യശശരീരനായ കമ്മ്യൂണിസ്റ്റ് നേതാവും ഗോവൻ വിമോചന പോരാളിയുമായ സ: സി കെ ചന്ദ്രപ്പന്റെ നാമധേയത്തിൽ 2017 മുതൽ യുവകലാസാഹിതി ഷാർജ നൽകിവരുന്ന സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം 2026 ഒക്ടോബർ 30 ന് വൈകുന്നേരം ചരിത്രമുറങ്ങുന്ന തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളിൽ വെച്ച് നടക്കും.
സത്യം തൂലികയും ധർമ്മം മഷിയുമാക്കിയ ദേശീയതലത്തിൽ ശ്രദ്ധേയനായ പത്രപ്രവർത്തകൻ
ശ്രീ R രാജഗോപാലാണ് ഇത്തവണത്തെ പുരസ്‌കാര ജേതാവ്.
പ്രസ്തുത ചടങ്ങിൽ വെച്ച് സിപിഐ സംസ്ഥാന സെക്രട്ടറി സ: ബിനോയ് വിശ്വം പുരസ്‌കാരം വിതരണം ചെയ്യും