നവകേരള ശിൽപ്പികളിൽ പ്രമുഖനായ മുൻമുഖ്യമന്ത്രി ശ്രീ സി അച്ചുതമേനോന്റെ നൂറ്റിപ്പത്താമത് ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ യുവകലാസാഹിതി ഷാർജ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഇതോടനുബന്ധിച്ച് മുന്നണി രാഷ്ട്രീയത്തിന്റെ കേരളപാഠങ്ങളും ദേശീയ മതേതര ബദലും എന്ന വിഷയത്തിൽ ഒരു ജനാധിപത്യസംവാദം നടത്തപ്പെടുന്നു.
ഇന്ത്യയെ സംബന്ധിച്ച് കേരളം എല്ലാകാലത്തും ഒരു രാഷ്ട്രീയ ബദലാണ്. എല്ലാ ജനങ്ങളെയും കൂട്ടി യോജിപ്പിക്കുന്ന എല്ലാ മനുഷ്യർക്കും പുരോഗതിയുടെ ഫലങ്ങൾ അനുഭവിക്കാൻ അവകാശമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു ജനാധിപത്യക്രമം കേരളത്തിൽ നിലവിലുണ്ട്. അതിൻറെ ഫലമായി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗണ്യമായ പുരോഗതി നമ്മുടെ ജീവിത സാഹചര്യങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. ഇത് സൃഷ്ടിക്കുന്നതിൽ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് അതിന്റേതായ പങ്കുണ്ട്. മുന്നണി രാഷ്ട്രീയത്തിന്റെ ബഹുസ്വര സങ്കല്പങ്ങൾ ഏറ്റവും വിജയകരമായി ആദ്യം നടപ്പാക്കിയെടുത്ത വ്യക്തിയാണ് ശ്രീ അച്ചുതമേനോൻ. എല്ലാ മനുഷ്യർക്കും പ്രയോജനകരമാകുന്ന ധാരാളം സ്ഥാപനങ്ങൾ കേരളത്തിൽ തുടങ്ങുന്നതും അദ്ദേഹത്തിൻറെ കാലത്താണ്. കേരളത്തിൽ നിന്നും ഇന്ത്യയ്ക്ക് എന്തൊക്കെ പഠിക്കാനുണ്ട് എന്ന് പരിശോധിക്കുക ഈ കാലഘട്ടത്തിൽ പ്രസക്തിയുള്ള ഒരു കാര്യമാണ്.
യുഎഇയിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളും മാധ്യമ പ്രവർത്തകരും ഈ സംവാദത്തിൽ പങ്കെടുക്കുന്നു.
2023 ജനുവരി 28 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസിൽ ഹാളിൽ നിങ്ങളുടെ എവരുടെയും മഹത്തായ സാന്നിധ്യം കൊണ്ട് ഈ പരിപാടി വൻ വിജയമാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.