Women in Leadership – Join Zoom Meeting

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകലാ സാഹിതി സംഘടിപ്പിക്കുന്ന സെമിനാറിൽ ഡോ: ദിവ്യ എസ് അയ്യർ IAS Women in Leadership, Breaking Barriers and Building Future എന്ന വിഷയത്തിൽ online ൽ മാർച്ച് 6 ( വെള്ളി), യുഎഇ സമയം 3.30 pm ന് നമ്മോടു സംവദിക്കും.
Topic: Women in Leadership, Breaking Barriers and Building Future-Seminar
Time: Mar 6, 2026 03:00 PM Dubai
Join Zoom Meeting
Meeting ID: 825 7272 2835
Passcode: 1234
ഇതിനോടൊപ്പം നൽകിയിട്ടുള്ള google form രജിസ്റ്റർ ചെയ്തുകൊണ്ട് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം എന്ന് അഭ്യർത്ഥിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
0527953630

ആദരാഞ്ജലികൾ

യുവകലാസാഹിതി യു.എ. ഇ പ്രസിഡണ്ട് സുഭാഷ് ദാസിൻ്റെ പിതാവ് യതീന്ദ്രദാസ് അന്തരിച്ചു. യുവകലാസാഹിതി യുഎഇയുടെ ആദരാഞ്ജലികൾ

Women in Leadership; Breaking Barriers and Building Future

ലോകത്തെ നാം ഇന്നു കാണുന്ന വിധം മനോഹരമായ ഒരിടമായി മാറ്റിയെടുത്തതിൽ സ്ത്രീകൾക്കുള്ള പങ്ക് വലുതാണ്. ആ പങ്കിനെ എല്ലാ ശ്രേണികളിലുമുള്ള പങ്കാളിത്തമായി വളർത്തിയെടുക്കുവാൻ സ്ത്രീസമൂഹം നടത്തിയ പോരാട്ടങ്ങൾ ഉജ്ജ്വലമായിരുന്നു. ഐക്യരാഷ്ട്രസഭ 1975 ൽ അന്താരാഷ്ട്ര വനിതാ വർഷം ആഘോഷിക്കുന്ന വേളയിൽ മാർച്ച് 8 എല്ലാ വർഷവും അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.
കുടുംബത്തിലും തൊഴിലിടങ്ങളിലും നിയമനിർമ്മാണ സഭകളിലും ഭരണനിർവഹണ മേഖലകളിലുമടക്കം സമൂഹത്തിന്റെ എല്ലാ തുറകളിലും സ്ത്രീകൾക്ക് തുല്യതയും അവസരസമത്വവും ആത്മാഭിമാനവും ഉറപ്പുവരുത്തുവാൻ പ്രവർത്തിക്കുന്ന സംഘടനയാണ് വനിതാകലാസാഹിതി. പെണ്ണായി പിറന്നവർക്ക് എല്ലാം പ്രചോദനവും അഭിമാനവുമായ Dr. ദിവ്യ എസ് അയ്യർ ഇത്തവണത്തെ വനിതാകലാസാഹിതിയുടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമാകുന്നു. ഉചിതഭംഗിയോടെ Women in Leadership, Breaking Barriers and Building Future എന്ന വിഷയത്തിൽ അവർ online ൽ February 28, ശനിയാഴ്ച, യുഎഇ സമയം 3.30 pm ന് നമ്മോടു സംവദിക്കും.
ഇതിനോടൊപ്പം നൽകിയിട്ടുള്ള google form രജിസ്റ്റർ ചെയ്തുകൊണ്ട് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം എന്ന് അഭ്യർത്ഥിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്

