യുവകലാസാഹിതി യുഎഇ കലോത്സവം 2025

November 28, 2025
Uncategorized
യുവകലാസാഹിതി യുഎഇയിലെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം 15 ,16, 22, 23 തീയതികളിൽ നടന്നു. കലോത്സവം പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ വിനീത് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.ഡോ :ആർ എൽ വി രാമകൃഷ്‌ണൻ ,ഗൾഫ് ഇന്ത്യൻ ഹൈ സ്കൂൾ പ്രിൻസിപ്പാൾ ഡോ : എസ്.രേഷ്മ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
22,23 തീയതികളിൽ ദുബായ് ഗൾഫ് ഇന്ത്യൻ ഹൈസ്കൂളിൽ നടന്ന സ്റ്റേജ് മത്സരങ്ങൾ കാണികളിൽ ആവേശമുണർത്തി. കുട്ടികളുടെ കലാപ്രകടനങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുൻ കേരള സംസ്ഥാന കലാപ്രതിഭ കൂടിയായ വിനീത്കുമാർ അഭിപ്രായപ്പെട്ടു. പ്രവാസികളായ കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പ്രദർശിപ്പിക്കുവാൻ സംസ്ഥാന ഗവൺമെന്റിന്റെതന്നെ ഒരു സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് മുഹമ്മദ് മൊഹ്സിൻ എംഎൽഎ ഉറപ്പ് നല്കി.
1200 ഓളം മത്സരാർത്ഥികൾ 5 കാറ്റഗറികളിലായി വ്യക്തിഗത ഇനങ്ങളിൽ മാറ്റുരച്ചു .ഗ്രൂപ്പ് മത്സരങ്ങൾ യു എ ഇ ലെ അറിയപ്പെടുന്ന നൃത്ത സ്ഥാപനങ്ങളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായി .കലോത്സവത്തിൽ കുട്ടികളുടെ നാടകമത്സരം ശ്രദ്ധേയമായി .റാസ് അൽ ഖൈമ റീജിയനു വേണ്ടി ബിജു കൊട്ടില സംവിധാനം ചെയ്ത "എലിപ്പെട്ടി" മികച്ച നാടകത്തിനുള്ള തോപ്പിൽ ഭാസി പുരസ്‌കാരം നേടി .അബുദാബി ,ദുബായ് റീജിയനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .മികച്ച നടിയ്ക്കുള്ള കെ പി എ സി ലളിത പുരസ്‌കാരം ആവണി വികാസും മികച്ച നടനുള്ള തിലകൻ പുരസ്‌കാരം ഓസ്റ്റിനും കരസ്ഥമാക്കി .
വാശിയേറിയ മേഖലാമത്സരത്തിൽ കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരായ ഷാർജ മേഖല ഇത്തവണയും വയലാർ രാമവർമ്മ ട്രോഫി നിലനിർത്തി. ദുബായ് മേഖല രണ്ടാം സ്ഥാനത്തും അബുദാബി മൂന്നാം സ്ഥാനത്തും എത്തി. കലാതിലകമായി മാളവിക മനോജ് ,
കലാപ്രതിഭയായി ശ്രീഹരി അഭിലാഷ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.. വിവിധ കാറ്റഗറികളിൽ കൂടുതൽ പോയിന്റുകൾ നേടി ലയന നായർ ,വേദിക മാധവ് ,വേദിക നായർ ,ആർദ്ര ജീവൻ എന്നിവരും പ്രത്യേക പുരസ്കാരത്തിന് അർഹരായി .വിജയികൾക്ക് മുഹമ്മദ് മുഹ്സിൻ എംഎൽഎയും വിനീത് കുമാറും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.
RLV രാമകൃഷ്ണൻ്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും യുഎഇയിൽ നിന്നുമുള്ള മികച്ച വിധികർത്താക്കളുടെ പാനലുകളാണ് വിജയികളെ നിർണയിച്ചത്.
മൺമറഞ്ഞ പ്രതിഭകളുടെ പേരിലാണ് വിവിധ ട്രോഫികൾ നാമകരണം ചെയ്യപ്പെട്ടത്. വയലാർ രാമവർമ്മ, മൃണാളിനി സാരാഭായി, കെടാമംഗലം സദാനന്ദൻ, തോപ്പിൽ ഭാസി, കെപിഎസി ലളിത, തിലകൻ, ഇന്ദ്രാണി റഹ്മാൻ, രുഗ്മിണി ദേവി അരുന്ധേൽ, കണിയാപുരം രാമചന്ദ്രൻ, സുഗതകുമാരി, കുഞ്ഞുണ്ണി മാഷ്, എം ടി വാസുദേവൻ നായർ അടക്കമുള്ളവരുടെ നാമധേയത്തിൽ സമ്മാനങ്ങൾ ഏർപ്പെടുത്തിയത് സാംസ്കാരിക മേഖലയിൽ ഇവർ നൽകിയ സംഭാവന വരും തലമുറകളിൽ കൂടുതൽ പ്രകാശമായി എത്തിച്ചേരുവാൻ സഹായിക്കുമെന്ന് സംഘാടക സമിതി വിലയിരുത്തി.
കുട്ടികളുടെയും രക്ഷകർത്താക്കളുടെയും പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള ഒരു കലോത്സവം സംഘടിപ്പിക്കുവാൻ സാധിച്ചു എന്ന് യുവകലാസാഹിതി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കുട്ടികൾക്കായി കൂടുതൽ മികച്ച പരിപാടികളുമായി മുന്നോട്ടുവരാൻ യുവകലാസാഹിതി പ്രതിജ്ഞാബദ്ധമാണ് എന്നും ഭാരവാഹികൾ അറിയിച്ചു.
ഉദ്ഘാടന ,സമാപന സമ്മേളനങ്ങളിൽ കലോത്സവം സംഘാടകസമിതി ഭാരവാഹികളായ അജി കണ്ണൂർ ,സുബീർ ആരോൾ യുവകലാസാഹിതി നേതാക്കളായ വിൽ‌സൺ തോമസ് ,പ്രദീഷ് ചിതറ , സുഭാഷ് ദാസ് ,ബിജു ശങ്കർ ,സുനിൽ ബാഹുലേയൻ ,പ്രശാന്ത് ആലപ്പുഴ , ജിബി ബേബി ,നൗഷാദ് അറക്കൽ , നിംഷ ഷാജി , സർഗ്ഗ റോയ് ,നമിത സുബീർ ,അനീഷ് നിലമേൽ, മനു കൈനകരി, നൗഷാദ് പുലാമന്തോൾ ,അഭിലാഷ് ശ്രീകണ്ഠപുരം ,റോയ് നെല്ലിക്കോട് ,രഘുരാജ് പള്ളിക്കാപ്പിൽ ,രാജേഷ് എ ജി ,ഷിജോയ് ചന്ദ്രൻ ,റോണി തോമസ് , വിൽ‌സൺ എസ് എ തുടങ്ങിയവർ സംബന്ധിച്ചു .

