പ്രവാസികളുടെ ഭൂമി സംബന്ധിച്ച പരാതികളും റവന്യൂ വകുപ്പിൽ നടത്തിയെടുക്കേണ്ട ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുവാൻ റവന്യൂ വകുപ്പ് മുൻകൈ എടുത്ത് പ്രവാസിമിത്രം വെബ് പോർട്ടൽ സ്ഥാപിക്കാനുളള തീരുമാനത്തെ യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് റവന്യൂ മന്ത്രിയുടെ മുന്നിൽ യുവകലാസാഹിതി യുഎഇ വിദേശങ്ങളിൽ പ്രത്യേക റവന്യൂ അദാലത്ത് നടത്തുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. അവയെല്ലാം പരിഗണിച്ചാണ് കേരള സർക്കാർ ഇപ്പോൾ പ്രായോഗികമായ നടപടി എന്ന രീതിയിൽ പ്രവാസി മിത്രം പോർട്ടൽ അവതരിപ്പിക്കുന്നത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ ബിജു ശങ്കർ ,സുഭാഷ് ദാസ് ,പ്രശാന്ത് ആലപ്പുഴ വിൽസൺ തോമസ്, നമിത, അജി കണ്ണൂർ,സർഗ്ഗ റോയ് എന്നിവർ സംസാരിച്ചു.

പ്രേംകുമാർ നന്ദി രേഖപ്പെടുത്തി.

 

മെയ് 17ന് കേരള നിയമസഭാ അനുബന്ധ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഈ പോർട്ടൽ പ്രവർത്തനക്ഷമമാകും. ചടങ്ങ് വിപുലമായ തോതിൽ പ്രവാസികളുടെ വൻ പ്രാതിനിധ്യത്തിൽ സംഘടിപ്പിക്കുവാൻ റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ കൂടിയ സ്വാഗതസംഘം യോഗം തീരുമാനിച്ചു. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ യുവകലാസാഹിതി യുഎഇയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് നസീർ ചന്ത്രാപ്പിന്നി, ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിങ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ എന്നിവർ പങ്കെടുത്തു.