Happy Republic Day

We, the people of India എന്ന് ഊട്ടിയുറപ്പിക്കാൻ മറ്റൊരു റിപ്പബ്ളിക്ക് ദിനം കൂടി പുലരുന്നു.
അമിതകേന്ദ്രീകരണത്തിൻ്റെ എല്ലാ ത്വരകളെയും ചെറുത്തു തോൽപ്പിച്ചു കൊണ്ട് ഫെഡറലിസത്തിൽ പുലരുന്നൊരിന്ത്യ.
ഭിന്നിപ്പിക്കുവാൻ മതവും ജാതിയും വസ്ത്രവും ഭക്ഷണവും ഭരണകൂടം തന്നെ ഉപയോഗിക്കുമ്പോൾ ഒന്നിച്ചു നിൽക്കുന്ന ജനങ്ങളുടെ ഇന്ത്യ.
അൻപത് സഹസ്രകോടീശ്വരൻമാരുടെ ആർത്തി മലിനധൂമമായി ചുറ്റി ചൂഴ്ന്നു പാവപ്പെട്ടവരുടെ ശ്വാസകോശത്തിലേക്ക് അർബുദമായി പടർന്നു കയറാത്ത ഒരു ഇന്ത്യ.
We, the people of India അതർഹിക്കുന്നു
എല്ലാവർക്കും സ്വാതന്ത്ര്യത്തിൻ്റെ, സമത്വത്തിന്റെ, സ്വാഭിമാനത്തിൻ്റെ, സ്വാശ്രയത്തിൻ്റെ നിർമ്മല വായു പൊഴിയുന്ന ഒരു ഗണതന്ത്രദിനം ആശംസിക്കുന്നു

കാപ്പിരിക്കപ്പൽ

പ്രിയപെട്ടവരെ,
കരിഞ്ഞു കിടക്കണ കടലിൽ വഞ്ചിയിലേറി പാട്ടും പാടി നടക്കുന്ന കാപ്പിരി, കരയിൽ നിന്ന് ഒരാൾ വിളിച്ചപ്പോൾ അവൻ ഓടി വന്നു. പക്ഷേ എല്ലാം അവസാനിച്ചിരുന്നു. അവസാനിക്കുന്നതൊക്കെയും മറ്റൊരു തുടക്കത്തിനാണ് എന്ന് കാപ്പിരികൾ അറിഞ്ഞിരുന്നില്ല.
തീമഴയാണ്‌… തീമഴ. നിധി തേടി പരക്കംപായുന്നവർ കൊള്ളുന്ന തീമഴ. സ്വയം മറന്ന് പരസ്പരം സ്നേഹിക്കുന്നവർ കൊള്ളുന്ന തീമഴ
നാടകം : കാപ്പിരിക്കപ്പൽ
രചന, സംവിധാനം : വി. എസ് ശിവകുമാർ
സംഗീതസംവിധാനം: റോണഖ്
അവതരണം :യുവകലാസാഹിതി, അബുദാബി – തോപ്പിൽ ഭാസി നാടക സമിതി
ജനുവരി 16 വെള്ളിയാഴ്ച രാത്രി 8 .00 ന് അബുദാബി കേരള സോഷ്യൽ സെന്ററിലേക്ക്
എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

ഹരിതമായ ആദരാഞ്ജലികൾ

പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പറയാത്തവരില്ല. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന് ഒരു കർമ്മപദ്ധതിയായി സ്വയം മാറിയ വ്യക്തിയായിരുന്നു മാധവ ഗാഡ്ഗിൽ.
വിയോജിപ്പുകൾ ഉണ്ടായേക്കാം. ഒരു പ്രദേശത്തെ സാധാരണക്കാരായ കർഷകരുടെ പ്രാഥമികമായ പാരസ്ഥിതിക അവബോധത്തെ വേണ്ടവണ്ണം കണക്കിലെടുത്തില്ലെന്ന് പറയുന്നവരുണ്ടാകും. അവർക്ക് പോലും ഒരു ദിവസമെങ്കിൽ ഒരു ദിവസം, പശ്ചിമഘട്ടത്തിൻ്റെ ആയുസ് നീട്ടുന്നതിൽ ഗാഡ്ഗിൽ വഹിച്ച പങ്കിനെ തള്ളി പറയില്ല.
ഹരിതമായ ആദരാഞ്ജലികൾ

