Image Archives

വൈക്കം ചന്ദ്രശേഖരൻനായർ സാഹിത്യപുരസ്കാര സമർപ്പണം

കേരള സാംസ്ക്കാരിക ലോകത്തെ സകലകലാവല്ലഭനായിരുന്നു ശ്രീ വൈക്കം ചന്ദ്രശേഖരൻ നായർ. കൃതഹസ്തനായ നോവലിസ്റ്റ്, പുരോഗാമിയായ പത്രാധിപർ, തിരക്കഥാകൃത്ത് തുടങ്ങി കൈ വെച്ച മേഖലകളിൽ എല്ലാം തന്നെ അദ്ദേഹം തന്റെ അന്യാദൃശ്യമായ മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻറെ ഓർമ്മകൾ നമ്മുടെ സാംസ്കാരിക മണ്ഡലത്തിൽ ജ്വലിപ്പിച്ച് നിർത്തുവാൻ ആണ് യുവകലാസാഹിതി യുഎഇയുടെ ഷാർജ ഘടകം എല്ലാ കൊല്ലവും വൈക്കം ചന്ദ്രശേഖരൻ നായർ അവാർഡ് നൽകിവരുന്നത്. യുവകലാസാഹിതി കേരള ഘടകമാണ് എല്ലാ കൊല്ലവും അദ്ദേഹത്തിൻറെ ജന്മദേശമായ ചരിത്രമുറങ്ങുന്ന വൈക്കത്ത് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ വർഷത്തെ വൈക്കം അവാർഡ് മലയാള പുസ്തക പ്രേമികൾക്ക് ഒരു കാലഘട്ടത്തിൽ ആവേശകരമായ ഒരു നവോൻമേഷം പകർന്ന ശ്രീ സി രാധാകൃഷ്ണനാണ് നൽകപ്പെടുന്നത്.

പുള്ളിപ്പുലികളും വെള്ളിനക്ഷത്രവും , മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, തീക്കടൽ കടഞ്ഞ് തിരുമധുരം, ഒറ്റയടിപാതകൾ തുടങ്ങിയ പുസ്തകങ്ങൾ ആ പേരുകൾ പോലെ തന്നെ കാവ്യാത്മകമായി ചമയ്ക്കപ്പെട്ട മലയാള നോവൽ സാഹിത്യത്തിലെ ഉജ്ജ്വല കൃതികളാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, ജ്ഞാനപീഠ സമിതിയുടെ മൂർത്തി ദേവിപുരസ്കാരം തുടങ്ങിയ അദ്ദേഹത്തെ തേടിയെത്താത്ത ബഹുമതികൾ ചുരുക്കമാണ്. യുവകലാസാഹിതി കേരളഘടകം മുൻ അധ്യക്ഷൻ കൂടിയായ ശ്രീ സി രാധാകൃഷ്ണന് വൈക്കം അവാർഡ് സമർപ്പിക്കുമ്പോൾ ഞങ്ങളും ഈ അവാർഡും പുതിയ ഔന്നത്യങ്ങളുടെ ഗിരിശൃംഗങ്ങളിൽ സ്പർശിക്കുകയാണ്.

ഏപ്രിൽ 13ന് വൈക്കം ചന്ദ്രശേഖരൻ നായരുടെ ഓർമ്മദിനത്തിൽ വൈക്കം സത്യാഗ്രഹ ഹാളിൽ വെച്ചാണ് പുരസ്കാര സമർപ്പണം. യുവകലാസാഹിതി കേരള ഘടകം അധ്യക്ഷൻ ആലങ്കോട് ലീലാകൃഷ്ണനാണ് സി രാധാകൃഷ്ണന് പുരസ്കാരം സമർപ്പിക്കുക. വൈക്കം പോരാട്ടങ്ങളുടെ ഊർജ്ജസ്വലയായ പതാകവാഹക സ സി കെ ആശ MLA. അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യുവകലാസാഹിതി കേരള ഘടകം സെക്രട്ടറി ഇ എം സതീശൻ വൈക്കം അനുസ്മരണ പ്രഭാഷണം നടത്തും. സിപിഐ ജില്ലാ സെക്രട്ടറി സ. വിബി ബിനു, യുവകലാസാഹിതി യുഎഇ സംഘടനാ കമ്മിറ്റികളുടെ കോർഡിനേഷൻ സെക്രട്ടറി സ. പ്രശാന്ത് ആലപ്പുഴ, ശാരദാ മോഹൻ , ഗൗരിദാസൻ നായർ തുടങ്ങി ഒട്ടേറെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.

 

സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം 2023

സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം 2023, മാർച്ച് 19 ഞായറാഴ്ച വൈകുന്നേരം 5.30 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വച്ച് കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് ശ്രീ വി എം സുധീരന് സമർപ്പിക്കുന്നു. സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ അംഗവും മുൻ എംഎൽഎയുമായ ശ്രീ സത്യൻ മൊകേരി അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

യുവകലാ സന്ധ്യ 2023

മാർച്ച് 18 ശനിയാഴ്ച്ച വൈകുന്നേരം 6:30 ന് കേരള സോഷ്യൽ സെന്റർ അബുദാബിയിൽ വെച്ച് ബഹുമാനപെട്ട കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്യുന്ന കലാസന്ധ്യയിൽ ബഹുമാനപെട്ട Ex. MLA സത്യൻ മോകേരി ഉൾപ്പടെയുള്ള പ്രമുഖ വ്യെക്തിത്വങ്ങൾ പങ്കെടുക്കുന്നു.

കൂടാതെ പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും, അനുകരണ കലയിലെ അത്ഭുതങ്ങളുമായി എത്തുന്ന മഹേഷ് കുഞ്ഞുമോനും ചേർന്നൊരുക്കുന്ന കലാസന്ധ്യ!!

ഏവരെയും യുവകലാ സാഹിതി അബുദാബി ഒരുക്കുന്ന യുവകലാ സന്ധ്യ 2023 ലേക്ക് സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു.

 

P Prasad | Sathyan mokeri | Ranjini Jose | Mahesh Kunjumon

GEMINI BUILDING MATERIALS | Al Zaabi Group| EVER SAFE GROUP OF COMPANIES | BYJU’S

യുവകലാസാഹിതി അബുദാബി

KERALA SOCIAL CENTRE ABU DHABI

പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവും അംഗത്വം ചേർക്കലും

ഇന്ത്യൻ സോഷ്യൽ & കൾച്ചറൽ ക്ലബ്, കൽബയുടെ സഹകരണത്തോടെ യുവകലാസാഹിതി യു.എ.ഇ യുടെ നേതൃത്വത്തിൽ മാർച്ച് 12 ന് കൽബയിൽ വെച്ച് പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവൽക്കരണവും നോർക്ക ഐഡി, പ്രവാസി ക്ഷേമനിധി എന്നിവയിൽ അംഗത്വം ചേർക്കലും നടത്തപ്പെടുന്നു.

കൽബ – ഫുജൈറ -കോർഫഖാൻ മേഖലയിലെ പ്രവാസികൾ ഈ അവസരം പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു

വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക +9710528788490

പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവും അംഗത്വം ചേർക്കലും

യുവകലാസാഹിതി അൽ-ഐൻ യൂണിറ്റിന്റെ അഭിമുഖ്യത്തിൽ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവും അംഗത്വം ചേർക്കലും ഫെബ്രവരി 19 ന് അൽ-ഐൻ അൽ ഫല പ്ലാസയിൽ വെച്ച് സംഘടിപ്പിക്കുന്നു. എല്ലാവർക്കും സ്വാഗതം.