ലോകത്ത് നിലനിൽക്കുന്ന വികസന മാതൃകകളെയും സങ്കല്പങ്ങളെയും പൊളിച്ചു പണിതു കൊണ്ടാണ് കഴിഞ്ഞ 10 വർഷങ്ങളായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കേരളത്തിൽ പ്രവർത്തിച്ചു വരുന്നത്. സുസ്ഥിരം, സമഗ്രം. സാർവത്രികം , സംയോജിതം എന്നിങ്ങനെ വികസനസംബന്ധിയായ എല്ലാ കാഴ്ചപ്പാടുകളെയും ഇണക്കി ചേർക്കുവാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എങ്ങനെയാവണം ഇന്ത്യ പുരോഗമിക്കേണ്ടത് എന്നത് സംബന്ധിച്ച് ഒരു ഷോക്കേസ് പ്രൊജക്ടായി കേരളം മാറിയിരിക്കുന്നു.
പ്രവാസി വിഷയങ്ങളിൽ ഇടതുപക്ഷ സർക്കാരുകൾ എല്ലാ കാലത്തും തല്പരരായിരുന്നു എങ്കിലും ഇത്രയധികം കാര്യങ്ങൾ പ്രവാസികളുടെ ക്ഷേമത്തിനായി ചെയ്ത ഒരു സർക്കാർ ദേശീയതലത്തിലോ സംസ്ഥാനങ്ങളിലോ ഉണ്ടായിട്ടില്ല എന്നത് നമ്മുടെ നേരനുഭവമാണ്. അതിലെ ഏറ്റവും അവസാനത്തെ അനുഭവമായ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എല്ലാ വിഭാഗത്തിലുള്ള പ്രവാസികളുടെയും ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു.
ഇടതുപക്ഷ ജനാധിപത്യ മുനി സർക്കാരിന് ചടുലവും ക്രിയാത്മകവുമായ നേതൃത്വം നൽകുന്ന കേരളത്തിൻറെ പ്രിയങ്കരനായ മുഖ്യമന്ത്രി അദ്ദേഹത്തിൻറെ ഗൾഫ് സന്ദർശനത്തിന്റെ പരിസമാപ്തി കുറിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 1, 2 തീയതികളിൽ ദുബായിൽ എത്തുന്നു. ഈ സന്ദർശനം പ്രവാസി മലയാളികളെ സംബന്ധിച്ച് അത്യന്തം സന്തോഷജനകമാണ് . നോർക്ക അംഗീകൃത സംഘടനയായ യുവകലാസാഹിതി യുഎഇ പ്രവാസി മലയാളികളുടെ ഈ വലിയ സന്തോഷത്തിന്റെ ഭാഗമാകുന്നു. സമാദരണീയനായ മുഖ്യമന്ത്രിക്ക് ഹൃദ്യമായ സ്വാഗതമരുളുന്നതിനൊപ്പം അദ്ദേഹം പങ്കെടുക്കുന്ന പരിപാടികൾ വൻ വിജയമാക്കുവാൻ എല്ലാ ഭാരതീയരോടും അഭ്യർത്ഥിക്കുന്നു.