Registration is LIVE

November 4, 2025
Uncategorized
Get ready for the most exciting Off-Stage Competitions of the year!
Here’s your Off-Stage Competition Schedule:
Dates: November 15th & 16th
To make it easier for parents and students, we’ve arranged multiple venues for your convenience
Venues:
Al Ain: New Indian Model School – 055 7473989
Abu Dhabi (Mussafah): 050 1204425
Dubai: Gulf Indian High School – 055 3624033
Ras Al Khaimah: Indian School – 055 7585346
On-Stage Competitions: November 22nd & 23rd
Venue: Gulf Indian High School, Dubai
Detailed schedule coming soon!
✨ Register now and be part of the grand celebration of art and culture! ✨

യുവകലാസാഹിതിയുടെ അനുമോദനങ്ങൾ

November 4, 2025
Uncategorized
മാറുന്ന സിനിമാഭാവുകത്വങ്ങളെ ഉൾക്കൊണ്ട അവാർഡ് പ്രഖ്യാപനമായിരുന്നു ഇന്ന് പ്രഖ്യാപിച്ച കേരള സംസ്ഥാന സിനിമ അവാർഡുകൾ.
OTTയുടെ വിശാലമായ സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് ലോകത്തെമ്പാടുമുള്ള സിനിമ ആസ്വാദകരെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുകയാണ് പുതിയ മലയാള സിനിമ. വ്യത്യസ്തമായ പ്രമേയങ്ങൾ, സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗം, സംഗീതം, പശ്ചാത്തല സംഗീതം തുടങ്ങിയ മേഖലകളിൽ പുതുമ അങ്ങനെ മാറുന്ന മലയാള സിനിമയുടെ പരിച്ഛേദമായി ഇന്നത്തെ അവാർഡുകൾ.
മാറ്റമില്ലാതെ ഒരാൾ മാത്രം, നിരന്തരം രൂപഭാവാദികളും ചലനങ്ങളും നോട്ടങ്ങളും സ്വയം പുതുക്കിപ്പണിയുന്ന മഹാനക്ഷത്രം
എല്ലാ ജേതാക്കൾക്കും യുവകലാസാഹിതിയുടെ അനുമോദനങ്ങൾ.

Kalotsavam 2025 – Season 2

Yuvakalasahithy UAE Presents: Kalotsavam 2025 – Season 2
When we step into a migrant life, there are many little pieces of our past that we begin to miss. Among them, the vibrant Youth Festivals hold a special place in our hearts — those colourful days when our hidden talents found their wings. The joy, the excitement, the sense of belonging they gave us are memories we still cherish. Here's we reinvent an opportunity for our beloved children to personalise the feeling of a big stage.
Yuvakalasahithy UAE's Kalotsavam 2025—Season 2 hits the stage on November 15, 16, 22 & 23 at Gulf Indian High School, Al Garhoud Dubai.
From solo performances to group events, from regional healthy rivalries to unforgettable performances, this is more than a competition. It’s a cultural celebration, a bridge between hearts and homelands.
Registrations are now LIVE!
Spots are filling fast so don’t miss your chance to be part of this unforgettable journey.Empower your child. Celebrate their roots. Create memories that last a lifetime.