ഗായിക, നാടകനടി, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കാലഘട്ടത്തിന്റെ സാമൂഹിക മാറ്റങ്ങളിൽ പ്രധാന പങ്കുവഹിച്ച ധീര വനിത…നമ്മുടെ സ്വന്തം മേദിനിയമ്മ.
സജിത മഠത്തിൽ കേരള പബ്ലിക് റിലേഷൻസ് വകുപ്പിന് വേണ്ടി മേദിനിയമ്മയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ഏറെ അഭിമാനത്തോടും സന്തോഷത്തോടും കൂടി ഈ വരുന്ന ഫെബ്രുവരി 26ന് ഇന്ത്യൻ അസോസിയേഷനിൽ വച്ച് “ജ്വാല Womens’ Day 2023” ൽ പ്രദർശിപ്പിക്കുന്നു.
കൂടാതെ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച യുഎഇയിലെ വനിതകളെ ആദരിക്കുന്നു.
തുടർന്ന് വനിതാ കലാസാഹിതി പ്രവർത്തകർ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും ഗാനസന്ധ്യയും അരങ്ങേറും
ഏവരെയും പരിപാടിയിലേക്ക് സ്നേഹാദരപൂർവ്വം സ്വാഗതം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *