12-മാത് വാർഷിക ദിനം

February 8, 2024
Uncategorized
യുവകലാസാഹിതിയുടെ സ്ഥാപകനേതാവും പ്രവാസലോകത്തെ പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ശ്രീ. മുഗൾ ഗഫൂർ കാലത്തിൻറെ യവനികയിലേക്കു മാഞ്ഞു പോയിട്ട് പന്ത്രണ്ടു വർഷം പിന്നിടുന്നു. പ്രിയ നേതാവിൻ്റെ ഓർമകൾക്ക് മുൻപിൽ യുവകലാസാഹിതി ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവും അംഗത്വം ചേർക്കലും

February 6, 2024
Uncategorized
പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവും അംഗത്വം ചേർക്കലും
യുവകലാസാഹിതി യു എ ഇ യിൽ എല്ലാ എമിറേറ്റുകളിലും നടത്തിവരുന്ന കാമ്പയിനിൻ്റെ ഭാഗമായി പ്രവാസി ക്ഷേമ പദ്ധികളെക്കുറിച്ച് ബോധവൽക്കരണവും, ക്ഷേമനിധി, നോർക്ക പ്രവാസി ഐഡി എന്നിവയിൽ അംഗത്വം ചേർക്കൽ കേമ്പയിനും യുവകലാസാഹിതി -റാസ് അൽ ഖൈമയുടെ അഭിമുഖ്യത്തിൽ ഫെബ്രുവരി 11 ന് 4:30 ന് ഇന്ത്യൻ അസോസിയേഷനിൽ വെച്ച് സംഘടിപ്പിക്കുന്നു. എല്ലാവരേയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

പ്രവേശനോത്സവം

February 2, 2024
Uncategorized
യുവകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ നടന്നുവരുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിന്റെ പുതിയ ക്ലാസ്സുകളിലേക്കുള്ള പ്രവേശനോത്സവം ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് 2.30 മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടക്കുകയാണ്. പുതിയ ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികൾ 055 362 4033 എന്ന നമ്പറിൽ ബന്ധപ്പെടുക

കളിവീട്

January 31, 2024
Uncategorized
കളിയുടെ രസക്കുടുക്കയിൽ അറിവിൻറെ നൂറു നൂറു അമൃത ബിന്ദുക്കൾ നിറച്ച് വീണ്ടും ഒരു കളിവീട് വരവായി പ്രവാസത്തിന്റെ തുരുത്തിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്ന നേരനുഭവത്തിന്റെ ഉപ്പും പുളിയും മധുരവും പകർന്നാണ് ഓരോ കളിവീടും പിരിയുന്നത്. പുതിയ കൂട്ടുകാരും പുതിയ കളികളും പുതിയ അറിവുകളും അവരെ പങ്കുവെയ്പ്പിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയൊരു ലോകത്തിലേക്ക് നയിക്കട്ടെ ... For Registration, Click Here

ഇന്റെർ യു.എ.ഇ ചിത്രരചനാ മത്സരം

January 30, 2024
Uncategorized
നിറം മങ്ങാത്ത ഓർമ്മതൻ ചായകൂട്ടുകൾ പ്രിയപ്പെട്ടവർക്ക് സമ്മാനിച്ച് നിറങ്ങളുടെ ലോകത്തുനിന്നും കാലയവനികക്കുള്ളിൽ മറഞ്ഞ പ്രിയ കലാകാരന്മാർ പ്രമോദ്, ഹർഷൻ. യുവകലാസാഹിതി ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗിൽഡുമായി സഹകരിച്ച് നമ്മെ വിട്ടു പിരിഞ്ഞ അനുഗ്രഹീത കലാകാരൻമാരുടെ സ്മരണാർത്ഥം 9 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇന്റെർ യു.എ.ഇ ചിത്രരചനാ മത്സരം ഫെബ്രുവരി 11 ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് നടത്തപ്പെടുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ താഴെ കൊടുത്ത ലിങ്കിൽ പേര് രജിസ്ട്രർ ചെയ്യേണ്ടതാണ്
Pencil Drawing (Age Limit : 09 Years to 13 Years)
Water Color (Age Limit 14 Years to 18 Years)
കൂടുതൽ വിവരങ്ങൾക്കായി 0507878685 എന്ന നമ്പറിൽ ബന്ധപ്പെടുക.

റിപ്പബ്ലിക് ദിന ആശംസകൾ

January 26, 2024
Uncategorized
വീണ്ടും ഓർമിപ്പിക്കാൻ സമയമായി .. We, the people of India, We, the Hindus of India എന്നല്ല.. We, the Muslims എന്നോ Christians എന്നോ അല്ല We, the Sikhs, Jains, Budhists, Parsis എന്നോ അല്ല.. We, the atheists and non believers of India എന്നുമല്ല We, the people of India ... അതെ ഇന്ത്യയെന്ന പരമാധികാര സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക്കിലെ ജനങ്ങൾ അതിൻറെ പൗരന്മാർക്ക് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നീതി, ചിന്തിക്കാനും ആവിഷ്കരിക്കാനും വിശ്വസിക്കാനുംആരാധിക്കാനും പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കും അവസരസമത്വം വ്യക്തിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന സാഹോദര്യവും രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും ഇതിനാൽ വാഗ്ദാനം ചെയ്യുന്നു. അതെ, ഇതു ഉറപ്പാക്കേണ്ടവർ നമ്മളാണ്. WE , THE PEOPLE എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ

യുവകലാസാഹിതി യു എ ഇ സാംസ്കാരിക സംഗമം

January 21, 2024
Uncategorized
യുവകലാസാഹിതി യു എ ഇ സാംസ്കാരിക സംഗമം ജനുവരി 28 (ഞായർ) ഉച്ചക്ക് 12 മണി മുതൽ പ്രമുഖ സാംസ്കാരിക നായകൻമാർ പങ്കെടുക്കുന്നു. യുവകലാസാഹിതി.യു എ ഇ യുവകലാസാഹിതി,ഷാർജ യുവകലാ സാഹിതി അജ്മാൻ യുവകലാസാഹിതി.യു എ ഇ യുവകലാസാഹിതി അബുദാബി യുവകലാസാഹിതി ദുബായ് യുവകലാസാഹിതി - റാസ് അൽ ഖൈമ യുവകലാസാഹിതി അൽ ഐൻ

12ാംമത് ഭരത് മുരളി നാടകോത്സവം,അബുദാബി 2024

January 16, 2024
Uncategorized
12ാംമത് ഭരത് മുരളി നാടകോത്സവം,അബുദാബി 2024 “യുവകലാസാഹിതി അബുദാബി- തോപ്പിൽഭാസി നാടക സമിതി” അവതരിപ്പിക്കുന്ന നാടകം " ആറാം ദിവസം " 2024 ജനുവരി 19 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് - കേരള സോഷ്യൽ സെൻ്റർ. അബുദാബിയുടെ നാടക സദസ്സിലേക്ക് ഏവർക്കും സ്വാഗതം. Design,Light & Play Direction: VAISAKH ANTHIKAD Script: A SANTHAKUMAR Music: MIDHUN MALAYALAM Presentation: YUVAKALASAHITHY ABUDHABI