavam@yuvakalasahithyuae.org എന്ന വിലാസത്തിലോ, ‪+971553624033‬ എന്ന WhatsApp നമ്പറിലേക്കോ അയക്കേണ്ടതാണ്

വി.എസിന് വിട

അനീതി കാലഘട്ടത്തിൻ്റെ ക്രമമായിരുന്ന കാലത്ത് നിഷേധം ചെറുത്ത് നിൽപ്പാകും. തനിക്ക് ചുറ്റും പെരുത്ത അനീതികളോട് മുൻ പിൻ നോക്കാതെ നെഞ്ചുയുയർത്തി പൊരുതിയ തന്റേടിയായ നിഷേധിയായിരുന്നു വി എസ്.
കാലം ആ ശരീരത്തിലെ ബോധത്തിൻ്റെ തുടിപ്പുകൾ ഓരോന്നായി അണയ്ക്കും വരെ ആ നിഷേധത്തിന് ഒരു ഇളവും നൽകാൻ വി എസ് തയാറായില്ല. എന്നും വിജയിയായി എന്ന് അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല, പക്ഷേ എന്നും പോരാളിയായി ജനങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പരിസ്ഥിതി പ്രവർത്തകരുടെ ആദ്യ തലമുറയുടെ നിരയിൽ ഉൾപ്പെട്ട പേരല്ല വി എസിൻ്റെത്. പക്ഷേ അദ്ദേഹം ഏറ്റെടുത്തപ്പോഴാണ് കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളെ സാമാന്യജനങ്ങൾ ഉൾക്കൊണ്ടത്.
കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങളെ സാമാന്യ ജനങ്ങളിലേക്ക് കൊണ്ടുപോകുവാനും അത് അവരുടെ നിത്യജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്ന് ബോധ്യപ്പെടുത്തുവാനും വിഎസിന്റെ പോരാട്ടങ്ങൾക്ക് കഴിഞ്ഞു.
അനശ്വരരായ പുന്നപ്ര രക്തസാക്ഷികൾക്കൊപ്പം ആലപ്പുഴ വലിയ ചുടുകാടിലെ മണ്ണിൽ അണയാത്ത ഒരു പന്തമായി വി എസ് പോരാളികൾക്ക് വഴികാട്ടിയാവും
യുവകലാസാഹിതി യു എ ഇയുടെ അന്ത്യാഭിവാദനങ്ങൾ
RED SALUTE
1 2 3 4 5 27