അനിൽ പനച്ചൂരാൻ – ആദരാഞ്ജലികൾ
സമഷ്ടിവാദത്തിന്റെ കാല്പനിക സൗന്ദര്യം ആവോളം ഉപയോഗിച്ചാണ് കേരളത്തിലെ ഇടതുപക്ഷം വളർച്ച പ്രാപിച്ചത്. അത്തരം കാല്പനികതയിലേക്ക് വിളക്കിച്ചേർക്കപ്പെട്ട ഒരു കവി ആയിരുന്നു ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ ശ്രീ അനിൽ പനച്ചൂരാൻ .
ഒരു ഗാനം കൊണ്ട് മലയാളക്കരയാകെ അദ്ദേഹം സമത്വത്തെയും സഖാത്വത്തെയും വിളംബരം ചെയ്തു.പ്രവാസികളെ സംബന്ധിച്ച്, പ്രത്യേകിച്ച് ഗൾഫ് പ്രവാസികളെ സംബന്ധിച്ച് അവരുടെ ഗൃഹാതുര സ്വപ്നങ്ങളെ ,