സ: നനീഷ് അനുസ്മരണവും പുസതക പ്രകാശനവും

യുവകലാസാഹിതിയുടെ നേതാവായിരുന്ന നനീഷ് ഗുരുവായൂറിൻ്റെ അനുസ്മരണവും പ്രിയ സഖാവിൻ്റെ സ്മരണാർത്ഥം നടത്തിയ ചെറുകഥാ മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത ചെറുകഥകൾ ചേർത്ത് പുറത്തിറക്കുന്ന പുസ്തകത്തിൻ്റെ പ്രകാശനവും ഡിസമ്പർ 28 ന് ഖിസൈസിൽ വെച്ച് നടക്കുന്നു.. എല്ലാ ബന്ധുക്കളേയും സുഹൃത്തുക്കളേയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു..

 

നനീഷ് അനുസ്മരണ ദിനം

എല്ലാറ്റിനും എല്ലാവർക്കും മേൽ ആത്യന്തിക വിജയം കൊതിക്കുന്ന മരണത്തിന് പോലും ചിലരെ കുറിച്ചുള്ള ഓർമ്മകൾക്ക് മേൽ വിജയം നേടാൻ കഴിയില്ല. അത്തരമൊരു പച്ചപ്പുണങ്ങാത്ത ഓർമ്മയാണ് യുവകലാസാഹിതിക്ക് നനീഷ്. കേന്ദ്ര കമ്മിറ്റി അംഗം, ദുബായ് യൂണിറ്റ് സെക്രട്ടറി, ട്രഷറർ എന്ന നിലകളിലൊക്കെ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചതിനൊപ്പം എല്ലാവരോടും ആത്മാർത്ഥതയുടെ ഭാഷയിൽ ഇടപഴകാൻ കഴിഞ്ഞു എന്നതും ആ ഓർമ്മകൾക്ക് അഭൗമമായ സുഗന്ധം നൽകുന്നുണ്ട്. മനുഷ്യരാശിയെ ചുണ്ടുവിരലിൽ സ്തബ്ധമാക്കി നിർത്തിയ മഹാമാരിക്കാലത്തിൻ്റെ ഓർമ്മകൾ നിറം മങ്ങിയാലും അത് അസമയത്ത് അന്യായമായി കവർന്നെടുത്ത നനീഷിൻ്റെ സാന്നിധ്യം ഇവിടെ അവശേഷിക്കും. എങ്ങും പോകാത്ത ആ ഓർമ്മകൾ അടുക്കിപ്പെറുക്കി വയ്ക്കുവാൻ ഞങ്ങൾ ഒത്തുചേരും..

