രണ്ടാമത് നനീഷ് സ്‌മാരക ആഗോള ചെറുകഥാമത്സരം
ലോകം പ്രത്യാശയുടെ പിറവിയിലേക്ക് കൺതുറന്ന ക്രിസ്‌മസ്സ് നാളിലാണ് ഞങ്ങൾക്ക് നനീഷിനെ നഷ്‌ടപ്പെട്ടത്. നിത്യസ്മൃതിയുടെ പുസ്തകത്തിലേക്ക് ആ പേര് എഴുതി ചേർത്തിട്ട് മൂന്ന് വർഷം കഴിയുന്നു. യുവകലാസാഹിതിയുടെ വേദികളിൽ അസാന്നിധ്യം ഒരു സാന്നിധ്യമാക്കി മാറ്റി നനീഷ് ഇന്നും നിറഞ്ഞു നിൽക്കുന്നു, വറ്റാത്ത മന്ദഹാസവുമായി. കാലപ്രവാഹത്തിന് എത്ര കുത്തൊഴുക്ക് ഉണ്ടായാലും യുവകലാസാഹിതി നിലനിൽക്കുന്ന കാലം നനീഷിൻ്റെ പേര് ഞങ്ങളുടെ ഓർമ്മയിൽ നിന്ന് മായാതെ നിലനിൽക്കുകതന്നെ ചെയ്യും. രണ്ടാമത് ‘നനീഷ് സ്‌മാരക ആഗോള ചെറുകഥ രചനാമത്സരവുമായി’ ദുബായ് യുവകലാസാഹിതി എത്തുന്നു. 2024 ജനുവരി 31 നു മുൻപ് ലഭിക്കുന്ന കഥകൾ വിദഗ്ദ്ധ പാനൽ വിലയിരുത്തി, മെയ് 5ന് ദുബായ് അൽ നാസർ ലെഷർലാൻ്റിൽ നടക്കുന്ന യുവകലാസന്ധ്യ 2024 യിൽ വച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന കഥകൾ ഉൾപ്പെടുത്തി ചെറുകഥസമാഹാരം പ്രസിദ്ധീകരിക്കുന്നതായിരിക്കും.
നിയമാവലി:
1. കഥയ്ക്ക് വിഷയനിബന്ധനകളില്ല (യുഎഇ നിയമങ്ങൾക്ക് വിരുദ്ധമായതൊന്നും കഥകളിൽ ഉണ്ടാകില്ല എന്നുറപ്പു വരുത്തണം).
2. മൌലികമായ രചനകൾ മറ്റൊരിടത്തും പ്രസിദ്ധപ്പെടുത്താത്തത് ആയിരിക്കണം.
3. കൃത്യവും വ്യക്തവുമായ രചനകൾ A4 സൈസ് പേപ്പറിൽ PDF ഫോർമാറ്റിൽ ആയിരിക്കണം, കഥ പ്രിൻ്റ് ചെയ്യുന്ന പേപ്പറിൽ കഥാകൃത്തിനെ
കുറിച്ചുള്ള യാതൊരു സൂചനകളും ഉണ്ടാകാൻ പാടില്ല. 4. കഥ അഞ്ച് പേജിൽ കൂടാൻ പാടില്ല (10-12 ഫോണ്ട് സൈസിൽ ആയിരിക്കണം)
5. പൂർണ്ണമായ മേൽവിലാസം (ഇൻഡ്യയിലും പുറത്തും), ഇമെയിൽ, വാട്‌സപ്പ് നമ്പർ, മൊബൈൽ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ പ്രത്യേകമായി) yks.dubai2023@gmail.com എന്ന ഇമെയിൽ ഐഡിയിൽ 2024 ജനുവരി 31നകം ലഭിച്ചിരിക്കണം.
6. ലിംഗ, ദേശ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം.
7. വിജയികൾക്ക് ദുബായിൽ എത്തുന്നതിനുള്ള വിസയും താമസ സൗകര്യവും നൽകുന്നതാണ് (ടിക്കറ്റ് സ്വന്തമായി എടുക്കേണ്ടതുണ്ട്).
8. ഏതെങ്കിലും കാരണവശാൽ വിജയികൾക്ക് പങ്കെടുക്കാൻ കഴിയാതെ വന്നാൽ സമ്മാനം സ്വീകരിക്കുന്നതിന് മറ്റൊരാളിനെ ചുമതലപ്പെടുത്തേണ്ടതാണ്, അദ്ദേഹം നമ്മുടെ പ്രോഗ്രാമിൽ എത്തി സമ്മാനം സ്വീകരിക്കണം. 9. മത്സരത്തിന് അയക്കുന്ന കഥകളിൽ നിന്നും തിരഞ്ഞെടുത്തവ ഉൾപ്പെടുത്തി പുസ്‌തകം പ്രസിദ്ധീകരിക്കുന്നതായിരിക്കും, വിധിനിർണയം
പരസ്യപ്പെടുത്തി ഒരുമാസത്തിനകം നിങ്ങളുടെ കഥ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അറിയിക്കുന്നതായിരിക്കും, അതിനുശേഷം തിരഞ്ഞെടുക്കപ്പെടാത്ത കഥകൾ മറ്റ് പ്രസിദ്ധീകരണങ്ങൾക്ക് നാൽകാവുന്നതാണ്.
10. തിരഞ്ഞെടുക്കപ്പെടുന്ന കഥകൾക്ക് യാതൊരുവിധ പ്രതിഫലവും ം നല്‌കുന്നതായിരിക്കില്ല, കഥാപുസ്‌തകത്തിന്റെ ഒരു കോപ്പി കഥാകൃത്തിന് നല്കുന്നതായിരിക്കും.
11. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
12. കൂടുതൽ വിവരങ്ങൾക്ക് 0507693005 (ജെറോം) 0523790572 (ലെനിൻ രാജ് ), 0505158186 (വിനോദൻ) എന്നിവരെ വിളിക്കുകയോ വാട്‌സപ്പിൽ മെസ്സേജ് ചെയ്യുകയോ ആകാം.