ആര്യചിഹ്നങ്ങളും യാഗാദികളും പൂര്‍വാധികം ശക്തിപ്പെടുകയും കീഴാളരും ദലിതരും വീണ്ടും ചവിട്ടിമെതിക്കപ്പെട്ട് തുടങ്ങുകയും ചെയ്യുന്ന ഈ തീപിടിച്ചകാലത്തില്‍ രാവണായനത്തിന്റെ പുനര്‍വായന..
രമേശൻ ബ്ലാത്തൂർ എഴുതിയ ” പെരും ആൾ’ എന്ന നോവലിനെ ആസ്പദമാക്കി ബിജു ഇരിണാവിന്റെ സംവിധാനത്തിൽ
യുവകലാസാഹിതി യു.എ. ഇ പ്രസിഡണ്ടും, നടനും സംവിധായകനുമായ സുഭാഷ് ദാസ് ഏക പാത്ര നാടകവുമായി അരങ്ങിലെത്തുന്നു.
നാടകാവിഷ്ക്കാരം
പത്മമനാഭൻ ബ്ലാത്തൂർ.
നവമ്പർ 19ന് വൈകിട്ട് 7 മണിക്ക് ഷാർജയിലെ ഡൽഹി പ്രൈവറ്റ് സ്ക്കൂൾ ,മുവെലയിൽ നടക്കുന്ന
” വനിതം 2023 ”
പരിപാടിയുടെ ഭാഗമായാണ് അവതിരിപ്പിക്കുന്നത്.
എല്ലാ കലാസ്നേഹികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു…