ഓണ പൂവിളി 2023

“പ്രിയമുള്ളവരെ വീണ്ടുമൊരു പൊന്നോണത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങുകയാണ്. തുമ്പയും തുളസിയും ഇല്ലെങ്കിലും പ്രവാസലോകത്തെ ഓണാഘോഷങ്ങൾക്ക് ഒട്ടും മാറ്റ് കുറയാറില്ല. എല്ലാ പ്രവാസികളും ഈ വർഷത്തെ ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. “അബുദാബിയിലെ ഓണാഘോഷങ്ങൾക്ക് യുവകലാസാഹിതി അബുദാബി തുടക്കം കുറിക്കുകയാണ്, ഓഗസ്റ്റ് 26 അബുദാബി മലയാളീ സമാജം അങ്കണത്തിൽ “ഓണ പൂവിളി 2023" ഈ കലാവിരുന്ന് ആസ്വദിക്കാൻ ഏവരെയും ക്ഷണിക്കുകയാണ്.

യുവകലാസാഹിതി ദുബായ് ഭാരവാഹികൾ

ദുബായ് : യുവകലാസാഹിതി ദുബായ് യൂണിറ്റ് വാർഷിക സംഗമം അഡ്വ: പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു.   ഭാരവാഹികളായി ജെറോം തോമസ് (പ്രസിഡന്റ് ) റോയ് നെല്ലിക്കോട് (സെക്ര ട്ടറി), അരുണ അഭിലാഷ് (ട്രഷറർ), ജോൺ ബിനോ കാർലോസ്, മുജീബ് റഹ്മാൻ (വൈസ് പ്രസിഡന്റുമാർ), സനോജ് കരിമ്പിൽ, അക്ഷയ സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), വിനീത് വെളിയങ്കോട് (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.   സമൂഹത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിലൂ ടെ മതസ്പർദ്ധ വളർത്തുന്നതിനെതി രെയും,വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്പനയ്ക്കെതിരയും, വിമാന യാത്രാക്കൂലി വർദ്ധനയ്ക്കെതിര യും സമ്മേളനത്തിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു.   പ്രവാസി ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി കൂട്ടണമെന്ന സ്വകാര്യ പ്രമേയവും അവതരിപ്പിക്കപ്പെട്ടു.   തുടർന്ന് ശ്രീമതി.സർഗ്ഗ റോയിയുടെ അധ്യക്ഷതയിൽ നടന്ന പി കെ വി അനുസ്മരണത്തിൽ ശ്രീ.പി സന്തോഷ് കുമാർ എം പി മുഖ്യ പ്രഭാഷണം നടത്തി.പ്രദീപ് തോപ്പിൽ (ഓർമ്മ), മുഹമ്മദ് ജാബിരർ (ഇൻകാസ്), അഷറഫ് തച്ചോരത്ത് (ഐ എം സി സി), പ്രശാന്ത് ആലപ്പുഴ, സുഭാഷ് ദാസ്, ബിജു ശങ്കർ, വിൽസൺ തോമസ്, എന്നിവർ പ്രസംഗിച്ചു.   പ്രവാസി ക്ഷേമനിധി ഡയറക്റ്റർ കെ. കുഞ്ഞഹമ്മദ്,വിദ്യാഭ്യാസ മികവിന് ഗോൾഡൺ വിസ കരസ്ഥമാക്കിയ ആദിത്യ റോയി, മികച്ച കവിക്കുള്ള ഭാരത് സേവക് സമാജിന്റെ പുരസ്കാരം നേടിയ ഉഷ ഷിനോജ്, മികച്ച കലാകാരിയായ ദീപ പ്രമോദ് എന്നിവരെ ആദരിച്ചു.   ആശംസകൾ..

