ആദരാഞ്ജലികൾ

യുവകലാസാഹിതി യു എ ഇ കേന്ദ്ര കമ്മറ്റി അംഗം വിൽസൻ എസ്.എ യുടെ പിതാവും കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന പത്രപ്രവർത്തകനും സാമൂഹിക ,സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിറ സാനിധ്യവുമായിരുന്ന പയ്യന്നൂർ പി. ആനന്ദ് അന്തരിച്ചു.
യുവകലാസാഹിതി യു എ ഇ യുടെ ആദരാഞ്ജലികൾ ...

BLOOD DONATION DRIVE 2025

യുവകലാസാഹിതി ദുബായ് വാർഷികാടിസ്ഥാനത്തിൽ നടത്തിവരുന്ന ബ്ലഡ് ഡൊണേഷൻ ഡ്രൈവ് മെയ് 25, ഞായറാഴ്ച രാവിലെ 9 മുതൽ 12 മണി വരെ ബ്ലഡ് ഡൊണേഷൻ സെൻ്റർ, ജെദാഫ്, ദുബായിൽ (Blood Donation Centre, Jeddaf, Dubai) വച്ച് നടക്കുന്നു. നിങ്ങൾ സ്വയം രെജിസ്‌റ്റർ ചെയ്യുകയും കൂടാതെ നിങ്ങളുടെ സൗഹൃദങ്ങളെക്കൊണ്ട് കൂടി രെജിസ്റ്റർ ചെയ്യിക്കാൻ ശ്രമിക്കുകയും വേണം
The annual blood donation drive organized by Yuvakalasahithi Dubai will be held on Sunday, May 25, from 9 am to 12 pm at the Blood Donation Centre, Jeddaf, Dubai. You should register yourself and try to get your friends to register as well.
Yuvakalasahithy, Dubai
BLOOD DONATION DRIVE 2025
Date : Sunday, May 25th 2025
Time : 09:00AM to 12:00PM
Location : Blood Donation Center, Latifa Hospital, Jaddaf, Dubai
For more information please contact
Jerome 050 7693005
Raguraj 050 3012862
Registration link
Yuvakalasahithy Dubai Unit

ആദരാജ്ഞലികൾ

യുവകലാസാഹിതി യു എ ഇ കേന്ദ്ര കമ്മിറ്റി അംഗവും ഷാർജ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രഘുനാഥി ന്റെ അമ്മ സുമംഗല അമ്മയ്ക്ക് ആദരാജ്ഞലികൾ

യുവകലാസാഹിതി യു എ ഇ വാർഷിക സംഗമം

യുവകലാസാഹിതി യുഎഇയുടെ വാർഷിക സംഗമം മെയ് 11 ന് കേരള സോഷ്യൽ സെന്റർ അബുദാബിയിൽ വെച്ച് നടന്നു. പ്രമുഖ വാഗ്മിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
യുവകലാസാഹിതി അബുദാബി യൂണിറ്റിൻ്റെ പി.ഭാസ്കരൻ മ്യൂസിക് ക്ലബ്ബിൻ്റെ സ്വാഗത ഗാനത്തോടെ തുടങ്ങിയ സംഗമത്തിൽ റഷീദ് പാലക്കൽ അനുശോചന പ്രമേയവും സെക്രട്ടറി ബിജു ശങ്കർ പ്രവർത്തന റിപ്പോർട്ടും പ്രസിഡണ്ട് സുഭാഷ് ദാസ് ഭാവി പരിപാടികളും അവതരിപ്പിച്ചു. യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ സഹരക്ഷാധികാരി വിൽസൺ തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
സംഘാടകസമിതി ചെയർമാൻ റോയ് ഐ വർഗ്ഗീസ് സ്വാഗതവും കൺവീനർ ആർ ശങ്കർ നന്ദിയും പറഞ്ഞു.
സുഭാഷ് ദാസ്, അജി കണ്ണൂർ, നമിത സുബീർ, നൗഷാദ് അറക്കൽ, മനു കൈനകരി തുടങ്ങിയവർ അടങ്ങിയ പ്രസിഡിയം നടപടികൾ നിയന്ത്രിച്ചു.
വാർഷിക സംഗമത്തിൽ വെച്ച് "ഭരത് മുരളി നാടക മത്സരത്തിൽ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട യുവകലാസാഹിതി കുടുംബാംഗം സാക്ഷിത സന്തോഷിനെ അനുമോദിച്ചു. കൂടാതെ യുവകലാസാഹിതി യു.എ.ഇ യുടെ വാർഷിക പതിപ്പ് 'ഗാഫ്' വി കെ സുരേഷ് ബാബു മുതിർന്നയംഗം പ്രേംലാലിന് നൽകി പ്രകാശനം ചെയ്തു.
യുവകലാസാഹാതി ദുബായ് യൂണിറ്റ് അംഗമായിരുന്ന നനീഷിൻ്റെ ഓർമ്മക്കായി പുറത്തിറക്കുന്ന ചെറുകഥാ സമാഹരത്തിൻ്റെ കവർ പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു.
കേരളത്തിൻറെ പുറത്തുള്ള മലയാളികളുടെ വൈജ്ഞാനിക സമ്പത്ത് സമാഹരിക്കുവാനും കേരളത്തിലുള്ള അഭ്യസ്തവിദ്യർക്ക് കൂടുതൽ അവസരങ്ങൾ തുറന്നു കിട്ടുന്ന വിധത്തിൽ ഇത് ഉപയോഗപ്പെടുത്തുവാനും ലോക കേരള സഭ മുൻകൈ എടുത്ത് നൈപുണ്യ വികസനം അടക്കം ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ കേരള സർക്കാർ മുൻകൈ എടുക്കണം എന്നതുൾപ്പെടെ നാല് പ്രമേയങ്ങൾ വാർഷിക സംഗമം അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി സുഭാഷ് ദാസ് (പ്രസിഡന്റ്‌ ), അജി കണ്ണൂർ, നമിത ( വൈസ്. പ്രസിഡന്റുമാർ )ബിജു ശങ്കർ( സെക്രട്ടറി), സുബീർ, നൗഷാദ് അറക്കൽ ( ജോയിന്റ് സെക്രട്ടറിമാർ )സുനിൽ ബാഹുലേയൻ( ട്രഷറർ ), പ്രേംകുമാർ ( ജോയിന്റ് ട്രഷറർ) എന്നിവരെയും 43 അംഗ കേന്ദ്ര കമ്മറ്റിയേയും സംഗമം തെരഞ്ഞെടുത്തു.

വാർഷിക സംഗമം

യുവകലാസാഹിതി യുഎഇ വാർഷിക സംഗമം മെയ് 11 ഞായർ രാവിലെ 10 മണി മുതൽ കേരള സോഷ്യൽ സെൻ്റർ അബുദാബിയിൽ വെച്ച് നടക്കുന്നു. വാർഷിക സംഗമം പ്രമുഖ വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.

അഭിനന്ദനങ്ങൾ

പത്മപ്രഭ പുരസ്‌കാരം ലഭിച്ച യുവകലാസാഹിതി കേരള ഘടകം പ്രസിഡണ്ട് ആലങ്കോട് ലീലാകൃഷ്ണന് യുവകലാസാഹിതി യു എ ഇയുടെ അഭിനന്ദനങ്ങൾ.