യുവകലാസാഹിതി ദുബായ് യൂണിറ്റ് ഒരുക്കുന്ന” യുവകലാസന്ധ്യ 2023 ” ഇക്കുറി സംഗീതലോകത്തെ തലമുറകളുടെ സംഗമ വേദികൂടിയാകുകയാണ്. വിഖ്യാത സംഗീതസംവിധായകൻ ശ്രീ. വിദ്യാധരൻ മാസ്റ്ററോടുള്ള ബഹുമാനാർത്ഥം ” കല്പാന്ത കാലത്തോളം” എന്ന ശീര്ഷകത്തിൽ ഒരുക്കുന്ന യുവകലാസന്ധ്യയിൽ ശ്രീ. വിദ്യാധരൻ മാസ്റ്റർക്കൊപ്പം, ഒരു കാലത്തു പ്രവാസഭൂമികയിലെ റേഡിയോ പ്രക്ഷേപണ രംഗത്ത് മാസ്മര ശബ്ദസാന്നിധ്യമായിരുന്ന, ഗായികയും അഭിനേത്രിയുമായ ശ്രീമതി മനീഷ, നിരവധി മത്സരവേദികളിൽ വിജയിയായ യുവഗായകൻ ശ്രീ.കൊല്ലം രാജ്‌കുമാർ, പ്രവാസലോകത്തെ പ്രശസ്ത ഗായിക ശ്രീമതി ഹർഷ ചന്ദ്രൻ, ഗാനാലാപന രംഗത്തെ ഇളം തലമുറക്കാരായ ശ്രീ.ഫർഹാൻ, ശ്രീ അനിരുദ്ധ് എന്നിവരും പങ്കുചേരുന്നു.
ചലച്ചിത്രഗാനശാഖയിലെ വിഭിന്ന തലമുറയിലെ പ്രതിഭകളുടെ ഈ സംഗമവേദി സംഗീതആസ്വാദകസമൂഹത്തിലെ എല്ലാ വിധ അഭിരുചിക്കാരെയും തൃപ്തിപെടുത്തുന്നതായിരിക്കുന്നുമെന്നു ഞങ്ങൾ ഉറപ്പു തെരുന്നു.
പ്രശസ്ത സിനിമാതാരവും തെന്നിന്ത്യയിലെ അറിയപ്പെടുന്ന നർത്തകിയുമായ ശ്രീമതി ഷംന കാസ്സിമാണ് യുവകലാസന്ധ്യ 2023 ന്റെ ഉദ്‌ഘാടന വേദിയിയിലെ മുഖ്യാതിഥി.