പുതുവത്സരാശംസകൾ
2020 ഡിസംബറിൽ നിന്നും 2021 ജനുവരി ഒന്നിലേക്ക് അർക്കരശ്മികൾ കൺ തുറക്കുമ്പോൾ വലിയ മാറ്റങ്ങളൊന്നും നമ്മുടെ ജീവിതങ്ങളിൽ ഉണ്ടാവുന്നു എന്ന് നാം കരുതേണ്ടതില്ല. മാറ്റിയിടുന്ന പഴയ കലണ്ടർ പോലെ മായ്ച്ചു കളയാവുന്നതല്ല 2020 തന്ന വ്യഥകൾ . എസ് പി ബി , സ :സത്യനാരായൺ സിങ്ങ്, സുഗതകുമാരി, ഞങ്ങളുടെ കൂട്ടുകാരൻ നനീഷ്, പേരറിയുന്നതും അറിയാത്തതുമായ എത്രയോ മനുഷ്യമോഹങ്ങൾ . സങ്കടക്കടലിന്റെ അലകൾ നിലയ്ക്കുന്നില്ല.
ജീവിതയാത്ര മുന്നോട്ട് മാത്രം പോകുവാൻ കഴിയുന്ന ഒറ്റയടിപ്പാതയിലൂടെയാണ്. അതിജീവനത്തിന് പോരാടിയ മനുഷ്യരുടെ ചരിത്രമാണ് ഈ ലോകത്തിന്റെ കഥ.