യുവകലാസാഹിതി ദുബായ് യൂണിറ്റ് സംഘടിപ്പിക്കുന്ന യുവകലാസന്ധ്യ 2023 , ജനുവരി 22 ഞായർ വൈകുന്നേരം 5 മണി മുതൽ ദുബായ് അൽ നാസർ ലിഷർ ലാൻഡിൽ വെച്ച് സംഘടിപ്പിക്കുന്നു.കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രെട്ടറിയും കേരള ഹൗസിങ് ബോർഡ് ചെയർമാനുമായ ശ്രീ. പി.പി.സുനീർ “യുവകലാസന്ധ്യ 2023 ” ഉദ്‌ഘാടനം നിർവഹിക്കും. പ്രശസ്ത സിനിമാതാരവും തെന്നിന്ത്യയിലെ അറിയപ്പെടുന്ന നർത്തകിയുമായ ശ്രീമതി ഷംന കാസ്സിം യുവകലാസന്ധ്യ മുഖ്യാതിഥി ആയി പങ്കെടുക്കും.
വിഖ്യാത സംഗീതസംവിധായകൻ ശ്രീ. വിദ്യാധരൻ മാസ്റ്ററോടുള്ള ബഹുമാനാർത്ഥം ” കല്പാന്ത കാലത്തോളം” എന്ന ശീര്ഷകത്തിൽ ഒരുക്കുന്ന യുവകലാസന്ധ്യയിൽ ശ്രീ. വിദ്യാധരൻ മാസ്റ്റർക്കൊപ്പം, ഒരു കാലത്തു പ്രവാസഭൂമികയിലെ റേഡിയോ പ്രക്ഷേപണ രംഗത്ത് മാസ്മര ശബ്ദസാന്നിധ്യമായിരുന്ന, ഗായികയും അഭിനേത്രിയുമായ ശ്രീമതി മനീഷ, റിയാലിറ്റി ഷോകളിലൂടെ കടന്ന് വന്ന കഴിവ് തെളിയിച്ച കൊല്ലം രാജ്‌കുമാർ, പ്രവാസലോകത്തെ പ്രശസ്ത ഗായിക ഹർഷ ചന്ദ്രൻ , സംഗീതലോകത്തെ നാളെയുടെ പ്രതീക്ഷകളായ ഫർഹാൻ, അനിരുദ്ധ് തുടങ്ങിയവരും വേദിയിലെത്തുന്നു.