യുവകലാസാഹിതി കലോത്സവം 2025 സ്വാഗതസംഘം രൂപീകരിച്ചു

യുവകലാസാഹിതി യു എ ഇ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ രണ്ടാമത് സീസൺ വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു .4 വയസ്സുമുതൽ 18 വയസ്സുവരെയുള്ള യു എ ഇ ൽ പഠിക്കുന്ന കുട്ടികളെ അഞ്ചു മേഖലകളായി തിരിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത് .1500 ഓളം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായ ഒന്നാം സീസണിനേക്കാളും കൂടുതൽ മത്സരാത്ഥികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത് .സ്വാഗത സംഘം രൂപീകരണ യോഗം ലോക കേരള സഭാംഗം പ്രശാന്ത് ആലപ്പുഴ ഉത്ഘാടനം ചെയ്തു .യുവകലാസാഹിതി സഹ രക്ഷാധികാരി പ്രദീഷ് ചിതറ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ബിജു ശങ്കർ സ്വാഗതം ആശംസിച്ച യോഗത്തിൽ സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു .സുനിൽ ബാഹുലേയൻ നന്ദി രേഖപ്പെടുത്തി .
ഭാരവാഹികളായി വിൽ‌സൺ തോമസ് ,പ്രദീഷ് ചിതറ (രക്ഷാധികാരികൾ ) അജി കണ്ണൂർ (ചെയർമാൻ )സുബീർ എരോൾ (ജനറൽ കൺവീനർ ) നൗഷാദ് അറക്കൽ (വൈസ് ചെയർമാൻ ) മനു കൈനകരി (ജോ :ജനറൽ കൺവീനർ )
എന്നിവരെയും 22 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരെഞ്ഞെടുത്തു.

കലോൽസവം എഡിഷൻ 2

കലയുടെ കളിയങ്കത്തിന് തിരനോട്ടമായി. യുവകലാസാഹിതി യുഎഇ കലോൽസവം എഡിഷൻ 2 നവംബർ രണ്ടാംവാരം നടക്കുന്നു. കാലുഷ്യമില്ലാത്ത മത്സരത്തിൻ്റെ അരങ്ങിലേക്ക്, ആവേശത്തിന്റെ ആനമുടിയേറാൻ കാത്തിരിക്കാം
Yuvakalasahithy UAE Kalotsavam Edition 2 is all set on the mark and ready to go. Don't miss the enthralling experience of intense competition with spirit of mutual respect.

ആദരാഞ്ജലികൾ

പ്രവാസി ഫെഡറേഷൻ കാസർഗോഡ് ജില്ലാ കമ്മറ്റിയംഗവും യുവകലാസാഹിതി യു എ ഇ യുടെ ആദ്യകാല സംഘാടകനുമായിരുന്ന അബ്ദുൾ സലാമിന് ആദരാഞ്ജലികൾ ...

ഇളയനിലാ

യുവകലാസാഹിതി അബുദാബി - പി ഭാസ്കരൻ മ്യൂസിക് ക്ലബ്ബിലെ ഗായിക ഗായകന്മാർ ഒരുക്കുന്ന സംഗീത സായാഹ്നം “ഇളയനിലാ”ജൂൺ 28th 7.00 Pm Saturday at Kerala Social Center(Mini Hall-1)ൽ അരങ്ങേറുകയാണ്. പ്രസ്തുത പരിപാടിയിലേക്ക് ഹൃദയപൂർവം ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.

പോഷകാഹാരവും ജീവിത ശൈലിയും സ്ത്രീകളിൽ

പ്രിയരേ,
ദുബായ് വനിതാകലാസാഹിതി ദുബായ് സംഘടിപ്പിക്കുന്ന 'പോഷകാഹാരവും ജീവിത ശൈലിയും സ്ത്രീകളിൽ' എന്ന വിഷയത്തിൽ സെമിനാർ ജൂൺ 29 ഞായർ വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്നു. പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റ് ലൗലി രംഗനാഥൻ വിഷയം അവതരിപ്പിക്കുന്നു. ഒപ്പം വിഷയ സംബന്ധിയായ നിങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയുകയും ചെയ്യും. നമുക്കൊരുമിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു നല്ല തുടക്കം കുറിക്കാം.
വനിതാകലാസാഹിതി ഏവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
ഇതോടൊപ്പം ലിങ്കിൽ രജിസ്റ്റർ ചെയ്യുകയും കൂടി ചെയ്യുമല്ലോ.

ബാലകലാസാഹിതി ഷാർജ പഠന യാത്ര സംഘടിപ്പിക്കുന്നു

യുവകലാസാഹിതി ഷാർജ കുട്ടികളുടെ വിഭാഗം ആയ ബാലകലാസാഹിതി ഷാർജ പഠന യാത്ര സംഘടിപ്പിക്കുന്നു.
കേരളത്തിലെ ലൈബ്രററി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ പി എൻ പണിക്കരുടെ ചരമദിനമായ ( June 19) വായനദിനമായി ആചരിക്കുകയാണ്, അദേഹത്തിന്റെ സ്മരണാർത്ഥം ആണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ദുബൈയിലെ ഏറ്റവും വലിയ ലൈബ്രറി ആയ മുഹമ്മദ്‌ ബിൻ റാഷിദ്‌ ലൈബ്രറിയിലേക്ക് ആണ് ഈ യാത്ര. ഏറ്റവും വലുതും മനോഹരവുമായ ഈ പുസ്തകശേഖരം കാണുവാനും അനുഭവിക്കുവാനും ഈ യാത്ര ഉപകാരപ്പെടും.

വായന ദിനo

June 19 വായനദിനത്തോടനുബന്ധിച്ച് സൂം പ്ലാറ്റ്ഫോമിൽ യുവകലാസാഹിതിയും ബാലകലാസാഹിതിയും സംയുക്തമായി നടത്തുന്ന പരിപാടിയിൽ മലയാളസാഹിത്യത്തിലെ അടയാളപ്പെട്ട എഴുത്തുകാരായ സി. രാധാകൃഷ്ണനും ചന്ദ്രമതി ടീച്ചറും പങ്കെടുക്കുന്നു. ഒപ്പം നമ്മുടെ ബാലകലാസാഹിതി കുഞ്ഞുങ്ങളോടൊപ്പം അനുഭവങ്ങൾ പങ്കിടാൻ യു.എ.ഇയിലെ അറിയപ്പെടുന്ന കുട്ടി എഴുത്തുകാർ തഹാനി ഹാഷിർ, അനൂജാ നായർ എന്നിവരും പങ്കെടുക്കുന്നു.
കൂടാതെ, യു.എ.ഇയിലുള്ള കുട്ടികൾക്കു വേണ്ടി ഒരു ക്വിസ് പ്രോഗ്രാമും സംഘടിപ്പിക്കുന്നുണ്ട്.
ഏവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.