യുവകലാസാഹിതി അബുദാബി വാർഷികസംഗമം സംഘടിപ്പിച്ചു. അബുദാബി കേരള സോഷ്യൽ സെന്ററിൽ വച്ച് നടന്ന വാർഷിക സംഗമത്തിൽ അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 ഓളം പ്രതിനിധികൾ പങ്കെടുത്തു.
കേരള സോഷ്യൽ സെന്റെർ പ്രസിഡണ്ട് എ. കെ.ബീരാൻകുട്ടി വാർഷിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് കേരള സോഷ്യൽ സെന്റെർ വൈസ് പ്രസിഡന്റ് റോയ്. ഐ. വർഗീസ്, പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ, സുഭാഷ് ദാസ്, ജെറോം തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എം സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചന്ദ്രശേഖരൻ, സുനിൽ ബാഹുലേയൻ എന്നിവർ നിയന്ത്രിച്ചു. മനു കൈനകരി സ്വാഗതവും സുൽഫിക്കർ ചെങ്ങാനത്ത് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി രഞ്ജിത്ത് പരിയാരം (സെക്രട്ടറി),ആർ. ശങ്കർ (പ്രസിഡന്റ്), സുൽഫിക്കർ ചെങ്ങനാത്ത് (ട്രെഷറർ), രാകേഷ് നമ്പ്യാർ, രത്നകുമാർ മേലായിക്കണ്ടി (വൈസ് പ്രസിഡന്റ്), ഫൈസൽ ആലിങ്ങൽ, സീമ കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി ), എം. പി. പ്രജീഷ് (അസിസ്റ്റന്റ് ട്രെഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
ആശംസകൾ .. അഭിവാദ്യങ്ങൾ
#yuvakalasahithyuae യുവകലാസാഹിതി അബുദാബി