വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
സാമാന്യത്വത്തിൻ്റെയും ലാളിത്യത്തിൻ്റെയും തലങ്ങളിൽ നിന്ന് അതീന്ദ്രവും അതിവിശുദ്ധവുമായ ബോധങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയ ഗമകസഞ്ചാരങ്ങളായിരുന്നു ബഷീർ സാഹിത്യം. നമ്മുടെ ചുണ്ടിൽ വിടരുന്ന ചെറുചിരി വിശ്വദർശനത്തിന്റെയും സ്നേഹത്തിൻ്റെയു അലൗകികമായ വിൺതലം പൂകുന്നത് വായനക്കാരായ നാം പോലും അറിയാതെയാണ് . നമ്മെ വിമലീകരിച്ച ആ പേന നിശ്ചലമായിട്ട് 30 വർഷങ്ങൾ കഴിഞ്ഞു. പക്ഷേ അതിൻറെ അലയും ഒലിയും നിലയ്ക്കുന്നതേയില്ല.
യുവകലാസാഹിതി ഷാർജയുടെ സാഹിത്യ വിഭാഗം ബഷീർ എന്ന മലയാളത്തിൻറെ വിശ്വ സാഹിത്യകാരനെ സമുചിതം ഓർത്തെടുക്കുന്നു.
മാനവികതയുടെ സത്യത്തിൽ – അനൽ ഹഖ് എന്ന പരംപൊരുളിൽ മനുഷ്യ ജീവിതത്തിൻറെ സമന്വയം കണ്ടെത്തുന്ന എല്ലാവരെയും ഞങ്ങൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു
ആദരാഞ്ജലികൾ
ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡണ്ട്, ലോക പ്രശസ്ത ഹൃദയ ശസ്തക്രിയ വിദഗ്ധൻ ഡോ:എം.എസ്. വല്യത്താന് ആദരാഞ്ജലികൾ …
കലോത്സവം 2024
ആദരാഞ്ജലികൾ
യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മറ്റി മുൻ സെക്രട്ടറി വിൽസൺ തോമസിൻ്റെ മാതാവ് തങ്കമ്മ തോമസിന് ആദരാഞ്ജലികൾ.
സ്നേഹരാഗങ്ങൾ
യുവകലാസാഹിതി അബുദാബി പി ഭാസ്കരൻ മ്യൂസിക് ക്ലബ്ബിൻറെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ..
“സ്നേഹരാഗങ്ങൾ” ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു..
യുവകലാസന്ധ്യ 2024
സ്നേഹാഭിവാദ്യങ്ങൾ
ലോകകേരളസഭ തുടർ പ്രവർത്തനങ്ങൾക്കുള്ള 15 അംഗം സ്ഥിരം സമിതിയിലേക്ക് യു എ ഇ ൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴക്ക് സ്നേഹാഭിവാദ്യങ്ങൾ
പെരുന്നാൾ ആശംസകൾ
വിശ്വാസദാർഡ്യത്തിൻ്റെയും അതിൽ നിന്നും ഉരുവായ ത്യാഗത്തിൻ്റെയും സ്മരണയിലാണ് ലോകം ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
എല്ലാവർക്കും യുവകലാസാഹിതി യു എ ഇയുടെ പെരുന്നാൾ ആശംസകൾ
ആദരാഞ്ജലികൾ
സഖാവ് തോപ്പിൽ ഭാസിയുടെ സഹോദരിയും യുവജന ഫെഡറേഷൻ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്ന തോപ്പിൽ ഗോപാലകൃഷ്ണൻ്റെ മാതാവുമായ ഭാർഗ്ഗവി അമ്മ അന്തരിച്ചു.
യുവകലാസാഹിതി യുഎഇ മുൻ അധ്യക്ഷനും കേരള സോഷ്യൽ സെൻ്റർ അബുദാബി വൈ. പ്രസിഡണ്ടുമായ ശ്രീ. ശങ്കറിൻ്റെ അമ്മൂമ്മയാണ്.
യുവകലാസാഹിതി യു എ ഇയുടെ ആദരാഞ്ജലികൾ