സാമാന്യത്വത്തിൻ്റെയും ലാളിത്യത്തിൻ്റെയും തലങ്ങളിൽ നിന്ന് അതീന്ദ്രവും അതിവിശുദ്ധവുമായ ബോധങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയ ഗമകസഞ്ചാരങ്ങളായിരുന്നു ബഷീർ സാഹിത്യം. നമ്മുടെ ചുണ്ടിൽ വിടരുന്ന ചെറുചിരി വിശ്വദർശനത്തിന്റെയും സ്നേഹത്തിൻ്റെയു അലൗകികമായ വിൺതലം പൂകുന്നത് വായനക്കാരായ നാം പോലും അറിയാതെയാണ് . നമ്മെ വിമലീകരിച്ച ആ പേന നിശ്ചലമായിട്ട് 30 വർഷങ്ങൾ കഴിഞ്ഞു. പക്ഷേ അതിൻറെ അലയും ഒലിയും നിലയ്ക്കുന്നതേയില്ല.

യുവകലാസാഹിതി ഷാർജയുടെ സാഹിത്യ വിഭാഗം ബഷീർ എന്ന മലയാളത്തിൻറെ വിശ്വ സാഹിത്യകാരനെ സമുചിതം ഓർത്തെടുക്കുന്നു.

മാനവികതയുടെ സത്യത്തിൽ – അനൽ ഹഖ് എന്ന പരംപൊരുളിൽ മനുഷ്യ ജീവിതത്തിൻറെ സമന്വയം കണ്ടെത്തുന്ന എല്ലാവരെയും ഞങ്ങൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു