ഗൾഫ് പ്രവാസം തുടങ്ങിയിട്ട് ഏതാണ്ട് അമ്പത് വർഷം പൂർത്തിയാകുന്ന ഘട്ടത്തിലും പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . ഗൾഫ് പ്രവാസികൾ ഏറ്റവും കൂടുതലുള്ള കേരള സെക്ടറിലേക്ക്അവധിക്കാലങ്ങങ്ങളിലും ഉത്സവ സീസണുകളിലും വിമാന കമ്പിനികൾ നടത്തുന്നതുന്നത് പകൽ കൊള്ളയാണ് . നനഞ്ഞ മണ്ണ് കുഴിക്കുന്ന ഏർപ്പാടാണ് വിമാനക്കമ്പനികൾ നടത്തുന്നത്. ഇത് ബാധിക്കുന്നത് ചെറിയ വരുമാനത്തിൽ കുടുംബ സമേതം ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവരെയാണ് .
യാതൊരു നിയത്രണവും ഇല്ലാതെ വിമാന കമ്പനികൾ യാത്ര നിരക്ക് സാധാരണ നിരക്കിനേക്കാളും പത്തിരട്ടിയാണ് ഈ സീസണുകളിലും നാട്ടിൽ പോകുക എന്നത് പ്രവാസികൾക്ക് ഒരു സ്വപ്നമായി മാറുന്ന സ്ഥിതിയാണ് നിലവിലുള്ളത് . പല സെക്ടറുകളിലേക്കും സർവീസുകൾ വെട്ടികുറച്ചതും പ്രവാസികളെ സംബന്ധിച്ചു ഇരുട്ടടിയാണ് .
ഇതിനു പരിഹാരം കാണാൻ കേന്ദ്രസർക്കാർ ഇടപെടലുകൾ ഉണ്ടാകണം . യാതൊരു നിയന്ത്രണവും ഇല്ലാത്ത വിമാന കമ്പിനികളുടെ ഈ ചൂഷണം തടയുന്നതിന് ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കാനും അതിനായി റെഗുലേറ്ററി അതോറിറ്റികൾ രൂപീകരിക്കുന്നതിനും സർക്കാർ മുൻകൈ എടുക്കണം. അവധിക്കാലത്തു കൂടുതൽ സർവീസുകൾ നടത്തുന്നതുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്താൻ കേരള -കേന്ദ്ര സർക്കാരുകൾ മുൻകൈ എടുക്കണം. താൽക്കാലിക നടപടി എന്ന നിലയിൽ ചാർട്ടർ ചെയ്ത വിമാനങ്ങൾ ഏർപ്പെടുത്താൻ നോർക്കയെ ചുമതലപ്പെടുത്താൻ കേരള സർക്കാർ തയ്യാറാകണമെന്നും യുവകലാസാഹിതി യു എ ഇ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.