പ്രിയപെട്ടവരെ,
കരിഞ്ഞു കിടക്കണ കടലിൽ വഞ്ചിയിലേറി പാട്ടും പാടി നടക്കുന്ന കാപ്പിരി, കരയിൽ നിന്ന് ഒരാൾ വിളിച്ചപ്പോൾ അവൻ ഓടി വന്നു. പക്ഷേ എല്ലാം അവസാനിച്ചിരുന്നു. അവസാനിക്കുന്നതൊക്കെയും മറ്റൊരു തുടക്കത്തിനാണ് എന്ന് കാപ്പിരികൾ അറിഞ്ഞിരുന്നില്ല.
തീമഴയാണ്… തീമഴ. നിധി തേടി പരക്കംപായുന്നവർ കൊള്ളുന്ന തീമഴ. സ്വയം മറന്ന് പരസ്പരം സ്നേഹിക്കുന്നവർ കൊള്ളുന്ന തീമഴ
നാടകം : കാപ്പിരിക്കപ്പൽ
രചന, സംവിധാനം : വി. എസ് ശിവകുമാർ
സംഗീതസംവിധാനം: റോണഖ്
അവതരണം :യുവകലാസാഹിതി, അബുദാബി – തോപ്പിൽ ഭാസി നാടക സമിതി
ജനുവരി 16 വെള്ളിയാഴ്ച രാത്രി 8 .00 ന് അബുദാബി കേരള സോഷ്യൽ സെന്ററിലേക്ക്
എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.