സമഷ്ടിവാദത്തിന്റെ കാല്പനിക സൗന്ദര്യം ആവോളം ഉപയോഗിച്ചാണ് കേരളത്തിലെ ഇടതുപക്ഷം വളർച്ച പ്രാപിച്ചത്. അത്തരം കാല്പനികതയിലേക്ക് വിളക്കിച്ചേർക്കപ്പെട്ട ഒരു കവി ആയിരുന്നു ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ ശ്രീ അനിൽ പനച്ചൂരാൻ .

ഒരു ഗാനം കൊണ്ട് മലയാളക്കരയാകെ അദ്ദേഹം സമത്വത്തെയും സഖാത്വത്തെയും വിളംബരം ചെയ്തു.പ്രവാസികളെ സംബന്ധിച്ച്, പ്രത്യേകിച്ച് ഗൾഫ് പ്രവാസികളെ സംബന്ധിച്ച് അവരുടെ ഗൃഹാതുര സ്വപ്നങ്ങളെ , അടക്കി നിർത്തിയ മോഹങ്ങളെയൊക്കെ പ്രതിഫലിപ്പിക്കുന്ന ഗാനമായിരുന്നു തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി എന്ന പാട്ട് . അധികം ആരും തങ്ങളെ പ്രതീക്ഷിക്കുന്നില്ല എന്ന സത്യത്തോട് പൊരുത്തപ്പെട്ടു നിൽക്കുമ്പോഴും തങ്ങളുടെ ഗ്രാമം തങ്ങളുടെ വരവിനെ കാത്തിരിക്കുന്നു എന്നത് പ്രവാസികളുടെ തകർക്കാൻ കഴിയാത്ത വിശ്വാസമാണ്. അതിമനോഹരമായിട്ടാണ് പനച്ചൂരാൻ അത് വരികളിൽ കുറിച്ചത്.
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നം ഒന്നുതന്നെ
അന്നുമിന്നുമെന്നുമേ .
യുവകലാസാഹിതിയുടെ രക്തപുഷ്പങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *