വനിതകലാസാഹിതി കൺവൻഷൻ സംഘടിപ്പിച്ചു.
യുവകലാസാഹിതി യുഎഇയുടെ വനിതാ വിഭാഗമായ വനിത കലാ സാഹിതിയുടെ യുഎഇ കൺവൻഷൻ ഫെബ്രവരി 23 ന് ദുബായ് മാലിക് റെസ്റ്റോറൻ്റിൽ വെച്ച് സംഘടിപ്പിച്ചു. കൺവൻഷൻ കണ്ണൂർ യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മോധാവി ഡോ: മാളവിക ബിന്നി ഉദ്ഘാടനം ചെയ്തു. ലോക കേരള സഭാംഗം സർഗ്ഗ റോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫസ്‌ല നൗഷാദ് സ്വാഗതം ആശംസിച്ചു. സിബി ബൈജു അനുശോചന പ്രമേയം അവതരിപ്പിച്ചു. വനിതാ കലാസാഹിതി മാർഗ്ഗരേഖയും റിപ്പോർട്ടും വനിതകലാസാഹിതി യു എ ഇ കൺവീനർ നമിത സുബീർ അവതരിപ്പിച്ചു.
ഷിഫി മാത്യു, അക്ഷയ സന്തോഷ്, ബിനി പ്രദീപ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ശ്രീമതി നിമിഷ ഷാജി നന്ദി രേഖപ്പെടുത്തി.