അവർക്കൊപ്പം വനിതാകലാസാഹിതി നിലയുറപ്പിക്കുന്നു

മനുഷ്യർക്ക് ചെയ്യുവാൻ കഴിയുന്ന ഏറ്റവും ഹീനമായ ക്രൈമാണ് റേപ്പ് . റേപ്പ് ചെയ്യുന്നത് ലൈംഗിക തൃഷ്ണകൾ ശമിപ്പിക്കാനല്ല, മറിച്ച് അധികാരവും ആധിപത്യവും സ്ഥാപിക്കാനാണ് എന്ന് നിരവധി പഠനങ്ങൾ പറയുന്നു. കേവലമായ ശാരീരിക ആക്രമണത്തിനപ്പുറം സ്വാതന്ത്ര്യത്തിനും വ്യക്തിത്വത്തിനും അന്തസിനും നേരെ കൂടിയാണ് വേട്ടക്കാർ ലക്ഷ്യമിടുന്നത്. ഭയത്തിൻ്റെ ഈ കാർമേഘപടലത്തിൽ 90 കഴിഞ്ഞ മുത്തശ്ശിമാർ തൊട്ട് പാൽമണം മാറാത്ത കുരുന്നുകൾ വരെയുണ്ട്.
ക്രൈമുകൾക്ക് പുതിയ ഭീഷണമായ ഒരു മാനം നൽകുകയായിരുന്നു നടിക്കെതിരേ നടന്ന ക്വട്ടേഷൻ റേപ്പ് കേസ്. .
പ്രിവിലേജ് ഉള്ളവർ സാധാരണ ഗതിയിൽ റേപ്പിന് വിധേയമാകില്ല എന്ന മുൻധാരണയും ഇവിടെ അപ്രസക്തമായി. നമുക്കെല്ലാം വളരെ ഇഷ്ടപ്പെട്ട ഒരു നായിക നടിയാണ് ആക്രമണത്തിന് വിധേയമായത്. ഡൽഹിയിലെ നിർഭയയെ പോലെ തന്നെ വൾനറബിൾ ആണ് അറിയപ്പെടുന്ന ഒരു പ്രമുഖയും എന്നത് ഉളവാക്കുന്നത് ആരും ഇവിടെ സുരക്ഷിതരല്ല എന്ന ബോധമാണ്.
സ്ത്രീ സുരക്ഷയെ മാനിക്കുന്ന പൊതു സമൂഹത്തിന് ആദ്യം മുതൽ ഈ കേസ് നടത്തിപ്പിൽ ധാരാളം പരാതികൾ ഉണ്ടായിരുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ദുസ്വാധീനം കേസിൽ ഉടനീളം വ്യക്തമായി. നിരവധി നിർണായക സാക്ഷികൾ മൊഴിമാറ്റി. ജഡ്ജിയുടെ നിഷ്പക്ഷത ഇര ചോദ്യം ചെയ്യുന്ന ദൗർഭാഗ്യകരമായ സാഹചര്യം ഉണ്ടായി.സമൂഹത്തിൽ സ്വാധീനമുള്ളവർ പ്രതികൾ ആകുമ്പോൾ നീതിദേവത ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു നിൽക്കും എന്ന വിമർശനം ഇവിടെ അക്ഷരാർത്ഥത്തിൽ ഉണ്ടായി.
സംവിധാനങ്ങൾ എത്ര മുൻകരുതൽ എടുത്താലും പ്രമുഖർ പ്രതിയാകുമ്പോൾ അവയൊക്കെ നിഷ്പ്രയോജനമായി മാറും. ഗൂഢാലോചന തെളിയിക്കപ്പെടാതെ പോയി എന്ന കേവലമായ സാങ്കേതികതയുടെ മുട്ടാപോക്ക് ന്യായങ്ങളിൽ ഊന്നി പ്രതികളെ വെറുതെ വിട്ടാൽ ആബാലവൃദ്ധം സ്ത്രീ സമൂഹം അനുഭവിക്കുന്ന അരക്ഷിതാവസ്ഥ പതിന്മടങ്ങ് വർദ്ധിക്കുക മാത്രമേയുള്ളൂ.
ഇരയാക്കപ്പെട്ടത് നടിയല്ല ഇന്ത്യൻ സ്ത്രീ സമൂഹമാണ് എന്ന് വനിതാകലാസാഹിതി കരുതുന്നു. മാനത്തു നിന്നും പൊട്ടി വീണ ഒരു ക്രൈം എന്ന രീതിയിൽ ഇതിനെ കാണുവാൻ ഞങ്ങൾ തയ്യാറല്ല. നിയമപരമായും സാമൂഹികവുമായ വലിയ പോരാട്ടങ്ങൾ അന്തിമ നീതി നടപ്പാക്കുവാൻ നമുക്ക് ആവശ്യമാണ്. അതിനായി രൂപം കൊള്ളുന്ന ഐക്യ നിരയുടെ മുൻനിരയിൽ വനിതാകലാസാഹിതി നിലയുറപ്പിക്കുന്നു.
1 2 3 4 28