പ്രവാസി ക്ഷേമ പദ്ധികളെ കുറിച്ച് പ്രവാസികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിന്ന് നോർക്കയുമായി സഹകരിച്ച് യുവകലാസാഹിതി യു.എ. ഇ യുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന ” ഉറവ” കൈപ്പുസ്തകത്തിന്റെ പ്രകാശന കർമ്മം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ അനിൽ യുവകലാസാഹിതി യു.എ. ഇ സെക്രട്ടറി ബിജു ശങ്കറിന് നൽകി നിർവ്വഹിച്ചു.
പ്രവാസികളിൽ ഭൂരിപക്ഷം വരുന്ന സാധാരണ വരുമാനക്കാരായവർക്ക് നോർക്ക പദ്ധതികളെ കുറിച്ചോ , ക്ഷേമനിധി ഉൾപ്പെടെയുള്ള ക്ഷേമ സേവന പദ്ധകളെകുറിച്ചോ കൃത്യമായ ധാരണയോ ഇത്തരം പദ്ധതികളുടെ ഭാഗമാകുവാനോ കഴിഞ്ഞിട്ടില്ല. ആ കുറവ് പരിഹരിക്കാനും അത്തരം പദ്ധതികളിൽ പങ്കാളികളാക്കാനും യുവകലാസാഹിതി ഏഴ് എമിറേറ്റുകളിലും ഏറ്റെടുക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ കൈപ്പുസ്തകം തയ്യാറാക്കി വിതരണം ചെയ്യുന്നത്.
പ്രസ്തുത ചടങ്ങിൽ ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പി. സുനീർ , യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, കേരള സോഷ്യൽ സെൻറർ അബുദാബി വൈസ് പ്രസിഡണ്ടും യുവകലാസാഹിതി കേന്ദ്രകമ്മറ്റി അംഗവുമായ റോയ് ഐ. വർഗ്ഗീസ്, അനീഷ് നിലമേൽ എന്നിവർ സംബന്ധിച്ചു.