അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ, യുവകലാസാഹിതി ദുബായ് യൂണിറ്റ് മുൻ സെക്രട്ടറിയും, യുവകലാസാഹിതി യു.എ.ഇ സെൻട്രൽ കമ്മിറ്റി മെമ്പറും,സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സ: നനീഷ് ഗുരുവായൂരിന്റെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ചു നനീഷ് അനുസ്മരണ സമ്മേളനം ഡിസംബർ 24 . വെള്ളി വൈകുന്നേരം അഞ്ചു മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത അനുസ്മരണ സമ്മേളനം ബഹുമാനപെട്ട റെവന്യൂ വകുപ്പ് മന്ത്രി സ: കെ.രാജൻ ഓൺലൈൻ പ്ലാറ്റുഫോമിലുടെ ഉദ്‌ഘാടനം ചെയ്യുന്നു. കൂടാതെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നനീഷിന്റെ പ്രവർത്തന പങ്കാളികൾ തങ്ങളുടെ പ്രിയ സുഹൃത്തിനെ അനുസ്മരിച്ചു കൊണ്ട് സംസാരിക്കുന്നു.
യുവകലാസാഹിതി യു.എ.ഇ സെൻട്രൽ കമ്മിറ്റി നടത്തിയ നനീഷ് സ്മാരക ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയിക്ക് പ്രസ്തുത ചടങ്ങിൽ വെച്ച് പുരസ്‌കാരം വിതരണം ചെയ്യുന്നതായിരിക്കും.
മുഴുവൻ പേരും ഈ ചടങ്ങിന്റെ ഭാഗമായി പ്രിയ സുഹൃത്തിന്റെ സ്മരണാഞ്ജലി അർപ്പിക്കണമെന്നു വീനീതമായി അഭ്യർത്ഥിക്കുന്നു.