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ

സിപിഐ - കോൺഗ്രസ് ഐക്യ മുന്നണി സർക്കാർ കേരളത്തിൽ ഭരണം നിർവഹിച്ചിരുന്ന കാലത്ത് കേരള നിയമസഭയിലേക്ക് കടന്നുവന്ന യുവ എംഎൽഎ ആയിരുന്നു ശ്രീ ഉമ്മൻചാണ്ടി. ഇരുപുറത്തും മഹാരഥന്മാർ അണിനിരന്ന ഒരു നിയമസഭയിൽ തൻറെ ഗണപതി കൈ കുറിച്ചത് കൊണ്ടോ, മുന്നണി രാഷ്ട്രീയത്തിൽ പതിവില്ലാത്ത വിധം മുന്നണിയിലെ മറ്റു കക്ഷികളുടെ നേതാക്കന്മാരായ MN ഗോവിന്ദൻ നായരോടും ബാലറാമിനോടും ബേബി ജോണിനോടും ബാഫഖി തങ്ങളോടും ഇടപഴകാനും അവരുടെ സ്നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞത് കൊണ്ടോ, ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവ് കേരള രാഷ്ട്രീയത്തിൽ ഇതപര്യന്തം കണ്ട് ശീലിച്ചിട്ടില്ലാത്ത പ്രവർത്തനശൈലിയുടെ ഒരു പുതിയ പന്ഥാവ് വെട്ടി തെളിക്കുകയായിരുന്നു. കുളിമുറിയിൽ പോലും ഏകനാകാൻ കഴിയാത്ത നേതാവ് എന്ന് ആദരവ് കലർന്ന ഒരു തമാശ അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ പലരും പറയാറുണ്ട്. ഒരുകാലത്തും ഒറ്റയ്ക്കിരിക്കാൻ ഉമ്മൻചാണ്ടി ഇഷ്ടപ്പെട്ടിരുന്നില്ല. തൻറെ ചുറ്റുമുള്ള ജനസഞ്ചയത്തിൽ നിന്നാണ് അദ്ദേഹം തൻറെ വറ്റാത്ത ഊർജ്ജം സംഭരിച്ചിരുന്നത്. 1970 മുതൽ 2021 വരെ ഒരേ നിയോജകമണ്ഡലത്തിൽ നിന്നും പരാജയമറിയാതെ വിജയിക്കുക എന്നത് കേവലം കൗതുകത്തിനപ്പുറം സാധാരണ മനുഷ്യർക്ക് അസാധ്യമായ ഒരു ഔന്നത്യമാണ്. കേരളമാണ് തന്റെ തട്ടകം എന്നത് തിരിച്ചറിയുമ്പോഴും കോട്ടയത്തെയും പുതുപ്പള്ളിയെയും ഹൃദയത്തിൻറെ ന്യൂക്ലിയസിൽ അദ്ദേഹം സൂക്ഷിച്ചിരുന്നു. അക്ഷരാർത്ഥത്തിൽ വളരെ കുറച്ച് മാത്രം ഉറങ്ങിയിരുന്ന ഒരു ജന നേതാവായിരുന്നു അദ്ദേഹം. ആ പൂച്ചയുറക്കത്തിന് പോലും ജനാവലിയുടെ ആരവം അദ്ദേഹത്തിന് താരാട്ടായി വേണമായിരുന്നു. നമ്മുടെ കാലത്തെ ഏറ്റവും വലിയ ജനനായകരിൽ ഒരാൾക്ക് യുവകലാസാഹിതിയുടെ അന്ത്യാഭിവാദ്യങ്ങൾ

യുവകലാസാഹിതി യുഎഇ ദുബായ് യൂണിറ്റ് വാർഷിക സംഗമവും മുൻമുഖ്യമന്ത്രി PKV അനുസ്മരണവും

യുവകലാസാഹിതി യുഎഇ ദുബായ് യൂണിറ്റ് വാർഷിക സംഗമവും മുൻമുഖ്യമന്ത്രി പി.കെ.വാസുദേവൻ നായർ അനുസ്മരണവും ജൂലൈ 16 ന് ദുബായ് - ഖിസൈസിൽ വെച്ച് നടക്കുന്നു.. ഏവർക്കും സ്വാഗതം . ...