കേരളത്തിന്റെ ക്ഷീര – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ചിഞ്ചു റാണിക്ക് യുവകലാസാഹിതി അൽ-ഐൻ സ്വീകരണം നൽകി.
സ്വീകരണ യോഗത്തിൽ കേന്ദ്ര കമ്മറ്റി വൈസ്.പ്രസിഡന്റ് സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി സെക്രട്ടറി ബിജു ശങ്കർ ആമുഖ പ്രഭാഷണം നടത്തി.
പ്രവാസികൾക്കായി ക്ഷീര വകുപ്പ് നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും കേരള ഗവർമെന്റിന്റെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.
യുവകലാസാഹിതി അൽ- ഐൻ യൂണിറ്റിന്റെ സ്നേഹോപഹാരം ബഹു. മന്ത്രിക്ക് യുവകലാസാഹിതി യു.എ.ഇ മുൻ ജനറൽ സെക്രട്ടറി വിൽസൻ തോമസ് സമ്മാനിച്ചു.
സ്വീകരണ യോഗത്തിൽ കേന്ദ്ര കമ്മറ്റി നേതാക്കളായ വിനോദൻ കെ.വി, സർഗ്ഗ റോയ്, അജി കണ്ണൂർ, യുവകലാസാഹിതി അൽ ഐൻ നേതാക്കളായ ഹക്കീം, നൗഷാദ് എന്നിവർ സംസാരിച്ചു. മോഹൻദാസ് നന്ദി രേഖപ്പെടുത്തി.