എല്ലാറ്റിനും എല്ലാവർക്കും മേൽ ആത്യന്തിക വിജയം കൊതിക്കുന്ന മരണത്തിന് പോലും ചിലരെ കുറിച്ചുള്ള ഓർമ്മകൾക്ക് മേൽ വിജയം നേടാൻ കഴിയില്ല. അത്തരമൊരു പച്ചപ്പുണങ്ങാത്ത ഓർമ്മയാണ് യുവകലാസാഹിതിക്ക് നനീഷ്. കേന്ദ്ര കമ്മിറ്റി അംഗം, ദുബായ് യൂണിറ്റ് സെക്രട്ടറി, ട്രഷറർ എന്ന നിലകളിലൊക്കെ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചതിനൊപ്പം എല്ലാവരോടും ആത്മാർത്ഥതയുടെ ഭാഷയിൽ ഇടപഴകാൻ കഴിഞ്ഞു എന്നതും ആ ഓർമ്മകൾക്ക് അഭൗമമായ സുഗന്ധം നൽകുന്നുണ്ട്. മനുഷ്യരാശിയെ ചുണ്ടുവിരലിൽ സ്തബ്ധമാക്കി നിർത്തിയ മഹാമാരിക്കാലത്തിൻ്റെ ഓർമ്മകൾ നിറം മങ്ങിയാലും അത് അസമയത്ത് അന്യായമായി കവർന്നെടുത്ത നനീഷിൻ്റെ സാന്നിധ്യം ഇവിടെ അവശേഷിക്കും. എങ്ങും പോകാത്ത ആ ഓർമ്മകൾ അടുക്കിപ്പെറുക്കി വയ്ക്കുവാൻ ഞങ്ങൾ ഒത്തുചേരും..