ഓണ പൂവിളി 2025

“ഓണ പൂവിളി 2025” ആഗസ്ത് 30 ശനിയാഴ്ച വൈകുന്നേരം 6:30 മണിക്ക് അബുദാബി സോഷ്യൽ സെന്റർ അങ്കണത്തിൽ
ഉത്സവനിറവിൽ ഈ കലാവിരുന്ന് ആസ്വദിക്കാനും ഒരുമിച്ച് ഓണം ആഘോഷിക്കാനും ,കുടുംബസമേതം ഏവരെയും ഹാർദ്ധവമായി ക്ഷണിക്കുകയാണ്.”

ദൃശ്യ ശ്രാവ്യ കലകളുടെ ചാരുതകൾക്ക് പുതിയ വിജയശൃംഗങ്ങൾ തേടി യു.എ.ഇയിലെ ബാലപ്രതിഭകൾ

ദൃശ്യ ശ്രാവ്യ കലകളുടെ ചാരുതകൾക്ക് പുതിയ വിജയശൃംഗങ്ങൾ തേടി യു.എ.ഇയിലെ ബാലപ്രതിഭകൾ അണിനിരക്കുന്ന യുവകലാസാഹിതി യു.എ.ഇ കലോത്സവത്തിൻ്റെ രണ്ടാം സീസൺ തുയിലുണരാൻ ഇനി കുറച്ച് നാളുകൾ കൂടി...

സ്വാതന്ത്ര്യദിനാശംസകൾ

നമ്മുടെ മഹത്തായ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലമാണ്. ജനാധിപത്യ സംവിധാനമാണ് നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ ഏറ്റവും പ്രാധാന്യമുള്ള നേട്ടം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ അടിത്തറ. അതിൻ്റെ വിശ്വാസ്യത സംരക്ഷിക്കുക എന്നത് പൗരൻമാരുടെ കടമയാണ്.
കടമകൾ നിർവഹിക്കുന്ന ഒരു ജനതയ്ക്ക് മാത്രമേ സ്വാതന്ത്ര്യത്തിൻ്റെ മധുരം നുകരാനാവൂ. എല്ലാവർക്കും ദേശാഭിമാന പ്രോജ്ജ്വലമായ സ്വാതന്ത്ര്യദിനാശംസകൾ

വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും

പ്രിയരേ,
അജ്‌മാൻ ഉമ്മൽ ഖൈൻ യുവകലാസാഹിതി
" *വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും* " എന്ന വിഷയത്തിൽ സെമിനാർ ജൂലായ് 26 ശനി വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു.
പ്രശസ്ത എഡ്യൂക്കേഷണലിസ്റ്റ് *പ്രൊഫസർ അജിത് കൊളാടി* വിഷയം അവതരിപ്പിക്കുന്നു.
ഒപ്പം വിഷയ സംബന്ധിയായ നിങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുകയും ചെയ്യും.
നമുക്കൊരുമിച്ച് മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹ നന്മക്കായി ഒരു നല്ല നാളേക്ക് തുടക്കം കുറിക്കാം.
യുവകലാസാഹിതി അജ്‌മാൻ ഉമ്മൽ ഖൈൻ ഏവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
Zoom link താഴെ കൊടുത്തിരിക്കുന്നു
Meeting ID: 826 2034 1645
Passcode: 1234